Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ബോഡി ഷേയ്മിങ് വാവാദത്തിൽ അമേരിക്കയിലെ ‘മല്ലു കഫെ റേഡിയോ’

കൊച്ചി: അമേരിക്കയിലെ ഹ്യൂസ്റ്റണിൽ പ്രവർത്തിക്കുന്ന ‘മല്ലു കേഫേ റേഡിയോ – യു എസ് എ’ ബോഡി ഷേമിങ് നടത്തിയെന്ന് ആരോപണം. ഫ്യൂസ്റ്റത്തിൽ തന്നെയുള്ള പ്രസിദ്ധ മോഡൽ മനോജ് നായരെയാണ് ബോഡി ഷേയ്മിങ്ങിന് വിധേയനാക്കിയത്. രണ്ട് യുവ പ്രതിഭകളെ പരിചയപ്പെടുത്തിയുള്ള എഫ് എം ഷോയിൽ മോഡലിങ്ങിൽ ത​ന്റെ ഡിസൈനർ മനോജ് നായർ ആണ് എന്ന് യുവാവ് പറഞ്ഞപ്പോൾ ‘മല്ലു കഫെ റേഡിയോ’യുടെ സ്ഥാപകയും ആർ ജെ യുമായ ഷിബി റോയാണ് ബോഡി ഷേയ്മിങ് വിവാദത്തിന് കാരണമായ പരാമർശം നടത്തിയത്. താൻ കളിയാക്കിയതല്ല എന്ന് ഷിബി സംസാരത്തിനിടെ പറയുന്നുണ്ട് എങ്കിലും വീണ്ടും ഗാന്ധിജിയെ പരാമർശിച്ചുകൊണ്ടുള്ള തമാശ ബോഡി ഷേമിംഗ് ആരോപണത്തിന് ആക്കം കൂട്ടി.

ഷിബിയുടെ പരാമർശത്തിനെതിരെ മനോജ് നായർ ഫേസ്ബുക്കിൽ പ്രതികരിച്ചു. പരാമർശത്തെ ഒരു വിനോദമായല്ല കാണുന്നത് എന്നും മറിച്ച് അവഹേളനമാണ് എന്ന് മനോജ് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറുപ്പിൽ പറയുന്നു. ഇത്തരം രീതികൾ ഒരിക്കലും അംഗീകരിക്കാൻ സാധ്യമല്ല എന്നും ബോഡിഷേയ്മിങ്ങിനെതിരെ രൂപീകരിച്ച അന്താരാഷ്ട്ര സംഘടനയായ ‘മൊട്ട ഗ്ലോബൽ’ പ്രതികരിച്ചു. റേഡിയോ ജോക്കിയുടെ രീതികളെ സംഘടന ഭാരവാഹികൾ അപലപിച്ചു. വിഷയം തങ്ങൾ ഏറ്റെടുത്തതായും നിയമനടപടികളിലേക്ക് പോകുമെന്നും സംഘടനയുടെ സ്ഥാപക പ്രസിഡൻ്റും സ്റ്റാൻഡ് അപ്പ് കോമേഡിയനുമായ സജീഷ് കുട്ടനല്ലൂർ newsskerala.com നോട് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *