Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

crime

കൊലപാതക ശ്രമക്കേസില്‍ നടന്‍ വിനീത് തട്ടില്‍ ഡേവിഡ് അറസ്റ്റില്‍

തൃശൂര്‍:  ചലച്ചിത്ര യുവ നടന്‍ വിനീത് തട്ടില്‍ ഡേവിഡ് (45) അറസ്റ്റില്‍. അന്തിക്കാട് പുത്തന്‍പീടിക സ്വദേശിയാണ്. ആലപ്പുഴ തുറവൂര്‍ സ്വദേശി അലക്സിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. പരിക്കേറ്റ അലക്സ് ആശുപത്രിയില്‍ ചികിത്സയിലാണ്.  അന്തിക്കാട് പോലീസാണ് കേസെടുത്തിരിക്കുന്നത്. അലക്‌സുമായി വിനീതിന് സാമ്പത്തിക തര്‍ക്കങ്ങളുണ്ടായിരുന്നു. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ അലക്‌സ് വിനീതിന്റെ  വീട്ടിലെത്തി. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനു പിന്നാലെയാണ് വടിവാള്‍ കൊണ്ട് വിനീത് തട്ടില്‍ അലക്‌സിനെ വെട്ടിയത്. ആക്രമണത്തില്‍ അലക്‌സിന്റെ  കൈക്ക് വെട്ടേറ്റു.  പുത്തന്‍പീടികയിലെ വീട്ടില്‍ നിന്നാണ് …

കൊലപാതക ശ്രമക്കേസില്‍ നടന്‍ വിനീത് തട്ടില്‍ ഡേവിഡ് അറസ്റ്റില്‍ Read More »

പാല്‍വണ്ടിയില്‍ കടത്തിയ അരക്കോടിയുടെ വിദേശമദ്യം പിടികൂടി

ഓണാഘോഷത്തോട് അനുബന്ധിച്ച ചില്ലറ വില്‍പ്പന നടത്താനായി എത്തിച്ച … READ MORE തൃശൂര്‍:  ചേറ്റുവയില്‍ പാല്‍വണ്ടിയില്‍ കടത്തിയ വന്‍ വിദേശമദ്യ ശേഖരം പിടിച്ചെടുത്തു.  50 ലക്ഷം രൂപ വിലമതിക്കുന്ന 3,600 ലിറ്റര്‍ വിദേശ മദ്യമാണ് പിടികൂടിയത്. കഴക്കൂട്ടം സ്വദേശി കൃഷ്ണ പ്രകാശ് (24), കല്ലുവാതുക്കല്‍ സജി (59) എന്നിവരാണ് പിടിയിലായത്.  വിവിധ ബ്രാന്‍ഡുകളിലുള്ള അനധികൃത വിദേശമദ്യമാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തിരിക്കുന്നത്.ഓണാഘോഷത്തോട് അനുബന്ധിച്ച ചില്ലറ വില്‍പ്പന നടത്താനായി എത്തിച്ച മദ്യമാണിത്.  മാഹിയില്‍ നിന്നും പാല്‍ വണ്ടിയിലാണ് മദ്യം തൃശൂരില്‍ എത്തിച്ചത്. …

പാല്‍വണ്ടിയില്‍ കടത്തിയ അരക്കോടിയുടെ വിദേശമദ്യം പിടികൂടി Read More »

നഗ്നത പ്രദർശനം; പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

ശ്രീജിത്തിന്റെ പിതാവും നടനുമായ ടി ജി രവിയും ഭാര്യ സജിത ശ്രീജിത്തും നടന് കൃത്യമായ ചികിത്സയും പരിരക്ഷയും നൽകാമെന്ന് സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചു ശ്രീജിത്ത് ബൈപോളാർ ഡിസോഡറിന് ചികിത്സയിൽ കഴിയുന്ന ആളെന്ന് തിരിച്ചറിഞ്ഞശേഷം 2016 ഒറ്റപ്പാലത്തിനടുത്ത് പത്തിരിപ്പാലത്ത് നഗ്നത പ്രദർശനത്തിന് രജിസ്റ്റർ ചെയ്ത സമാനമായ പോക്സോ കേസിലെ വിദ്യാർത്ഥികൾ ഒറ്റപ്പാലം മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിൽ ഉണ്ടായിരുന്ന കേസിൽനിന്ന് പിന്മാറിയിരുന്നു ബൈപോളാർ ഡിസോഡറിന് ശ്രീജിത്ത് മരുന്നുകൾ കഴിക്കുന്നുണ്ട് എന്ന വിവരം ജൂലൈ 7ന് തന്നെ newsskerala.com/crime റിപ്പോർട്ട് ചെയ്തിരുന്നു …

നഗ്നത പ്രദർശനം; പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു Read More »

ഹാഷ് വാല്യു മാറിയത് സംശയകരം. പൾസർ സുനിക്ക് സുപ്രീംകോടതി ജാമ്യം നിഷേധിച്ചു

ഒരുതവണ പകലും രണ്ടുതവണ രാത്രിയും ഹാഷ്വാല്യൂ മാറിയത് ആ സമയങ്ങളിൽ മെമ്മറി കാർഡ് ഉപയോഗിച്ചിട്ടുണ്ട് എന്നതിന് തെളിവാണ് എന്ന് ക്രൈംബ്രാഞ്ച് സംശയിക്കുന്നു. കോടതി പ്രവർത്തിക്കാത്ത രാത്രി സമയങ്ങളിൽ ഹാഷ് വാല്യൂ മാറിയത് ക്രൈംബ്രാഞ്ചിന്റെ സംശയം ബലപ്പെടുത്തുന്നു ഷാഷ് വാല്യൂ മാറിയതിൽ പരിശോധന വേണ്ട എന്നാണ് വിചാരണ കോടതി അതിജീവിതയുടെ അപേക്ഷയിൽ വിധിച്ചത്. ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചപ്പോൾ ഹാഷ് വാല്യൂ സംബന്ധമായി ഫോറൻസിക് പരിശോധന കോടതി അനുവദിച്ചു കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പീഡന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി …

ഹാഷ് വാല്യു മാറിയത് സംശയകരം. പൾസർ സുനിക്ക് സുപ്രീംകോടതി ജാമ്യം നിഷേധിച്ചു Read More »

തൃശൂർ ബാറിലെ കൊലപാതകം: ഏഴ് പ്രതികള്‍ പിടിയില്‍

രണ്ടാഴ്ച്ചക്കുള്ളിൽ മദ്യം വിൽപ്പനയിൽ വെട്ടിച്ചത് ഒന്നരലക്ഷം  രൂപ; തിരിച്ചടയ്ക്കാൻ പറഞ്ഞപ്പോൾ ആക്രമണം വഴക്കുണ്ടായതിനെ തുടര്‍ന്ന് പ്രശ്നത്തില്‍ ഇടപെടാന്‍  കൊല്ലപ്പെട്ട ബൈജുവിനെയും സുഹൃത്തിനേയും ബാറുടമ വിളിച്ചുവരുത്തിയിരുന്നു തൃശൂര്‍: തളിക്കുളത്ത് ബാറില്‍ നടന്ന കൊലപാതകത്തില്‍ ഏഴംഗ സംഘം പിടിയില്‍. ഇന്നലെ രാത്രി നടന്ന കത്തിക്കുത്തില്‍  പെരിഞ്ഞനം ചക്കരപ്പാടം സ്വദേശി ബൈജു ( 40 ) ആണ് മരിച്ചത്.  ബൈജുവിന്റെ സുഹൃത്തായ അനന്തുവിനും ബാറുടമയായ കൃഷ്ണരാജിനും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അടുത്തിടെയാണ്  ബാര്‍ പ്രവര്‍ത്തനം തുടങ്ങിയത്. ബാറുടമയുടെ സഹായിയാണ് കൊല്ലപ്പെട്ട ബൈജു. …

തൃശൂർ ബാറിലെ കൊലപാതകം: ഏഴ് പ്രതികള്‍ പിടിയില്‍ Read More »

പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവി വീണ്ടും അറസ്റ്റിൽ

തൃശൂര്‍: കുട്ടികള്‍ക്ക് നേരെ നഗ്നത കാട്ടിയെന്ന പരാതിയില്‍ നടന്‍ ശ്രീജിത്ത് രവി അറസ്റ്റില്‍. പോക്‌സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. വെസ്റ്റ് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ മാസം നാലിന് വൈകിട്ട് 3.30 തോടെ അയ്യന്തോള്‍ എസ് എന്‍  പാര്‍ക്കിനടുത്ത് വെച്ചായിരുന്നു സംഭവം നടന്നത്. പതിനൊന്നും അഞ്ചും വയസുള്ള രണ്ട് കുട്ടികള്‍ക്ക് മുന്നില്‍ വെച്ച് നഗ്‌നതാ പ്രദര്‍ശനം നടത്തിയ ശേഷം ശ്രീജിത്ത് വാഹനത്തില്‍ ഇവിടെ നിന്ന് കടന്ന് കളഞ്ഞു. കുട്ടികള്‍ ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചുു. എന്നാല്‍ പ്രതിയെ തിരിച്ചറിയാന്‍ …

പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവി വീണ്ടും അറസ്റ്റിൽ Read More »

പെണ്‍ സുഹൃത്തിനെ കാറില്‍ നിന്ന് തള്ളിയിട്ട് കൊല്ലാന്‍ ശ്രമം; പ്രതി അറസ്റ്റിൽ

കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി കുട്ടികളെ കാണാതെയുള്ള മാനസിക പ്രശ്നത്തിൽ ആയിരുന്നുവെത്രെ യുവതി.. ഇതേ ചൊല്ലി രണ്ടുപേരും വഴക്കും പതിവായിരുന്നു  ….എങ്കിലും യുവതിക്ക് ചില സമയങ്ങളിൽ ബോധം നഷ്ടപ്പെടുന്നുണ്ട് തൃശൂർ: കുന്നംകുളത്ത് വെച്ച് യുവതിയെ കാറിൽ നിന്ന് തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ച സംഭവത്തിലെ പ്രതി കാവീട് കരുവായിപറമ്പ് സ്വദേശി തറയിൽ  അർഷാദി ( 27) നെ കുന്നംകുളം പോലീസ്  അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയാണ് പട്ടാമ്പി റോഡിൽ വച്ച് ഒപ്പം സഞ്ചരിച്ചിരുന്ന ചെറായി സ്വദേശി പ്രതീക്ഷയെ കാറിൽ നിന്ന് …

പെണ്‍ സുഹൃത്തിനെ കാറില്‍ നിന്ന് തള്ളിയിട്ട് കൊല്ലാന്‍ ശ്രമം; പ്രതി അറസ്റ്റിൽ Read More »

മെമ്മറി കാർഡ് ഫോറൻസിക് പരിശോധനയ്ക്ക് അയക്കാം: ഹൈക്കോടതി.വിചാരണക്കോടതി ഉത്തരവ് റദ്ദാക്കി

കാർഡിന്റെ ഹാഷ്വാല്യൂ മാത്രമാണ് മാറിയിട്ടുള്ളത് എന്നും കാർഡിൽ  സൂക്ഷിച്ചിട്ടുള്ള വീഡിയോകളുടെ ഹാഷ്ടാഗ് മാറിയിട്ടില്ല എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ആയതിനാൽ കോടതിയുടെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ഈ മെമ്മറികാർഡിൽ തിരുമറി നടന്നിട്ടില്ല എന്നും വീഡിയോകൾ കോപ്പി ചെയ്തിട്ടില്ല എന്നുംമുള്ള  വാദം  ചാരണ കോടതി ആദ്യം അംഗീകരിക്കുകയായിരുന്നു കൊച്ചി: നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസിന്റേതാണ് ഉത്തരവ്. ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് മെമ്മറി കാര്‍ഡ് ശാസ്ത്രീയ …

