Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

crime

നഗരമധ്യത്തില്‍ എ.ടി.എമ്മിന് നേരെ ആക്രമണം, മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതി പിടിയിലായി

തൃശൂര്‍: നഗരത്തിലെ തിരക്കേറിയ പാട്ടുരായ്ക്കലില്‍ ഇസാഫ് ബാങ്കിന്റെ എ.ടി.എമ്മിലേക്ക് പടക്കം എറിഞ്ഞയാളെ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പിടികൂടി. തൃശൂരില്‍ എ.സി.മെക്കാനിക്കായി ജോലി ചെയ്യുന്ന പത്തനംതിട്ട ആങ്ങമൂഴി സ്വദേശി രജീഷ് പ്രകാശാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. ഇസാഫ് ബാങ്കിലെത്തിയ പ്രതി ബഹളം വെച്ചു. മുടങ്ങിയ ഇ.എം.ഐയ്ക്ക് ബാങ്ക് സര്‍വീസ് ചാര്‍ജ് ഈടാക്കിയ വിഷയത്തിലായിരുന്നു തര്‍ക്കം.പിന്നീട് ഇയാള്‍ പുറത്തുള്ള എ.ടി.എമ്മിലേക്ക് കയറി കൈയില്‍ കരുതിയ പടക്കം കത്തിച്ച് ഇടുകയായിരുന്നു. എ.ടി.എമ്മിന്റെ ചില്ലുകള്‍ പൊട്ടിത്തെറിച്ചു. ഇതിനിടെ രജീഷ് ബൈക്കില്‍ മുങ്ങി. …

നഗരമധ്യത്തില്‍ എ.ടി.എമ്മിന് നേരെ ആക്രമണം, മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതി പിടിയിലായി Read More »

മാളയില്‍ പീഡനക്കേസിലെ പ്രതിക്ക് 95 വര്‍ഷം കഠിനതടവും,പിഴയും ശിക്ഷ

ചാലക്കുടി:  വിദ്യാര്‍ത്ഥിയായ പത്തുവയസ്സുകാരനെ ഒരു വര്‍ഷത്തോളം  പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതി മാള പുത്തന്‍ചിറ അറയ്ക്കല്‍ വീട്ടില്‍ ഹൈദ്രോസിന് (64) ശിക്ഷയായി 95 വര്‍ഷം കഠിനതടവും,  നാലേകാല്‍ ലക്ഷം രൂപ പിഴയും. ചാലക്കുടി പോക്‌സോ കോടതിയാണ് അത്യപൂര്‍വമായ ശിക്ഷ വിധിച്ചത്. പിഴത്തുകയായ നാലേകാല്‍ ലക്ഷം രൂപ പീഡനത്തിനിരയായ കുട്ടിക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.മാള, പുത്തന്‍ചിറ പ്രദേശത്ത് പക്ഷികളെ പിടികൂടി വില്‍പന നടത്തുന്നയാളാണ് ഹൈദ്രോസ്. ഇയാളില്‍ നിന്ന് പക്ഷിയെ വാങ്ങാന്‍ എത്തിയ പത്തുവയസ്സുകാരനെയാണ് ഭീഷണിപ്പെടുത്തി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. …

മാളയില്‍ പീഡനക്കേസിലെ പ്രതിക്ക് 95 വര്‍ഷം കഠിനതടവും,പിഴയും ശിക്ഷ Read More »

