ആടുജീവിതത്തിന് പത്ത് അവാര്‍ഡുകള്‍, പൃഥ്വരാജ് നടന്‍, ഉര്‍വശിയും, ബീന.ആര്‍.ചന്ദ്രനും നടിമാര്‍
തിരുവനന്തപുരം:സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ആടുജീവിതത്തിലെ നായകന്‍ പൃഥ്വിരാജാണ് മികച്ച നടന്‍.. മികച്ച നടിമാര്‍ക്കുള്ള പുരസ്‌കാരം ഉര്‍വശിയും ബീന ആര്‍. ചന്ദ്രനും പങ്കിട്ടു. മികച്ച സംവിധായകന്‍ ബ്ലെസി. മികച്ച ചിത്രം കാതല്‍ ദ കോര്‍.. ജനപ്രിയ ചിത്രത്തിനുളള പുരസ്‌കാരം ആടുജീവിതത്തിന് ലഭിച്ചു. ഇതേ ചിത്രത്തിലെ പ്രകടനത്തിന് കെ.ആര്‍. ഗോകുലിന് പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു. കാതലിലെ അഭിനയത്തിന് സുധി കോഴിക്കോടിനും ഗഗനചാരി സിനിമയ്ക്കും പ്രത്യേക ജൂറി പരാമര്‍ശം. ‘തടവ്’ സിനിമയിലൂടെ ഫാസില്‍ റസാഖ് മികച്ച നവാഗത സംവിധായകനായി …