മെമ്മറി കാർഡ് ഫോറൻസിക് പരിശോധനയ്ക്ക് അയക്കാം: ഹൈക്കോടതി.വിചാരണക്കോടതി ഉത്തരവ് റദ്ദാക്കി Read More »

കൈക്കൂലി വാങ്ങുന്നതിനിടെ ചാവക്കാട് താലൂക്ക് സര്‍വേയര്‍ അറസ്റ്റില്‍

തൃശൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ ചാവക്കാട് താലൂക്ക് സര്‍വേയര്‍ വിജിലന്‍സിന്റെ പിടിയില്‍. നാട്ടികയിൽ സ്വത്തുതർക്കം ഉണ്ടായിരുന്ന ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിന് ആറായിരം രൂപ കൈക്കൂലിയായി വാങ്ങുന്നതിനിടയിലാണ് ചാവക്കാട് താലൂക്ക് സര്‍വേയര്‍ എം.വി.അനിരുദ്ധനെ, 51, വിജിലന്‍സിൽ കുടുക്കിയത്. വിജിലൻസിനെ നോട്ടപ്പുള്ളിയായിരുന്നു ഉദ്യോഗസ്ഥനെന്നാണ് വിവരം. ഇന്ന് നാട്ടികയിലെ പറമ്പ് സർവ്വേ ചെയ്യുവാനായി എത്തണമെങ്കിൽ പറഞ്ഞ പണം നൽകണമെന്ന് സർവ്വേയർ അപേക്ഷകനോട് പറഞ്ഞിരുന്നു. ഈ വർഷം ആദ്യം ഇതേ സ്ഥലം സർവ്വേ നടത്തുവാൻ അനിരുദ്ധൻ ഇതേ അപേക്ഷകരിൽ നിന്ന് 8000 രൂപ കൈക്കൂലിയായി …

കൈക്കൂലി വാങ്ങുന്നതിനിടെ ചാവക്കാട് താലൂക്ക് സര്‍വേയര്‍ അറസ്റ്റില്‍ Read More »

നടൻ വിജയ് ബാബു അറസ്റ്റിൽ; ഒരാഴ്ച പോലീസ് ചോദ്യം ചെയ്യും

അതിജീവിതക്ക് വിജയ് ബാബു  വിവാഹിതനാണെന്ന് അറിയാമായിരുന്നു എന്നും അത് അറിഞ്ഞുകൊണ്ടുതന്നെയാണ് വിജയ് ബാബുവുമായുള്ള ബന്ധം  തുടർന്നതെന്നും  ഇവര്‍ തമ്മിലുള്ള ഗാഢമായ ബന്ധം വെളിവാക്കുന്ന വാട്‌സപ്പ് ചാറ്റുകള്‍ ഉണ്ടെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്ന സമയം കോടതി പറഞ്ഞിരുന്നു കൊച്ചി: നടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ഇന്ന് ചോദ്യം ചെയ്യലിന് ആലുവ പോലീസ് ക്ലബ്ബില്‍ ഹാജരായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. വിജയ് ബാബുവിനെ  ഒരാഴ്ച പോലീസിനെ ചോദ്യം ചെയ്യാമെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി പറഞ്ഞിരുന്നു. …

നടൻ വിജയ് ബാബു അറസ്റ്റിൽ; ഒരാഴ്ച പോലീസ് ചോദ്യം ചെയ്യും Read More »