പരാതിക്കാരിയുമായി ഒത്തുതീര്‍പ്പായി, നടന്‍ ഉണ്ണി മുകുന്ദനെതിരായ  തുടര്‍നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന്എതിരായ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉണ്ണി മുകുന്ദന്‍ നല്‍കിയ ഹര്‍ജിയിലാണിത്.  കേസില്‍ പരാതിക്കാരിയുമായി ഒത്തുതീര്‍പ്പായെന്ന് ഉണ്ണി മുകുന്ദന്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് സ്റ്റേ ലഭിച്ചത്. ജസ്റ്റിസ് കെ ബാബുവാണ് കേസ് സ്റ്റേ ചെയ്തത്. മജിസ്‌ട്രേറ്റ് കോടതിയില്‍ യുവതി നല്‍കിയ പരാതി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഉണ്ണി ഹൈക്കോടതില്‍ എത്തിയത്. നേരത്തെ, ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉണ്ണി മുകുന്ദന്‍ മജിസ്‌ട്രേറ്റ് കോടതിയിലും സെഷന്‍സ് കോടതിയിലും ഹര്‍ജികള്‍ നല്‍കിയിരുന്നു. രണ്ടിടത്തും …

പരാതിക്കാരിയുമായി ഒത്തുതീര്‍പ്പായി, നടന്‍ ഉണ്ണി മുകുന്ദനെതിരായ  തുടര്‍നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു Read More »

അറസ്റ്റിലായ തമിഴ്മന്ത്രി സെന്തില്‍ ബാലാജി്ക്ക് നെഞ്ചുവേദന,ആശുപത്രിയിലേക്ക് മാറ്റി

കൊച്ചി: ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസില്‍  തമിഴ്നാട് വൈദ്യുതി എക്സൈസ് മന്ത്രി വി സെന്തില്‍ ബാലാജി അറസ്റ്റില്‍. എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റാണ് ബാലാജിയെ നാടകീയമായി  അറസ്റ്റ് ചെയ്തത്.  17 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട ബാലാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 3 ഇ.ഡി ഉദ്യോഗസ്ഥരും 2 ബാങ്ക് അധികൃതരുമാണ് ആയുധധാരികളായ കേന്ദ്രസേനാംഗങ്ങളുടെ അകമ്പടിയോടെ സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ഓഫിസില്‍ പരിശോധനയ്ക്ക് എത്തിയത്. മന്ത്രിയുടെ ഓഫീസിലും വീട്ടിലും ഇ.ഡി ഇന്നലെ പരിശോധന നടത്തിയിരുന്നു. …

അറസ്റ്റിലായ തമിഴ്മന്ത്രി സെന്തില്‍ ബാലാജി്ക്ക് നെഞ്ചുവേദന,ആശുപത്രിയിലേക്ക് മാറ്റി Read More »

മോൺസൺ മാവുങ്കൽ തട്ടിപ്പ് കേസ് : സുധാകരന്‍ ഹൈക്കോടതിയിലേക്ക്

കെ.സുധാകരന്റെ അറസ്റ്റിനായി വലയൊരുക്കി ക്രൈംബ്രാഞ്ച് കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍  കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെ അറസ്റ്റ്് ചെയ്യാന്‍ നീക്കം. സുധാകരന് മോന്‍സന്‍ 10 ലക്ഷം നല്‍കിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മോന്‍സന്‍ മാവുങ്കല്‍ 10 കോടി തട്ടിയതായി കോഴിക്കോട് സ്വദേശികളായ എം.ടി ഷമീര്‍, യാക്കൂബ്, സിദ്ദിഖ്, സലിം, മലപ്പുറം സ്വദേശി ഷാനിമോന്‍, തൃശ്ശൂര്‍ സ്വദേശി അനൂപ് അഹമ്മദ് എന്നിവരാണ് പരാതി നല്‍കിയത്. 25 ലക്ഷം രൂപ മോന്‍സന് കൈമാറുമ്പോള്‍ സുധാകരന്‍ എംപി മോന്‍സന്റെ വീട്ടിലുണ്ടായിരുന്നുവെന്നും …

മോൺസൺ മാവുങ്കൽ തട്ടിപ്പ് കേസ് : സുധാകരന്‍ ഹൈക്കോടതിയിലേക്ക് Read More »

ബ്രിജ് ഭൂഷണിനെതിരെ നൽകിയത് വ്യാജ പരാതിയെന്ന് കുട്ടിത്താരത്തിന്റെ പിതാവ്

കൊച്ചി: ഏറെ കോളിളക്കം ഇന്ത്യൻ റെസ്ലിങ് ഫെഡറേഷന്റെ തലവനായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ തൻറെ പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതി വ്യാജമാണെന്ന് കുട്ടിതാരത്തിന്റെ പിതാവ്. വാർത്ത ഏജൻസിയായ പിടിഐക്ക് വ്യാഴാഴ്ച നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ അച്ഛൻ ഇത്തരത്തിൽ പ്രതികരിച്ചത്. ഇന്ത്യൻ ടീമിലേക്ക് 2022 ൽ ലോക അണ്ടർ – 17 മത്സരങ്ങളിൽ ഇന്ത്യയുടെ ദേശീയ ടീമിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കുന്നതിനായുള്ള ലക്നൗവിൽ നടന്ന ട്രയൽസിന്റെ ഫൈനലിൽ ഡൽഹിയിൽ നിന്നുള്ള റഫറി തന്റെ മകൾക്കെതിരെ മത്സരിച്ച …

ബ്രിജ് ഭൂഷണിനെതിരെ നൽകിയത് വ്യാജ പരാതിയെന്ന് കുട്ടിത്താരത്തിന്റെ പിതാവ് Read More »

4 വയസുകാരിയെ കൊന്ന അച്ഛന്‍ ആത്മഹത്യക്ക് ശ്രമിച്ചു,നില ഗുരുതരം

കൊച്ചി: മദ്യലഹരിയില്‍ നാല് വയസുകാരിയെ കൊന്ന അച്ഛന്‍ ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയില്‍.  മാവേലിക്കര സബ് ജയിലില്‍ വെച്ചാണ് ശ്രീമഹേഷ്  പേപ്പര്‍ മുറിക്കുന്ന ബ്ലേഡ് കൊണ്ട് കഴുത്തിലെയും കൈയിലേയും ഞരമ്പ് മുറിച്ചത്.  ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മുറിവ് ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. ഇന്നലെയാണ് നാല് വയസുകാരിയായ നക്ഷത്രയെ 38 കാരനായ പിതാവ് മഴു ഉപയോഗിച്ച് വെട്ടിക്കൊന്നത്. വീട്ടിലെ ബഹളം കേട്ട് തൊട്ടടുത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടിലുണ്ടായിരുന്ന അമ്മ സുനന്ദ എത്തുമ്പോള്‍ വീട്ടില്‍ വെട്ടേറ്റ നിലയില്‍ …

4 വയസുകാരിയെ കൊന്ന അച്ഛന്‍ ആത്മഹത്യക്ക് ശ്രമിച്ചു,നില ഗുരുതരം Read More »

വ്യാജരേഖ ചമച്ച കേസ്: ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം. വിദ്യക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി

കൊച്ചി: ഗസ്റ്റ് ലെക്ചറർ ജോലിക്കായി  മഹാരാജാസ് കോളേജിന്റെ  പേരില്‍ വ്യാജരേഖ ചമച്ച കേസില്‍ മുന്‍ എസ്.എഫ്.ഐ നേതാവ് കെ. വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഏഴുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് കാസര്‍കോട് തൃക്കരിപ്പൂര്‍ മണിയനോടി സ്വദേശിനി വിദ്യക്കെതിരെ ചുമത്തിയിട്ടുള്ളത്. കുറ്റകൃത്യം നടന്നത് പാലക്കാട് അഗളി സ്റ്റേഷന്‍ പരിധിയിലായതിനാല്‍, കേസ് അഗളി പൊലീസിന് കൈമാറും. വ്യാജരേഖ ചമച്ചതിന് മൂന്ന് കുറ്റങ്ങള്‍ ഇവര്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്. കോളേജ് അധികാരികള്‍ വിദ്യക്കെതിരെ പരാതി നല്‍കിയിരുന്നു. …

വ്യാജരേഖ ചമച്ച കേസ്: ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം. വിദ്യക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി Read More »

സ്വർണക്കടത്തിന് സഹായം നൽകിയ കേരളത്തിലെ 9 കസ്റ്റംസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

കൊച്ചി: കരിപ്പൂർ വിമാനത്താവളംവഴി സ്വർണം കടത്താൻ സഹായിച്ചെന്ന കേസിൽ ഒൻപത് കസ്റ്റംസ് ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു. രണ്ട് സൂപ്രണ്ടുമാർ ഉൾപ്പെടെ 11 കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെയാണ് കർശന നടപടി. കേസിന്റെ കാലയളവിൽ സർവീസിൽനിന്നു വിരമിച്ച ഒരു സൂപ്രണ്ടിന്റെ റിട്ടയർമെന്റ് ആനുകൂല്യങ്ങൾ റദ്ദാക്കും. രണ്ട് വർഷം മുൻപത്തെ കേസിലാണ് വകുപ്പുതല അന്വേഷണം പൂർത്തിയാക്കി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറുടെ നടപടി. പിരിച്ചുവിട്ട രണ്ട് സൂപ്രണ്ടുമാർക്ക് ഭാവിയിൽ സർക്കാർ ജോലികൾക്ക് അപേക്ഷിക്കാനാകില്ല. കരിപ്പൂരിൽ സൂപ്രണ്ടുമാരായ ആശ എസ്, ഗണപതി പോറ്റി എന്നിവർക്കാണ് ജോലി …

സ്വർണക്കടത്തിന് സഹായം നൽകിയ കേരളത്തിലെ 9 കസ്റ്റംസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു Read More »

നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി; ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി.

മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ച് മരണപ്പെട്ട കേസ്. രണ്ടാം പ്രതി വഫയെ കേസില്‍ നിന്നും ഒഴിവാക്കി കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ച് മരണപ്പെട്ട കേസില്‍ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. ശ്രീറാമിനെതിരായ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി. പ്രതി തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്ന് കോടതി കണ്ടെത്തി. മദ്യപിച്ചതിന് ശേഷമാണ് വാഹനം ഓടിച്ചത്. പ്രഥമദൃഷ്ട്യാ വാഹനം അമിത വേഗത്തിലായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഉത്തരവ്. നരഹത്യ കുറ്റം ഒഴിവാക്കിയ സെഷന്‍സ് കോടതി നടപടിക്കെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. …

നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി; ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. Read More »

എസ്.എന്‍. കോളേജ് ഫണ്ട് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളിക്ക് തിരിച്ചടി

കൊച്ചി : എസ്.എന്‍. കോളേജ് കനക ജൂബിലി ഫണ്ട് തട്ടിപ്പ് കേസില്‍ വിചാരണ തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വെള്ളാപ്പള്ളി പ്രതിയായ ആദ്യ കുറ്റപത്രത്തില്‍ വിചാരണ തുടരാന്‍ ഹൈക്കോടതി ജഡ്ജി  ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ ഉത്തരവ് നല്‍കി. കേസ് തുടരേണ്ടതില്ലെന്ന റിപ്പോര്‍ട്ട് അംഗീകരിക്കണമെന്ന വെള്ളാപ്പള്ളിയുടെ ആവശ്യം തള്ളി. തുടരന്വേഷണത്തിന് ഉത്തരവിട്ട കൊല്ലം സി.ജെ.എം കോടതി ഉത്തരവ് നിയമപരമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.2020-ല്‍ ക്രൈം ബ്രാഞ്ച് സംഘം വെള്ളാപ്പള്ളി നടേശനെ പ്രതിയാക്കി കൊല്ലം സി.ജെ.എം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ …

എസ്.എന്‍. കോളേജ് ഫണ്ട് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളിക്ക് തിരിച്ചടി Read More »

സ്വർണ്ണക്കടത്ത് കേസ്: മുഖ്യപ്രതി റമീസിനെ ഇ.ഡി അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യിലിനായി കസ്റ്റഡിയിൽ നൽകും

കൊച്ചി: നയതന്ത്ര ചാനല്‍വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ മുഖ്യസൂത്രധാരന്‍ കെ.ടി റമീസ് അറസ്റ്റില്‍. ചോദ്യം ചെയ്യലിന് വിളിച്ചു വരുത്തിയ ശേഷമായിരുന്നു ഇ.ഡി യുടെ അറസ്റ്റ്. റമീസിനെ കോടതി റിമാന്‍ഡ് ചെയ്തതോടെ ഇഡി കസ്റ്റഡിയില്‍ വാങ്ങും. ദുബായിൽ നിന്ന് റമീസാണ് സ്വര്‍ണക്കടത്ത് സംഘത്തെ നിയന്ത്രിച്ചിരുന്നത്. 2014 ൽ വാളയാർ കാടുകളിൽ മാനിനെ വേട്ടയാടിയതിനും ഇയാൾ അറസ്റ്റിലായിരുന്നു. സ്വർണ്ണ കടത്തിന്റെ പുതിയ മാർഗ്ഗങ്ങൾ കണ്ടെത്തിയാണ് റമീസ് മാഫിയ സംഘത്തിൻറെ മുഖ്യസൂത്രധാരനായി മാറുന്നത്. റമീസിനെ നേരത്തെ കസ്റ്റംസും എന്‍ഐഎയും അറസ്റ്റ് ചെയ്തിരുന്നു. …

സ്വർണ്ണക്കടത്ത് കേസ്: മുഖ്യപ്രതി റമീസിനെ ഇ.ഡി അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യിലിനായി കസ്റ്റഡിയിൽ നൽകും Read More »

തന്ത്രങ്ങളുമായി സെയ്ഫി; യുഎപിഎ ചുമത്തും. പഠിച്ച് പറയുന്ന പോലെ മൊഴികൾ ….

ട്രെയിന്‍ തീവയ്പ്പ്: പ്രതിയെ ചോദ്യം ചെയ്യുന്നു, എന്തിനാണ് ആക്രമണമെന്ന ചോദ്യത്തിന് ഉത്തരമില്ല, മൊഴികള്‍ പഠിച്ച് പറയുന്നു, ശാസ്്ത്രീയമായി ചോദ്യങ്ങളെ നേരിടുന്നുവെന്ന് പോലീസ്, മൊഴികള്‍ നുണയെന്ന് നിഗമനം ഒരു നല്ല കാലം വരുമെന്ന് ഒരാളുടെ പ്രേരണയുണ്ടായി എന്ന് പ്രതി. എന്താണ് നല്ലകാലം എന്നും ആരാണ് പ്രേരണ നൽകിയത് എന്നും ഷാറൂഖ് പറയുന്നില്ല. ചോദ്യം ചെയ്യലിൽ കുഴഞ്ഞ് കേരള പോലീസ്. കൃത്യമായ തെളിവുകൾ ഇനിയും ലഭിച്ചിട്ടില്ലെന്ന് ഡിജിപി അനിൽകാന്ത് മാധ്യമങ്ങളോട് യു.എ.പി.എ ചുമത്തും കൊച്ചി: എലത്തൂരില്‍ ട്രെയിനിന് തീവച്ച പ്രതി …

തന്ത്രങ്ങളുമായി സെയ്ഫി; യുഎപിഎ ചുമത്തും. പഠിച്ച് പറയുന്ന പോലെ മൊഴികൾ …. Read More »

അട്ടപ്പാടി മധു വധക്കേസ്: 13 പ്രതികള്‍ക്ക് ഏഴ് വര്‍ഷം കഠിന തടവ്

ശിക്ഷാ കാലയളവ് കുറഞ്ഞെന്നും വിധിയിൽ സന്തുഷ്ടനാണെങ്കിലും  ശിക്ഷയിൽ സംതൃപ്തനല്ലെന്നും പ്രോസിക്യൂട്ടർ … READ MORE പട്ടികജാതി പട്ടികവർഗ്ഗ കോടതിയിൽ നിന്ന് പൂർണ്ണമായും നീതി ലഭിച്ചില്ലെങ്കിൽ പിന്നെ നീതി എവിടെ നിന്ന് ലഭിക്കുമെന്ന് മധുവിന്റെ കുടുംബം … READ MORE കൂറുമാറിയവർക്കെതിരെ നടപടിയെടുക്കണമെന്ന് കോടതി …. READ MORE തൃശൂർ: അട്ടപ്പാടി മധു വധക്കേസിലെ പ്രതികള്‍ക്ക് ഏഴ് വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ച് മണ്ണാര്‍ക്കാട് എസ്സി- എസ്ടി കോടതി. പതിനാറാം പ്രതി മുനീറിനെ ഒഴിച്ച് പതിമൂന്ന് പേര്‍ക്കാണ് …

അട്ടപ്പാടി മധു വധക്കേസ്: 13 പ്രതികള്‍ക്ക് ഏഴ് വര്‍ഷം കഠിന തടവ് Read More »

എലത്തൂര്‍ തീവെപ്പ് കേസ് പ്രതി മഹാരാഷ്ട്രയില്‍ പിടിയില്‍

പ്രതിയുടെ സുഹൃത്തുക്കളെയും കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്തു. കേന്ദ്ര ഏജൻസികളെ അഭിനന്ദിച്ച ഡിജിപി അനിൽകാന്ത്. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധസേനയും ആർപിഎഫിനെയും അഭിനന്ദിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കേരള പോലീസ് അന്വേഷണത്തിെന്റെ മുൻപന്തിയിൽ ഉണ്ടായിരുന്നുവെന്ന് ലോ ആന്റ് ഓർഡർ എഡിജിപി എം ആർ അജിത് കുമാർ. എന്നാൽ എവിടെനിന്നാണ് പ്രതിയെ പിടികൂടിയത് എന്ന് വെളിപ്പെടുത്താൻ ആകില്ലെന്ന് എഡിജിപി. അന്വേഷണം ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണെന്ന് ആവർത്തിച്ച് എഡിജിപി. കൊച്ചി: കോഴിക്കോട് എലത്തൂരില്‍ ട്രെയിനില്‍ തീവെച്ച കേസില്‍ പ്രതി …

എലത്തൂര്‍ തീവെപ്പ് കേസ് പ്രതി മഹാരാഷ്ട്രയില്‍ പിടിയില്‍ Read More »

തൃശൂര്‍ അവണൂരിലെ ഗൃഹനാഥന്റെ കൊലപാതകം: ആയുര്‍വേദ ഡോക്ടറായ മകന്‍ അറസ്റ്റില്‍

തൃശൂര്‍: അവണൂരില്‍ വിഷബാധയേറ്റ ലക്ഷ്ണങ്ങളുമായി ഗൃഹനാഥന്‍ ശശീന്ദ്രന്‍ മരിച്ച കേസില്‍ ആയുര്‍വേദ  ഡോക്ടറായ മകന്‍ അറസ്റ്റില്‍. ഇഡ്ഡലിക്കൊപ്പമുള്ള കടലക്കറിയില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നു. ശശ്രീന്ദ്രന്റെ മകന്‍ മയൂരനാഥനെ ( 25) ഇന്ന് വൈകീട്ട്് പോലീസ് അറസ്റ്റ് ചെയ്തു. അച്ഛനോടും രണ്ടാനമ്മയോടുമുള്ള പകയാണ് കൊലപാതകത്തിന് കാരണമായത്. വിഷവസ്തുക്കള്‍ മയൂരനാഥന്‍ ഓണ്‍ലൈനില്‍ വാങ്ങുകയായിരുന്നു.  അവണൂര്‍ എടക്കുളം അമ്മാനത്ത് വീട്ടില്‍ ശശീന്ദ്രനാണ് (57) മരിച്ചത്. ശശീന്ദ്രന്റെ അമ്മ കമലാക്ഷി (86), ഭാര്യ ഗീത (62), തെങ്ങുകയറ്റത്തൊഴിലാളികളായ വേലൂര്‍ തണ്ടിലം സ്വദേശി ചന്ദ്രന്‍ …

തൃശൂര്‍ അവണൂരിലെ ഗൃഹനാഥന്റെ കൊലപാതകം: ആയുര്‍വേദ ഡോക്ടറായ മകന്‍ അറസ്റ്റില്‍ Read More »

ട്രെയിനിലെ തീവെപ്പ് : രക്ഷപ്പെടാൻ ശ്രമിച്ച മൂന്നുപേരുടെ മൃതശരീരങ്ങൾ പുലർച്ച കണ്ടെത്തി

ട്രെയിനില്‍ യാത്രക്കാരെ തീകൊളുത്തി കൊല്ലാന്‍ ശ്രമം: മൂന്നു പേര്‍ ട്രാക്കില്‍ മരിച്ച നിലയില്‍, മരിച്ച 2 പേര്‍ക്ക് പൊള്ളലേറ്റിട്ടില്ല, ചുവന്ന കള്ളിഷര്‍ട്ട് ധരിച്ച അക്രമി രക്ഷപ്പെട്ടത് ബൈക്കില്‍, അക്രമം ആസൂത്രിതം, കാട്ടിലെപീടിക 1 പള്ളിക്ക് സമീപത്തുനിന്ന്് നിര്‍ണായക ദൃശ്യങ്ങള്‍ കിട്ടി പ്രതി ഇതരസംസ്ഥാനക്കാരന്‍? കൊച്ചി: ട്രെയിനില്‍ യാത്രക്കാരെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊല്ലാനുള്ള ശ്രമിച്ച കേസില്‍ അക്രമി ഇതരസംസ്ഥാനക്കാരനെന്ന് സംശയം. 25 വയസ്സുള്ള ചെറുപ്പക്കാരനാണ് അക്രമി. ഇയാള്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. ചുവന്ന ഷര്‍ട്ട് ധരിച്ച പ്രതി രക്ഷപ്പെട്ടത് …

ട്രെയിനിലെ തീവെപ്പ് : രക്ഷപ്പെടാൻ ശ്രമിച്ച മൂന്നുപേരുടെ മൃതശരീരങ്ങൾ പുലർച്ച കണ്ടെത്തി Read More »

സെയ്ഫ് ആന്‍ഡ് സ്‌ട്രോംഗ് തട്ടിപ്പ്:റാണ തട്ടിയത് 100 കോടിയെന്ന് പ്രോസിക്യൂഷന്‍, 2 കോടിയെന്ന് പോലീസ്

തൃശൂര്‍: സെയ്ഫ് ആന്‍ഡ് സ്‌ട്രോംഗ് നിക്ഷേപത്തട്ടിപ്പിലൂടെ പ്രതി പ്രവീണ്‍ റാണ തട്ടിയെടുത്ത തുകയുടെ കാര്യത്തില്‍ വ്യക്തതയില്ലാതെ പോലീസ്. റാണ തട്ടിയെടുത്തത് 2 കോടിയെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോക് വ്യക്തമാക്കി. എന്നാല്‍ റാണ് 100 കോടിയിലധികം തട്ടിച്ചതായാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയത്. റാണയുടെ കൂട്ടാളികളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതായും അദ്ദേഹം അറിയിച്ചു. റാണയുടെ ബിനാമി സ്വത്തുക്കള്‍ കണ്ടെത്താ്‌നുള്ള അന്വേഷണത്തിലാണ് പോലീസ്. പ്രതിയുടെ ബിനാമികളിലേക്കാണ് ഇനി അന്വേഷണമെന്നും അദ്ദേഹം പറഞ്ഞു. റാണയുടെ കോടികള്‍ വിലമതിക്കുന്ന ഏഴ് ആഡംബര കാറുകള്‍ പോലീസ് …

സെയ്ഫ് ആന്‍ഡ് സ്‌ട്രോംഗ് തട്ടിപ്പ്:റാണ തട്ടിയത് 100 കോടിയെന്ന് പ്രോസിക്യൂഷന്‍, 2 കോടിയെന്ന് പോലീസ് Read More »

സെയ്ഫ് ആന്റ് സ്‌ട്രോംഗ് നിക്ഷേപത്തട്ടിപ്പ് : പ്രവീണ്‍ റാണ അറസ്റ്റില്‍

തൃശൂര്‍: 200 കോടിയുടെ സെയ്ഫ് ആന്റ് സ്‌ട്രോംഗ് നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതി പ്രവീണ്‍ റാണയെ തൃശൂര്‍ ഈസ്റ്റ് പോലീസ് അറസ്റ്റ്ചെയ്തു. അറസ്റ്റിന് ശേഷം റാണയെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയനാക്കി.എന്നെങ്കിലും, സത്യം പുറത്തുവരുമെന്നും താന്‍ ആരെയും പറ്റിച്ചിട്ടില്ലെന്നും പ്രവീണ്‍ റാണ മാധ്യമങ്ങളോട് പ്രതികരിച്ചു.   വൈദ്യ പരിശോധനയ്ക്ക് കൊണ്ടു പോകുമ്പോഴായിരുന്നു  റാണയുടെ പ്രതികരണം. എല്ലാവര്‍ക്കും പണം തിരിച്ചുകൊടുക്കും. ബിസിനസ് മാത്രമാണ് ചെയ്തത്, അതില്‍ ഉയര്‍ച്ച താഴ്ചകളുണ്ടാകും. ജാമ്യം നേടുന്നതിനായി മാറി നിന്നതാണെന്നും റാണ പറഞ്ഞു. .അക്കൗണ്ടില്‍ …

സെയ്ഫ് ആന്റ് സ്‌ട്രോംഗ് നിക്ഷേപത്തട്ടിപ്പ് : പ്രവീണ്‍ റാണ അറസ്റ്റില്‍ Read More »

രക്ഷിക്കാമായിരുന്നു ഷാരോണിനെ ….ഇത്രനാൾ പോലീസ് എന്തെടുക്കുകയായിരുന്നു ….

ഷാരോൺ രാജിന്റെ മൊഴിയിൽ ഗ്രീഷ്മയെ കുറ്റപ്പെടുത്തുന്നില്ല എന്നത് പോലീസ് കണ്ണുമടച്ച് വിശ്വസിച്ചത് വിനയായി  ….ഗ്രീഷ്മയെ കൃത്യമായി ചോദ്യം ചെയ്യണമെന്ന് ഷാരോൺ രാജിന്റെ കുടുംബാംഗങ്ങൾ ഇരുപത്തിയൊന്നാം തീയതി മുതൽ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു …. വിഷം കഴിച്ച് 10 ദിവസത്തോളം ആശുപത്രിയിൽ ചികിത്സതേടിയ ഷാരോൺ രാജ് ആന്തരിക രക്തസ്രാവം മൂലവും അവയവങ്ങൾ ഒന്നൊന്നായി  പ്രവർത്തനം നിലച്ച ശേഷമാണ് മരണമടഞ്ഞത് ….. കൊച്ചി: ഞായറാഴ്ച രാവിലെ ചോദ്യം ചെയ്യൽ തുടങ്ങി മൂന്ന് മണിക്കൂറിനുള്ളിൽ കേപിക്യൂ എന്ന കീടനാശിനി നൽകി ഷാരോണിനെ കൊന്നു എന്ന ഗ്രീഷ്മയുടെ …

രക്ഷിക്കാമായിരുന്നു ഷാരോണിനെ ….ഇത്രനാൾ പോലീസ് എന്തെടുക്കുകയായിരുന്നു …. Read More »