കെ – റെയിൽ ധർണ്ണയിൽ പ്രതിഷേധം ഇരമ്പി
തൃശൂർ: നിർദ്ദിഷ്ട കെ – റെയിൽ സിൽവർലൈൻ സെമി സ്പീഡ് റെയിൽവേ പദ്ധതിയുടെ ഭാഗമായി മണ്ണ് പരിശോധനയോ സർവ്വേ നടപടികളോ തൃശ്ശൂർ ജില്ലയിൽ നടത്താൻ അനുവദിക്കില്ലെന്ന് തൃശൂർ എം.പി ടി.എൻ. പ്രതാപൻ. കെ – റെയിൽ പദ്ധതിമൂലം വീടും മറ്റു ഉപജീവനമാർഗങ്ങളും നഷ്ടപ്പെടുന്നവരുടെ കളക്ടറേറ്റ് ധർണ ഇന്ന് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ടി.എൻ. പ്രതാപൻ. പദ്ധതിയുടെ സർവേയ്ക്കും മണ്ണുപരിശോധനക്കു മായി ഉദ്യോഗസ്ഥരെ തൃശ്ശൂരിൽ കാൽ കുത്തുവാൻ അനുവദിക്കില്ലെന്നും എം.പി. പറഞ്ഞു. പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്ഠൻ …