അതിമാരക മയക്കുമരുന്ന് എം.ഡി.എം.എ യുമായി സ്ത്രീയടക്കം മൂന്നുപേർ പിടിയിൽ

തൃശൂർ: പുതുതലമുറ സിന്തറ്റിക് മയക്കുമരുന്ന് എം.ഡി.എം.എ (MDMA) യുമായി ഒരു സ്ത്രീയടക്കം മൂന്നുപേർ പിടിയിൽ. ഊരകം ഇടക്കാട്ടുപറമ്പിൽ സഞ്ജുന രാജൻ (28), പൂത്തോൾ തേറാട്ടിൽ മെബിൻ (29), ചേറൂർ പുതിയവീട്ടിൽ കാസിം (28) എന്നിവരാണ് ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. വാടാനപ്പിള്ളിയിൽ പ്ലാനറ്റ് ഹോളിഡേയ്സ് എന്ന ട്രാവൽ ഏജൻസി നടത്തിവരികയാണ് സഞ്ജുന. ബാംഗ്ലൂരിൽ ഇടക്കിടെ പോയിവരുന്ന ഇവർ അവിടെ നിന്നുമാണ് മയക്കുമരുന്ന് എത്തിച്ച് വിപണനം നടത്തുന്നത്. പിടിയിലായവരിൽ മെബിൻ എന്നയാൾ ടാറ്റൂ പതിപ്പിക്കുന്ന രാസവസ്തു കച്ചവടം നടത്തുന്നതിന്റെ മറവിലാണ് …

അതിമാരക മയക്കുമരുന്ന് എം.ഡി.എം.എ യുമായി സ്ത്രീയടക്കം മൂന്നുപേർ പിടിയിൽ Read More »

കള്ളവാറ്റ് രാജാവ് ഇനി സ്വതന്ത്രൻ. 2000 ൽ കല്ലുവാതുക്കൽ വിഷമദ്യ കേസിൽ പ്രധാന പ്രതികളിലൊരാൾ

കൊച്ചി: കൊല്ലം കല്ലുവാതുക്കലിലെ വ്യാജ വാറ്റ് കേന്ദ്രത്തിൽ 2000 ഒക്ടോബറിൽ 31 പേരുടെ മരണത്തിനിടയാക്കിയ മദ്യ ദുരന്ത കേസിലെ പ്രധാന പ്രതിയായ മണിച്ചൻ എന്ന ചന്ദ്രൻ വൈകാതെ ജയിൽ മോചിതനാകും. 22 വർഷത്തെ ജയിൽവാസത്തിനുശേഷമാണ് മണിച്ചന്റെ ജയിൽ മോചനത്തിന് വഴിയൊരുങ്ങുന്നുത്. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായി നല്ല നടപ്പുള്ള തടവുകാരെ വിട്ടയക്കുന്നതിന്റെ ഭാഗമായാണ് മറ്റ് 32 തടവുകാർക്കൊപ്പം മണിച്ചനെ മോചിപ്പിക്കാൻ സംസ്ഥാന സർക്കാർ ശുപാർശ ചെയ്തത്. ആദ്യം സംശയങ്ങൾ രേഖപ്പെടുത്തി ഫയൽ മടക്കിയയച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് …

കള്ളവാറ്റ് രാജാവ് ഇനി സ്വതന്ത്രൻ. 2000 ൽ കല്ലുവാതുക്കൽ വിഷമദ്യ കേസിൽ പ്രധാന പ്രതികളിലൊരാൾ Read More »

മോഷ്ടിച്ചത് കിലോക്കണക്കിന് സ്വർണം; ഒടുവിൽ ഡൽഹിയിൽ വെച്ച് പോലീസ് വലയിൽ

തൃശൂര്‍: ഗുരുവായൂര്‍ കോട്ടപ്പടിയില്‍ പ്രവാസി സ്വര്‍ണ വ്യാപാരിയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ തമിഴ്നാട് സ്വദേശി പിടിയില്‍. ട്രിച്ചി കാമരാജനഗര്‍ സ്വദേശി ധര്‍മ്മരാജന്‍ (26) എന്ന രാജുവാണ് ഡല്‍ഹിയില്‍ നിന്ന് പിടിയിലായത്. വീട്ടില്‍ നിന്നും മൂന്ന് കിലോ സ്വര്‍ണവും രണ്ട് ലക്ഷം രൂപയുമാണ് മോഷണം പോയത്.കോട്ടപ്പടി കൊരഞ്ഞിയൂര്‍ ബാലന്റെ വീട്ടില്‍ മെയ് 12ന് രാത്രിയാണ് മോഷണം നടന്നത്. കുടുംബം രാത്രി പുറത്തുപോയ സമയത്തായിരുന്നു പ്രതി മോഷണം നടത്തിയത്. പ്രതിയുടെ സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. മോഷ്ടിച്ച സ്വര്‍ണത്തില്‍ കുറച്ച് പ്രതി …

മോഷ്ടിച്ചത് കിലോക്കണക്കിന് സ്വർണം; ഒടുവിൽ ഡൽഹിയിൽ വെച്ച് പോലീസ് വലയിൽ Read More »

ഗുരുവായൂരിൽ രാത്രി 3 കിലോ സ്വര്‍ണം കവര്‍ന്നു

തൃശൂർ: സ്വര്‍ണ വ്യാപാരിയുടെ വീട്ടില്‍ നിന്ന് മൂന്ന് കിലോ സ്വര്‍ണം കവര്‍ന്നു. കുരഞ്ഞിയൂര്‍ ബാലന്റെ വീട്ടില്‍ ഇന്നലെ  രാത്രിയാണ് മോഷണം നടന്നത്.വ്യാപാര സംബന്ധമായി വീട്ടില്‍ സൂക്ഷിച്ച സ്വര്‍ണമാണ് കവര്‍ന്നത്. കിടപ്പുമുറിയിലെ ലോക്കറിനുള്ളിലായിരുന്നു സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ഇത് തകര്‍ത്താണ് സ്വര്‍ണം മോഷ്ടിച്ചിരിക്കുന്നത്മോഷ്ടാവിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസി ടിവിയില്‍ മോഷ്ടാവിന്റെ മുഖം പതിഞ്ഞിട്ടുണ്ട്. ഇന്നലെ രാത്രി ഏഴരയ്ക്കും പതിനൊന്നരയ്ക്കും ഇടയിലാണ് വന്‍ മോഷണം നടന്നതെന്നു കരുതുന്നു. ബാലനും ഭാര്യ രുഗ്മിണിയും …

ഗുരുവായൂരിൽ രാത്രി 3 കിലോ സ്വര്‍ണം കവര്‍ന്നു Read More »

നടിയെ ആക്രമിച്ച കേസില്‍ദിലീപിന് തിരിച്ചടി

കൊച്ചി : നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന് തിരിച്ചടി. കേസ്  റദ്ദാക്കാന്‍ ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ദിലീപിനെതിരെ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ഉത്തരവ്. കേസ് റദ്ദാക്കുന്നില്ലെങ്കില്‍ അന്വേഷണം സി.ബി.ഐക്കു വിടണമെന്ന ആവശ്യവും അംഗീകരിച്ചില്ല. ജസ്റ്റിസ് സിയാദ് റഹ്‌മാനാണ് വിധി പറഞ്ഞത്. കേസ് അന്വേഷണവുമായി ക്രൈംബ്രാഞ്ചിനു മുന്നോട്ടു പോകാമെന്നു കോടതി വ്യക്തമാക്കി. ഹര്‍ജി തള്ളിയത് നടന്‍ ദിലീപിനു കടുത്ത …

നടിയെ ആക്രമിച്ച കേസില്‍ദിലീപിന് തിരിച്ചടി Read More »

അസൗകര്യം അറിയിച്ച് കാവ്യ മാധവൻ

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ സാക്ഷിമൊഴി  രേഖപ്പെടുത്താൻ നാളെ ആലുവ പോലീസ് ക്ലബ്ബിൽ ഹാജരാകണമെന്ന പോലീസ് നോട്ടീസിന് മറുപടി നൽകി കാവ്യ മാധവൻ. നോട്ടീസിൽ പറഞ്ഞത് പ്രകാരം നാളെ രാവിലെ 11 മണിക്ക് പോലീസ് ക്ലബിലെത്താൻ അസൗകര്യം ഉണ്ടെന്നു എസ്.എം.എസിലൂടെ കാവ്യ അൽപസമയം മുൻപ് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു. പകരം ബുധനാഴ്ച ഉച്ചതിരിഞ്ഞ് രണ്ടു മണിക്ക് ആലുവയിലെ ദിലിപിന്റെ വീട്ടിലെത്തി പോലീസിന് തൻറെ മൊഴി രേഖപ്പെടുത്താമെന്നാണ് കാവ്യ പോലീസിനയച്ച സന്ദേശത്തിൽ പറയുന്നത്. നിയമപ്രകാരം സാക്ഷി മൊഴി രേഖപ്പെടുത്താൻ …

അസൗകര്യം അറിയിച്ച് കാവ്യ മാധവൻ Read More »

തിങ്കളാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ കാവ്യ മാധവന് നോട്ടീസ്

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ നടി കാവ്യ മാധവന് തിങ്കളാഴ്ച ആലുവ പോലീസ് ക്ലബിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രത്യേക അന്വേഷണസംഘം  നോട്ടീസയച്ചു. ദിലീപിൻറെ സഹോദരി ഭർത്താവ് സ്വരാജും ദിലീപിന്റെ സുഹൃത്തും ഹോട്ടൽ ശൃംഖലയുടെ ഉടമസ്ഥനുമായ ശരത്തും തമ്മിലുള്ള ഫോൺ സംഭാഷണം കാവ്യാമാധവന് എതിരെയുള്ള തെളിവായി അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. കാവ്യയും സുഹൃത്തുക്കളും തമ്മിലുള്ള പ്രശ്നങ്ങളാണ് കേസിനാസ്പദമായ കാര്യങ്ങളിലേക്ക് നയിച്ചതെന്നും ദിലീപിന് ഈ വിഷയത്തിൽ ഇടപെടേണ്ടി വരികയായിരുന്നുവെന്നും സ്വരാജ് ശരത്തിനോട് പറയുന്നതിന്റെ ഓഡിയോ ക്ലിപ്പാണ് പോലീസിന് …

തിങ്കളാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ കാവ്യ മാധവന് നോട്ടീസ് Read More »

സിനിമാ മേഖലയിലെ സാക്ഷികളെ സ്വാധീനിക്കാന്‍  കാവ്യയും ശ്രമിച്ചിരുന്നതായി അന്വേഷണസംഘം

നടിയെ ആക്രമിച്ച കേസ്: കേസിലെ നാലാം പ്രതി വിജീഷിന് ഹൈക്കോടതി ജാമ്യം നല്‍കി  സാഗര്‍ വിന്‍സെന്റിന്റെ ഹര്‍ജി തള്ളി ജാമ്യം ലഭിക്കാത്തത് ഒന്നാം പ്രതി പൾസർ സുനിക്ക് മാത്രം  കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ പേരെ ഈ ആഴ്ച ക്രൈം ബ്രാഞ്ച് ചോദ്യം വിദേശത്തുള്ള നടിയുടെ മൊഴിയും ഉടന്‍ രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.സിനിമാ മേഖലയിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപിനൊപ്പം കാവ്യയും ശ്രമിച്ചിരുന്നെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. കാവ്യയെ കൂടാതെ ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് …

സിനിമാ മേഖലയിലെ സാക്ഷികളെ സ്വാധീനിക്കാന്‍  കാവ്യയും ശ്രമിച്ചിരുന്നതായി അന്വേഷണസംഘം Read More »

