Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ ഡോക്ടർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചു : പ്രതിഷേധദിനം ആചരിച്ച് കെ.ജി.എം.ഒ.എ

തൃശ്ശൂർ: പതിനൊന്നാം ശമ്പള പരിഷ്കരണ ഉത്തരവിൽ കോവിഡ് മുന്നണി പോരാളികളായ ഡോക്ടർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടികുറച്ച സർക്കാർ നടപടിക്കെതിരെ സംസ്ഥാനമൊട്ടാകെ സർക്കാർ ഡോക്ടർമാരുടെ സംഘടന നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി തൃശ്ശൂർ കെജിഎംഒഎ ചൊവ്വാഴ്ച പ്രതിഷേധദിനം ആചരിച്ചു. തൃശൂർ ജില്ലയിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ, തൃശ്ശൂർ ജനറൽ ആശുപത്രിയിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടന്ന പ്രതിഷേധ ധർണ്ണ ജില്ലാ പ്രസിഡന്റ് ഡോ.അസീന.വി.ഐ ഉത്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഡോ.വേണുഗോപാൽ. വി.പി, സംഘടനയെ സമരത്തിലേക്ക് തള്ളിവിട്ട പ്രത്യേക സാഹചര്യം അംഗങ്ങൾക്കും പൊതുജനങ്ങൾക്കുമായി വിശദീകരിച്ചു. ജില്ലാ ട്രഷെറർ ഡോ.ജിൻഷോ ജോർജ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡോ.രമേശ്കുമാർ ,ഡോ.ജോ കുരുവിള ,ജില്ലാ സമിതിഅംഗങ്ങളായ ഡോ.പവൻ, ഡോ.നിതിൻ, ഡോ.ജിത എന്നിവർ പ്രസംഗിച്ചു.

Photo Credit: Whatssap

Leave a Comment

Your email address will not be published. Required fields are marked *