രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ബജറ്റ് സമ്മേളനം തുടങ്ങി, മോദി സര്‍ക്കാരിന്റെ അവസാന സമ്മേളനമാണിത്
കൊച്ചി: രാജ്യം ഐതിഹാസിക നേട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആദ്യമായി അവതരിപ്പിച്ച നയപ്രഖ്യാപന പ്രസംഗത്തിലാണ് രാഷ്ട്രപതി കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞത്. വനിതാസംവരണബില്ലും, മുത്തലാഖ് ബില്ലും അവതരിപ്പിക്കാന്‍ കഴിഞ്ഞത് നേട്ടമായി. അയോധ്യയില്‍ രാമക്ഷേത്രം യാഥാര്‍ത്ഥ്യമായി. ഒരു വര്‍ഷത്തിനിടെ പ്രധാന ബില്ലുകള്‍ അവതരിപ്പിക്കാനായി. അടിസ്ഥാന സൗകര്യവികസനം റെക്കോര്‍ഡായി. തിരിച്ചടികള്‍ക്കിടയിലും സമ്പദ്‌വ്യവസ്ഥയില്‍ വളര്‍ച്ചയുണ്ടായി. ദാരിദ്ര്യനിര്‍മാര്‍ജനം യാഥാര്‍ഥ്യമായി. വിജയകരമായ സംഘാടനത്തിലൂടെ ജി-20 ഉച്ചകോടി ലോകരാജ്യങ്ങളുടെ അഭിനന്ദനം നേടി. ജമ്മുകാശ്മീര്‍ പുന:സംഘടിപ്പിച്ചു. സ്വകാര്യമേഖലയെയും പ്രോത്സാഹിപ്പിച്ചു. ദേശീയപാതകളുടെ വികസനവും ചരിത്രനേട്ടമായി. …