അസൗകര്യം അറിയിച്ച് കാവ്യ മാധവൻ
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ സാക്ഷിമൊഴി രേഖപ്പെടുത്താൻ നാളെ ആലുവ പോലീസ് ക്ലബ്ബിൽ ഹാജരാകണമെന്ന പോലീസ് നോട്ടീസിന് മറുപടി നൽകി കാവ്യ മാധവൻ. നോട്ടീസിൽ പറഞ്ഞത് പ്രകാരം നാളെ രാവിലെ 11 മണിക്ക് പോലീസ് ക്ലബിലെത്താൻ അസൗകര്യം ഉണ്ടെന്നു എസ്.എം.എസിലൂടെ കാവ്യ അൽപസമയം മുൻപ് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു. പകരം ബുധനാഴ്ച ഉച്ചതിരിഞ്ഞ് രണ്ടു മണിക്ക് ആലുവയിലെ ദിലിപിന്റെ വീട്ടിലെത്തി പോലീസിന് തൻറെ മൊഴി രേഖപ്പെടുത്താമെന്നാണ് കാവ്യ പോലീസിനയച്ച സന്ദേശത്തിൽ പറയുന്നത്. നിയമപ്രകാരം സാക്ഷി മൊഴി രേഖപ്പെടുത്താൻ …