തൃശ്ശൂര്‍: ബി.ജെ.പി ആലപ്പുഴ ജില്ലാ പ്രസിഡണ്ടും താനും ചേര്‍ന്ന് ജി. സുധാകരനെ വീട്ടില്‍ പോയി കണ്ടിരുന്നുവെന്ന് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ ബി. ഗോപാലകൃഷ്ണന് പറഞ്ഞു. ജി. സുധാകരന് കാണിച്ച സ്നേഹവും ബഹുമാനവും എടുത്തുപറയേണ്ടതാണ്. വിശിഷ്ട വ്യക്തിത്വങ്ങളെ കണ്ട് ആദരിക്കണം എന്ന നരേന്ദ്രമോഡിയുടെ ആഹ്വാനത്തിന്റെ ഭാഗമായാണ് പോയത്. സത്യസന്ധനായ കമ്മ്യൂണിസ്റ്റും പൊതുപ്രവര്‍ത്തകനുമാണ് ജി. സുധാകരന്. ബിജെപിയുടെ പ്രത്യയശാസ്ത്ര ഗ്രന്ഥം ജി. സുധാകരന് സമ്മാനിച്ചു
സി.പി.എം രാജ്യദ്രോഹികളുമായി കൈകോര്‍ത്ത് ആദര്‍ശം കുഴിച്ചുമൂടുന്ന സമയമാണിത്. ആലപ്പുഴയില്‍ ഭീകരവാദ പ്രസ്ഥാനത്തിന്റെ നേതാക്കള്‍ സി.പി.എമ്മിനുള്ളില്‍ നുഴഞ്ഞുകയറി സി.പി.എമ്മിനെ ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്. കൂടിക്കാഴ്ചയില്‍ ഇക്കാര്യവും ഞങ്ങള്‍ സംസാരിച്ചു. എല്ലാം ജി സുധാകരന് മൗനമായി കേട്ടു. സുധാകരന്റെ മനസ്സ് പകുതി ബിജെപിക്കാരന്റേത് കൂടിയായിരുന്നു.കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രാജ്യദ്രോഹികളുടെ കരാളഹസ്തത്തില്‍ ആണെന്ന ഞങ്ങളുടെ വാദം സുധാകരന് അംഗീകരിക്കുന്നുണ്ട്. സുധാകരന് ഒരിക്കലും കോണ്‍ഗ്രസിലേക്ക് പോകാന്‍ ആവില്ല. തീവ്രവാദികള്‍ സി.പി.എമ്മില്‍ നുഴഞ്ഞുകയറി എന്ന കാര്യത്തില്‍ ബി.ജെ.പിയുടെ പകുതി മനസ്സ് സുധാകരനും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു