തൃശൂര്‍: 2006-ല്‍ മരിച്ച ചിലിയന്‍ നടി മരിയ കാനെപയ്ക്കുള്ള സമര്‍പ്പണമായി അരങ്ങേറിയ നടി ജൂലിയ വാര്‍ലിയുടെ ആവേ മരിയ നാടകാസ്വാദകരുടെ മനം കവര്‍ന്നു.
യൂജെനിയോ ബാര്‍ബയാണ് സംവിധായന്‍. മരണത്തിനെ അതിജീവിച്ചുള്ള യഥാര്‍ത്ഥ സ്‌നേഹവും സൗഹൃദവും ആവേ മരിയ കാണിച്ചു.
ഒരു നടി മറ്റൊരു നടിയോടുള്ള സ്‌നേഹ പ്രഖ്യാപനം കൂടിയാണ് ഈ നാടകം. കനേപയുടെ ജീവിതത്തിലെ സന്തോഷങ്ങളും വേദനകളും പ്രണയവും രാഷ്ട്രീയ അടിച്ചമര്‍ത്തലിന്റെയും ഗംഭീരമായ ഒരു അവതരണമാണ്.
നാടകത്തില്‍ ഉടനീളം ഒരു തലയോട്ടി കാണിച്ചുകൊണ്ട് മരണത്തിന്റെ സ്ഥിര സാന്നിധ്യം ജീവിതത്തിലുണ്ടെന്ന് കാണിക്കുന്നു. സംഭാഷണങ്ങളെക്കാള്‍ ആക്ടറിന്റെ ചലനങ്ങളെയും ആംഗ്യങ്ങളെയും ആശ്രയിക്കുന്ന നാടകത്തിന്റെ ശബ്ദ സംയോജനം ഹൃദ്യമായി