ചാലക്കുടിയില്‍ 2 കോടിയുടെ കഞ്ചാവ് പിടികൂടി, 2 സ്ത്രീകളടക്കം നാല് പേര്‍ പിടിയില്‍

തൃശൂര്‍: ചാലക്കുടിയില്‍  വന്‍ കഞ്ചാവ് വേട്ട. രണ്ട് കോടി രൂപയുടെ 70 കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകള്‍ അടക്കം നാലു പേര്‍ പിടിയിലായി. രണ്ട് കാറുകളിലായി കഞ്ചാവ് കൊണ്ട് പോകുന്നതിനിടെയാണ് പ്രതികള്‍ എക്‌സൈസിന്റെ പിടിയിലായത്. വയനാട് മേപ്പാടി സ്വദേശി മുനീര്‍, ഭാര്യ മൈസൂര്‍ സ്വദേശിനി ശാരദ, ബന്ധു ശ്വേത, മണ്ണാര്‍ക്കാട്ട് സ്വദേശി താഴത്തെകല്ലടി വീട്ടില്‍ ഇസ്മയില്‍ എന്നിവരെയാണ് തൃശ്ശൂര്‍ എക്‌സ്‌സൈസ് ഇന്റലിജെന്‍സ് സംഘം പിടികൂടിയത്. കോയമ്പത്തൂരില്‍ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് കൊണ്ടുപോവുകയായിരുന്നു കഞ്ചാവ്. നെടുമ്പാശേരിയിലെ രഹസ്യ ഗോഡൗണിലേയ്ക്ക് എത്തിക്കാനായിരുന്നു പ്രതികളുടെ …

ചാലക്കുടിയില്‍ 2 കോടിയുടെ കഞ്ചാവ് പിടികൂടി, 2 സ്ത്രീകളടക്കം നാല് പേര്‍ പിടിയില്‍ Read More »

കൊടകരയില്‍ വന്‍ മയക്കുമരുന്ന് വേട്ടചരക്ക് ലോറിയിലെകടലാസുകെട്ടുകള്‍ക്കിടയില്‍ 5 കോടിയുടെ കഞ്ചാവ് കണ്ടെത്തി

കൊടകരയില്‍ വന്‍ മയക്കുമരുന്ന് വേട്ടചരക്ക് ലോറിയിലെകടലാസുകെട്ടുകള്‍ക്കിടയില്‍ 5 കോടിയുടെ കഞ്ചാവ് കണ്ടെത്തി ചാലക്കുടി:   ക്വട്ടേഷന്‍സംഘങ്ങളും യുവാക്കളും സജീവമായി മയക്കുമരുന്ന് വിതരണ രംഗത്തേക്ക്്.  കൊടകരയില്‍ 460 കിലോഗ്രാം കഞ്ചാവ് പിടികൂടി. അഞ്ച് കോടി രൂപ വിലയുള്ള മുന്തിയ ഇനം കഞ്ചാവാണ് പിടികൂടിയത്. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ചരക്കുലോറിയില്‍ കടലാസ് കെട്ടുകള്‍ക്കിടയില്‍  അതിവിദഗ്ധമായി ഒളിപ്പിച്ചാണ് കഞ്ചാവ് കടത്തിയത്. ചാലക്കുടി ഡിവൈ.എസ്.പി സി.ആര്‍.സന്തോഷിന്റെ നേതൃത്വത്തിലായിരുന്നു ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ട.കൊടുങ്ങല്ലൂര്‍ ചന്തപ്പുര മണപ്പാട്ട് വീട്ടില്‍ ലുലു …

കൊടകരയില്‍ വന്‍ മയക്കുമരുന്ന് വേട്ടചരക്ക് ലോറിയിലെകടലാസുകെട്ടുകള്‍ക്കിടയില്‍ 5 കോടിയുടെ കഞ്ചാവ് കണ്ടെത്തി Read More »