Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Kerala news

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

കൊച്ചി: മലയാള സിനിമയില്‍ അമ്മ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ പ്രശസ്ത നടി കവിയൂര്‍ പൊന്നമ്മ (79) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ടാണ് അന്ത്യം സംഭവിച്ചത്. നാന്നൂറിലധികം സിനിമകളില്‍ അഭിനയിച്ചു.കെ.പി.എ.സി നാടകങ്ങളില്‍ അഭിനയിച്ചായിരുന്നു തുടക്കം. 1962 മുതല്‍ സിനിമയില്‍ സജീവമായി. ശ്രീരാമപട്ടാഭിഷേകം ആയിരുന്നു ആദ്യ സിനിമ. 1964-ല്‍ കുടുംബിനി എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടു. നാല് തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയിരുന്നു. തിരുവല്ലക്കടുത്ത് കവിയൂരില്‍ ടി.പി …

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു Read More »

പുലിക്കളി സംഘാടകരുടെ തള്ളും, ചവിട്ടും, പ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തകര്‍

തൃശൂര്‍: പുലിക്കളി മഹോത്സവം റിപ്പോര്‍ട്ട് ചെയ്യാനിറങ്ങിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പുലിക്കളി സംഘാടകരുടെ അസഭ്യവര്‍ഷവും, കയ്യേറ്റശ്രമവും. കോര്‍പറേഷന്റെ മീഡിയാ പാസുമായി പുലിക്കളി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച വീഡിയോ, ഫോട്ടോഗ്രാഫര്‍മാരില്‍ പലര്‍ക്കും ഒരുവിഭാഗം സംഘാടകരില്‍ നിന്ന് തിക്താനുഭവമുണ്ടായി. നടുവിലാലിലും, നായ്ക്കനാലിലും ചില സംഘാടകര്‍ മാധ്യമപ്രവര്‍ത്തകരെ തടയാന്‍ ശ്രമിച്ചു. നടുവിലാലില്‍ പത്രഫോട്ടോഗ്രാഫറെ സംഘാടകര്‍ തള്ളിയതിനെ തുടര്‍ന്ന് നിലത്തുവീണു. സംഘാടകരില്‍ ചിലര്‍ ക്യാമറ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. പത്ര,ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ക്കായി സജ്ജമാക്കിയ പവലിയനില്‍ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകരായി ചമഞ്ഞ് നിരവധി പേര്‍ തള്ളിക്കയറാന്‍ ശ്രമിച്ചതും സംഘര്‍ഷത്തിനിടയാക്കി.സംഘാടകര്‍ …

പുലിക്കളി സംഘാടകരുടെ തള്ളും, ചവിട്ടും, പ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തകര്‍ Read More »

പുലിക്കളി മഹോത്സവം: പുലിക്കളിയിലും, വേഷത്തിലും, കൊട്ടിലും  വിയ്യൂര്‍ യുവജനസംഘത്തിന് ഒന്നാം സ്ഥാനം.

തൃശൂര്‍: പുലിക്കളിയിലും, പുലിക്കൊട്ടിലും, പുലിവേഷത്തിലും ഇത്തവണ ഒന്നാം സ്ഥാനം വിയ്യൂര്‍ യുവജനസംഘത്തിന്. പുലിക്കളിയില്‍ കാനാട്ടുകര ദേശത്തിന്  രണ്ടാം സ്ഥാനവും, പൂങ്കുന്നം സീതാറാം മില്‍ ദേശത്തിന് മൂന്നാം സ്ഥാനവും ലഭിച്ചു. അച്ചടക്കത്തിലും, നിശ്ചലദൃശ്യത്തിലും, പുലിവണ്ടിയിലും കാനാട്ടുകര ദേശത്തിനാണ് ഒന്നാം സമ്മാനം. പുലിക്കൊട്ടില്‍ സീതാറം മില്‍ ദേശത്തിന് രണ്ടാം സ്ഥാനവും, കാനാട്ടുകരയ്ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.പുലിവേഷത്തില്‍ സീതാറാം മില്‍ ദേശത്തിന് രണ്ടാം സ്ഥാനം കിട്ടി.കാനാട്ടുകര ദേശത്തിനാണ് മൂന്നാം സ്ഥാനം. നിശ്ചലദൃശ്യത്തില്‍ സീതാറാം മില്‍ ദേശത്തിന് രണ്ടാം സ്ഥാനവും, ശങ്കരംകുളങ്ങര ദേശത്തിന് …

പുലിക്കളി മഹോത്സവം: പുലിക്കളിയിലും, വേഷത്തിലും, കൊട്ടിലും  വിയ്യൂര്‍ യുവജനസംഘത്തിന് ഒന്നാം സ്ഥാനം. Read More »

മിന്നിച്ച് ‘പുലി’പ്പട,  മതിമറന്ന് ആയിരങ്ങള്‍

തൃശൂര്‍: കന്നിവെയിലിന്റെ ചൂടാറും മുന്‍പേ മടകളിലെ ‘പുലി’കള്‍ നഗരത്തിലെ തെരുവുകളിലേക്കിറങ്ങി. താളമേളങ്ങള്‍ക്കനുസരിച്ച് തുള്ളിക്കളിച്ച ‘പുലി’കള്‍ക്കൊപ്പം വര്‍ണശബളമായ നിശ്ചലദൃശ്യങ്ങളോടെ ഘോഷയാത്രയായി സംഘങ്ങളെല്ലാം സന്ധ്യയോടെ സ്വരാജ് റൗണ്ടിലെത്തി. നടുവിലാല്‍ ഗണപതിക്ക് മുന്നില്‍ നിലവിളക്ക് തെളിയിച്ച് തേങ്ങയുടച്ച് തൊഴുകൈകളുമായി  ചായങ്ങളും, ചമങ്ങളുമണിഞ്ഞ  മനുഷ്യപ്പുലികള്‍ ആനന്ദനൃത്തമാടി. തുടര്‍ന്ന് ചെണ്ടയുടെ രൗദ്രതാളത്തിനൊപ്പം ചുവടുവെച്ച് ജനസാഗരം സാക്ഷിയായി തേക്കിന്‍കാട് മൈതാനം വലംവെച്ചു.നഗരത്തെ മിന്നിച്ച് പുലികളുടെ പെരുങ്കളിയാട്ടത്തിന് സമാപനമായത് രാത്രി ഒന്‍പതര മണിയോടെയായിരുന്നു.7 സംഘങ്ങളില്‍ നിന്നായി 387 പുലികളായിരുന്നു പുലിക്കളി മാമാങ്കത്തില്‍ അണിനിരന്നത്. വരയന്‍ പുലികളും, ഫ്‌ളൂറസെന്റ് …

മിന്നിച്ച് ‘പുലി’പ്പട,  മതിമറന്ന് ആയിരങ്ങള്‍ Read More »

കരുത്തറിയിച്ച് പത്തോളം പെണ്‍പുലികള്‍, കൂട്ടത്തില്‍ സഹോദരിമാരും

തൃശൂര്‍: പുലിക്കളിയില്‍ പെണ്‍പെരുമ. പത്തോളം പെണ്‍പുലികളാണ് അരമണികിലുക്കി നൃത്തച്ചുവടുകളുമായി നഗരത്തെ വലംവെച്ചത്. പുലിക്കളി മഹോത്സവത്തില്‍ പെണ്‍കരുത്തിന്റെ വരവറിയിച്ച് വിയ്യൂര്‍ ദേശത്തിന് വേണ്ടി മൂന്നും, പൂങ്കുന്നം സീതാറാം മില്‍ ദേശത്തിന് വേണ്ടി രണ്ടും വീതം പെണ്‍പുലികള്‍ അണിനിരന്നു. സീതാറാം മില്‍ ദേശത്തിന് വേണ്ടി സിനിമാ, സീരിയല്‍ താരം നിമിഷ ബിജോയും സഹോദരി അനീഷയും പുലിവേഷമിട്ടു. ഇത്തവണ ഏഴ് ടീമുകളാണ് പുലിക്കളി മഹോത്സവത്തില്‍ പങ്കെടുക്കുന്നത്. ഓരോ ടീമിലും 51 എണ്ണത്തില്‍ കൂടാതെ പുലികള്‍ പങ്കെടുക്കും. 

സീതാറാം യെച്ചൂരി അന്തരിച്ചു

ന്യൂഡല്‍ഹി:  സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു.  ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ദില്ലി എയിംസില്‍ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞ മാസം 19നാണ് ശ്വാസതടസ്സത്തെ തുടര്‍ന്ന് സീതാറാം യെച്ചൂരിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. നില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയായിരുന്നു. ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി സ്വദേശിയായ സീതാറം യെച്ചൂരി 1952 ഓഗസ്റ്റ് 12-ന് മദ്രാസിലാണ് ജനിച്ചത്. സര്‍വേശ്വര സോമയാജി യെച്ചൂരിയുടെയും ഭാര്യ കല്‍പികയുടെയും മകനായിരുന്നു. ദില്ലി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ …

സീതാറാം യെച്ചൂരി അന്തരിച്ചു Read More »

തെക്കേഗോപുരനടയില്‍ അത്തപൂക്കളം വയനാടിന് സമര്‍പ്പണം

തൃശൂര്‍: വടക്കുന്നാഥക്ഷേത്ര തെക്കേഗോപുരനടയില്‍ സായാഹ്നസൗഹൃദക്കൂട്ടായ്മയുടെ നേതൃത്വത്തില്‍ അത്തം നാളില്‍ ഇത്തവണയും വര്‍ണപൂക്കളമൊരുക്കി. വയനാട്ടിലെ ദുരന്തബാധിതരുടെ വേദനയില്‍ പങ്കുചേര്‍ന്ന് ലളിതമായ പൂക്കളമായിരുന്നു ഇത്തവണ ഒരുക്കിയത്.അത്തപൂക്കളത്തിന്റെ സമര്‍പ്പണം കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ.എം.കെ. സുദര്‍ശനന്‍ നിര്‍വഹിച്ചു. സമര്‍പ്പണ ചടങ്ങില്‍  കേരള ബാങ്ക് വൈസ് ചെയര്‍മാന്‍ എം.കെ. കണ്ണന്‍ വയനാട് ദുരിതാശ്വാസഫണ്ടിലേക്കുള്ള ചെക്കുകള്‍ ഏറ്റുവാങ്ങി. കല്യാണ്‍ഗ്രൂപ്പ് ടി.എസ്. പട്ടാഭിരാമന്‍, അഡ്വ.ഷോബി  തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. മൈതാനത്ത് സായാഹ്നത്തില്‍ ഒത്തുചേരുന്നവരുടെ കൂട്ടായ്മയില്‍ കഴിഞ്ഞ 16 വര്‍ഷമായി അത്തം നാളില്‍ ഭീമന്‍ …

തെക്കേഗോപുരനടയില്‍ അത്തപൂക്കളം വയനാടിന് സമര്‍പ്പണം Read More »

ചെണ്ടുമല്ലി കിലോ 50 രൂപയും, ജമന്തി കിലോ 250 രൂപയും മാത്രം

പൂക്കള്‍ വന്‍വിലക്കുറവില്‍ ലഭ്യമാക്കികേരള ഫ്‌ളവര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ തൃശൂര്‍: ഓണക്കാലത്ത് പുഷ്പ വിപണിയിലെ പിടിച്ചുപറി നിയന്ത്രിക്കാന്‍ ഓള്‍ കേരള ഫ്‌ളവര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ഇടപെടല്‍. അത്തം നാള്‍ മുതല്‍ അസോസിയേഷന്റെ കീഴിലുള്ള പൂക്കടകളില്‍ പുക്കളുടെ വിലനിലവാരം പ്രദര്‍ശിപ്പിക്കും. ചെണ്ടുമല്ലി കിലോ 50 രൂപയും, ജമന്തി കിലോ 250 രൂപയും മാത്രമാണ് വില. ഉണ്ട റോസിന് കിലോ 120 രൂപയും,  അരളിക്ക് 200 രൂപയും, ചില്ലി റോസിന് 280 രൂപയും, പനീര്‍ റോസിന് 200 രൂപയും, ലില്ലിക്ക് 350 …

ചെണ്ടുമല്ലി കിലോ 50 രൂപയും, ജമന്തി കിലോ 250 രൂപയും മാത്രം Read More »

എഡിജിപിയ്‌ക്കെതിരായ ആരോപണം സിബിഐ അന്വേഷിക്കണമെന്ന് ശോഭാ സുരേന്ദ്രന്‍

തൃശ്ശൂര്‍: എ.ഡി.ജി.പി എം.ആര്‍.അജിത്കുമാറിനെതിരെ സി.പി.എം എം.എല്‍.എ പി.വി.അന്‍വര്‍ ഉന്നയിച്ച ആരോപണത്തില്‍ അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കണമെന്ന്് ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി അംഗം ശോഭാ സുരേന്ദ്രന്‍. അഞ്ചംഗ അധോലോക സംഘത്തിന്റെ കൈയിലാണിപ്പോള്‍ ഭരണം.പിണറായി മന്ത്രിസഭയിലെ രണ്ടാം ശിവശങ്കറാണ് അജിത്കുമാര്‍.അജിത്കുമാറിനെ മുഖ്യമന്ത്രിയാണ് വളര്‍ത്തിയതെന്നും തൃശൂര്‍ പ്രസ് ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അവര്‍ ആരോപിച്ചു..അഞ്ചംഗ കള്ളക്കടത്ത് സംഘത്തിലെ ഒരാളാണ് അജിത് കുമാര്‍. സംഘത്തിന്റെ തലവനാണ് മുഖ്യമന്ത്രി. എ.ഡി.ജി.പിക്കെതിരായ കേസ് കേന്ദ്ര ഏജന്‍സികള്‍ക്ക് വിടാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട് സംസാരിക്കുമെന്ന് അവര്‍ …

എഡിജിപിയ്‌ക്കെതിരായ ആരോപണം സിബിഐ അന്വേഷിക്കണമെന്ന് ശോഭാ സുരേന്ദ്രന്‍ Read More »

തൃശൂര്‍ പൂരം: എ.ഡി.ജി.പി അജിത്കുമാറിനെതിരെ ഈസ്റ്റ് സ്റ്റേഷനില്‍ പരാതി

തൃശൂര്‍: എ.ഡി.ജി.പി അജിത് കുമാറിനെതിരെ തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി.. പി.വി. അന്‍വര്‍ എം.എല്‍.എയുടെ വെളിപ്പെടുത്തല്‍ മൊഴിയായി പരിഗണിച്ച് പൂരം കലക്കിയെന്ന ആരോപണത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതി അഭിഭാഷകന്‍ വി.ആര്‍. അനൂപ് പരാതി നല്‍കിയത്.അജിത് കുമാറിനെതിരെ ഗൂഢാലോചനാക്കുറ്റം ചുമത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു

പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെ, ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ.മുരളീധരന്‍

തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലമാക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് താന്‍ നേരത്തേ പറഞ്ഞതാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ഇതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ കൈകളുണ്ട്. സുരേഷ് ഗോപിയെ തൃശൂരില്‍ ജയിപ്പിക്കാന്‍ വേണ്ടിയുള്ള നാടകമായിരുന്നു ഇതെന്നും മുരളീധരന്‍ പ്രതികരിച്ചു. പകല്‍പ്പൂരം ഒരു പരാതിയുമില്ലാതെയാണ് നടന്നത്. തെക്കോട്ടിറക്കം കഴിഞ്ഞശേഷം തിരുവമ്പാടി ദേവസ്വത്തിന്റെ  ആളുകള്‍ അന്നത്തെ പോലീസ് കമ്മീഷണര്‍ക്കൊപ്പം സെല്‍ഫി വരെ എടുത്തതാണ്. എന്നാല്‍ രാത്രിയോടെ പോലീസ് നാടകീയ നിലപാട് സ്വീകരിക്കുകയായിരുന്നു. മേളം നിര്‍ത്തിവെക്കുക, ലൈറ്റ് ഓഫ് ചെയ്യുക, വെടിക്കെട്ട് നടത്തില്ലെന്നും പറഞ്ഞു. …

പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെ, ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ.മുരളീധരന്‍ Read More »

പോലീസിന് വീഴ്ച പറ്റി, അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് വി.എസ്.സുനില്‍കുമാര്‍

തൃശൂര്‍ പൂരം കലക്കിയതിന് പിന്നില്‍ ഗൂഢാലോചന തൃശൂര്‍: തൃശൂര്‍ പൂരം കലക്കിയതിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നെന്ന്്  സി.പി.ഐ നേതാവും, മുന്‍ കൃഷിമന്ത്രിയുമായ വി.എസ്.സുനില്‍കുമാര്‍ തുറന്നടിച്ചു. പൂരം അലങ്കോലപ്പെട്ടത്്് യാദൃച്ഛികമല്ല. ഇതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും അദ്ദേഹം ആരോപിച്ചു പോലീസിന് വീഴ്ച പറ്റി. അന്വേഷണറിപ്പോര്‍ട്ട്്് പുറത്തുവിടണം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കും.എ.ഡി.ജി.പി എം.ആര്‍.അജിത്കുമാറിന് ഇതില്‍ പങ്കുണ്ടോയെന്നതിന് തന്റെ പക്കല്‍ തെളിവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് പി.വി. അന്‍വര്‍ എം.എല്‍.എ നടത്തിയ വെളിപ്പെടുത്തലുകളുടെ …

പോലീസിന് വീഴ്ച പറ്റി, അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് വി.എസ്.സുനില്‍കുമാര്‍ Read More »

തങ്ങള്‍ ഉന്നയിച്ച ആരോപണം സത്യമെന്ന് തെളിഞ്ഞുവെന്ന് വി.ഡി.സതീശന്‍

തൃശൂര്‍: എല്‍.ഡി.എഫ് കണ്‍വീനറായ ഇ.പി.ജയരാജന് ബി.ജെ.പി നേതാക്കളായ പ്രകാശ് ജാവദേക്കറുമായും, പ്രകാശ് ചന്ദ്രശേഖറുമായും ബന്ധമുണ്ടെന്ന തങ്ങളുടെ ആരോപണം സത്യമെന്ന്് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. ദല്ലാള്‍ നന്ദകുമാറുമായും ഇ.പിയ്ക്ക് ബന്ധമുണ്ടായിരുന്നു. സി.പി.എം-ബി.ജെ.പി രഹസ്യബന്ധത്തിന്റെ തെളിവാണിത്. മുഖ്യമന്ത്രിക്ക്് വേണ്ടിയാണ് ഇ.പി.ജയരാജന്‍ കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറെ കണ്ടതെന്നും സതീശന്‍ ആരോപിച്ചു. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കേസുകള്‍ ദുര്‍ബലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇ.പി. ജാവദേക്കറെ കണ്ടത്. ജാവദേക്കറെ ഇ.പി. കണ്ടതിനെ മുഖ്യമന്ത്രി ന്യായീകരിക്കുകയായിരുന്നു. വിവാദ ദല്ലാള്‍ നന്ദകുമാറിനെ കണ്ടതിനെ …

തങ്ങള്‍ ഉന്നയിച്ച ആരോപണം സത്യമെന്ന് തെളിഞ്ഞുവെന്ന് വി.ഡി.സതീശന്‍ Read More »

ഇ.പി പുറത്ത്

തിരുവനന്തപുരം: ഇ.പി. ജയരാജനെ എല്‍.ഡി.എഫ്. കണ്‍വീനര്‍ സ്ഥാനത്ത്് നിന്ന്് നീക്കി. ഇന്നലെ ചേര്‍ന്ന സി.പി.എം സെക്രട്ടേറിയറ്റിലാണ് നിര്‍ണായക തീരുമാനമുണ്ടായത്. പകരം ചുമതല ടി.പി.രാമകൃഷ്ണന് നല്‍കി.ബി.ജെ.പിയുമായുള്ള വഴിവിട്ട ബന്ധത്തിന്റെ  വിവാദത്തിന്റെ പേരിലാണ്് പാര്‍ട്ടിയുടെ അച്ചടക്ക നടപടി. നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാന സമിതിയില്‍ പങ്കെടുക്കാതെ ഇ.പി കണ്ണൂരിലേക്ക് പോയി. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം കൂടിയാണ് ഇ.പി.ജയരാജന്‍. കേരളത്തിന്റെ ചുമതയുള്ള ബി.ജെ.പി നേതാവും, കേരള പ്രഭാരിയുമായ പ്രകാശ് ജാവദേക്കറുമായി ഇ.പി. ജയരാജന്‍ നടത്തിയ കൂടിക്കാഴ്ച വന്‍ വിവാദത്തിന് ഇടയാക്കിയിരുന്നു. ബി.ജെ.പി പ്രവേശനത്തില്‍ …

ഇ.പി പുറത്ത് Read More »

മാധ്യമപ്രവര്‍ത്തകര്‍ മാര്‍ഗതടസ്സമുണ്ടാക്കി, സുരേഷ് ഗോപി പരാതി നല്‍കി

തൃശൂര്‍:  മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് ആക്രമണമുണ്ടായെന്നാരോപിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.രാമനിലയം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ വെച്ച് മാധ്യമപ്രവര്‍ത്തകര്‍ മാര്‍ഗതടസ്സം സൃഷ്ടിച്ചുവെന്നും തനിക്കും, സ്റ്റാഫിനും നേരെ ആക്രമണശ്രമം ഉണ്ടായെന്നും  സുരേഷ്്‌ഗോപിയുടെ ഓഫീസ് അറിയിച്ചു. ഗണ്‍മാനെ തടഞ്ഞുവെന്നും ഇ-മെയില്‍ വഴിയും, ലെറ്റര്‍ഹെഡ് വഴിയും നല്‍കിയ പരാതിയിലുണ്ട്.ഇന്നലെ വൈകീട്ട് തൃശൂര്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി സുരേഷ്‌ഗോപിക്ക് കനത്ത സുരക്ഷ ഒരുക്കിയിരുന്നു. പോലീസ് വലയത്തിലായിരുന്നു അദ്ദേഹം ചടങ്ങില്‍ പങ്കെടുത്തത്. സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം …

മാധ്യമപ്രവര്‍ത്തകര്‍ മാര്‍ഗതടസ്സമുണ്ടാക്കി, സുരേഷ് ഗോപി പരാതി നല്‍കി Read More »

മോഹൻലാൽ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു. ഭരണസമിതി പിരിച്ചുവിട്ടു

കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സാമൂഹ്യ- ദൃശ്യ – അച്ചടി മാധ്യമങ്ങളിൽ അമ്മ സംഘടനയിലെ ഭരണസിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വെയ്ക്കുന്നു. രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും. ‘അമ്മ’ ഒന്നാം തീയതി നല്കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നൽകിപ്പോരുന്ന സഹായവും ‘അമ്മ’യുടെ സമാദരണീയരായ അംഗങ്ങൾക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം …

മോഹൻലാൽ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു. ഭരണസമിതി പിരിച്ചുവിട്ടു Read More »

കലിപ്പടങ്ങാതെ സുരേഷ്‌ഗോപി, മാധ്യമപ്രവര്‍ത്തകരെ തളളി മാറ്റി

തൃശൂര്‍: നടനും, എം.എല്‍.എയുമായ മുകേഷുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട്് പൊട്ടിത്തെറിച്ച് കേന്ദമന്ത്രി സുരേഷ്‌ഗോപി. രാമനിലയത്തില്‍ ചോദ്യങ്ങളുമായി  ചെന്ന മാധ്യമപ്രവര്‍ത്തകരെ തള്ളി മാറ്റിയാണ് സുരേഷ് ഗോപി കാറില്‍ കയറിയത്.വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ പ്രതികരണം വന്നതിന് തൊട്ടുപിന്നാലെയാണ് നിലപാടില്‍ എന്തെങ്കിലും മാറ്റം  കേന്ദ്രമന്ത്രികൂടിയായ സുരേഷ് ഗോപി  വരുത്തിയിട്ടുണ്ടോ എന്നറിയാന്‍ വേണ്ടി മാധ്യമപ്രവര്‍ത്തകര്‍ രാമനിലയത്തിലെത്തിയത്.  ‘ഇത് എന്റെ വഴിയാണ് എന്റെ സഞ്ചാര സ്വാതന്ത്രമാണ്’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം ധിക്കാരപൂര്‍വം കാറില്‍  കയറി ഡോര്‍ അടച്ചത്. ജനങ്ങള്‍ക്കറിയേണ്ട ചോദ്യമാണ് ചോദിക്കുന്നതെന്ന് …

കലിപ്പടങ്ങാതെ സുരേഷ്‌ഗോപി, മാധ്യമപ്രവര്‍ത്തകരെ തളളി മാറ്റി Read More »

മുകേഷ് വിഷയത്തില്‍ ക്ഷുഭിതനായി സുരേഷ്‌ഗോപി, ആരോപണങ്ങള്‍ മാധ്യമങ്ങള്‍ക്കുള്ള തീറ്റയെന്ന്

തൃശൂര്‍:  എം.എല്‍.എയും നടനുമായ മുകേഷിനെതിരായ ലൈംഗികാരോപണം മാധ്യമസൃഷ്ടിയെന്ന്് കേന്ദ്രസഹമന്ത്രി സുരേഷ്‌ഗോപി. മുകേഷിനെതിരെ ആരോപണം  മാത്രമാണ്. പരാതി വന്നാല്‍ കോടതി വിഷയം കൈകാര്യം ചെയ്യും. കോടതിക്ക് ബുദ്ധിയും,യുക്തിയുമുണ്ട്.സര്‍ക്കാര്‍ കോടതിയില്‍ ചെന്നാല്‍ കോടതി എടുക്കും, എടുത്തോട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു. സിനിമാ മേഖലയെന്ന വലിയ സംവിധാനത്തെ തകിടംമറിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. മാധ്യമങ്ങള്‍ക്കിത് തീറ്റയാണ്. നിങ്ങള്‍ ഇതുവെച്ച് കാശുണ്ടാക്കോളൂവെന്നും അദ്ദേഹം പറഞ്ഞു.ആടുകളെ തമ്മിലടിപ്പിച്ച് ചോര കുടിക്കുകയും,  സമൂഹ മന:സ്സാക്ഷിയെ വഴിതിരിച്ചുവിടുകയുമാണ്  മാധ്യമങ്ങള്‍ ചെയ്യുന്നതെന്നും സുരേഷ്‌ഗോപി പറഞ്ഞു.അമ്മയുടെ യോഗത്തില്‍ നിന്ന് ഇറങ്ങുമ്പോഴാണ് നിങ്ങള്‍ …

മുകേഷ് വിഷയത്തില്‍ ക്ഷുഭിതനായി സുരേഷ്‌ഗോപി, ആരോപണങ്ങള്‍ മാധ്യമങ്ങള്‍ക്കുള്ള തീറ്റയെന്ന് Read More »

തൃശൂര്‍ റെയില്‍വേ സ്റ്റേഷന്റെ വികസനത്തിന് 300 കോടിയുടെ പദ്ധതി : കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശൂര്‍: തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 300 കോടി രൂപയുടെ വികസന പദ്ധതി ഈ വര്‍ഷം  ആരംഭിക്കുമെന്ന് കേന്ദ്ര ടൂറിസം-പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി അറിയിച്ചു. തൃശ്ശൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ 75-ാംവാര്‍ഷിക ആഘോഷങ്ങളുടെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരമ്പരാഗത വാസ്തുശില്പരീതിയിലും,വിമാനത്താവള മാതൃകയിലുമുള്ളബൃഹത്തായ രണ്ടു മാസ്റ്റര്‍ പ്ലാനുകളാണ് രണ്ട് നിലകളിലുള്ള തൃശൂര്‍ റെയില്‍വേ സ്റ്റേഷനായി പരിഗണിക്കുന്നത്.  ത്രിഡി സംവിധാനത്തിലുള്ള മാസ്റ്റര്‍ പ്ലാന്‍ മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികള്‍ക്ക് മുന്നില്‍ ഈ മാസം തന്നെ പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് ഏത് …

തൃശൂര്‍ റെയില്‍വേ സ്റ്റേഷന്റെ വികസനത്തിന് 300 കോടിയുടെ പദ്ധതി : കേന്ദ്രമന്ത്രി സുരേഷ് ഗോപി Read More »

ഇടത് സമ്മര്‍ദം,രഞ്ജിത് രാജിയിലേക്ക്, നടന്‍ സിദ്ദിഖിനെതിരെ കേസെടുത്തേക്കും

തൃശൂര്‍:  ബംഗാളി ചലച്ചിത്ര നടി ശ്രീലേഖ മിത്ര പീഡനപരാതി ഉന്നയിച്ച സാഹചര്യത്തില്‍  ചലച്ചിത്രസംവിധായകനും, രചയിതാവുമായ രഞ്ജിത് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെയ്ക്കും. രഞ്ജിത് നാളെ മുഖ്യമന്ത്രി മുന്‍പാകെ രാജി സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബംഗാളിലെ ഇടത് സാഹയാത്രിക കൂടിയാണ് നടിയായ ശ്രീലേഖ. സി.പി.എം നേതൃത്വവും, സി.പി.ഐ യുവജനസംഘടനയായ എ.ഐ.വൈ.എഫും രഞ്ജിത്തിന്റെ രാജിക്കായി സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. തിങ്കളാഴ്ച എ.ഐ.വൈ.എഫ് തിരുവനന്തപുരത്തെ ചലച്ചിത്ര അക്കാദമിയിലേക്ക് മാര്‍ച്ച് നടത്തുന്നുണ്ട്. അതിനാല്‍ നാളെ തന്നെ രഞ്ജി്ത്ത് രാജിവെയ്ക്കുമെന്നാണ് സൂചന സി.പി.ഐ …

ഇടത് സമ്മര്‍ദം,രഞ്ജിത് രാജിയിലേക്ക്, നടന്‍ സിദ്ദിഖിനെതിരെ കേസെടുത്തേക്കും Read More »