തൃപ്രയാറില്‍ അയ്യായിരം രൂപ കൈക്കൂലി വാങ്ങിയ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍
തൃപ്രയാര്‍: കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വിജിലന്‍സ് പിടിയിലായി. എം.വി.ഐ സി.എസ്. ജോര്‍ജാണ് അറസ്റ്റിലായത്. വാഹനപുക പരിശോധന കേന്ദ്രം അനുവദിക്കാന്‍ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു അറസ്റ്റ്. ഉദ്യോഗസ്ഥന് വേണ്ടി പണം വാങ്ങിയത് ഏജന്റായിരുന്നു. ആദ്യം ഏജന്റിനെ അറസ്റ്റ് ചെയ്ത വിജിലന്‍സ് പിന്നീട് ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.ജില്ലയില്‍ മാത്രം ഈ വര്‍ഷം ഒന്‍പതാമത്തെ കേസാണ് ഇത്. ഏരിയങ്കാവില്‍ എം.വി.ഐ സിഎസ് ജോര്‍ജ്ജിന്റെ വീട്ടിലും വിജിലന്‍സിന്റെ പരിശോധന നടക്കുന്നുണ്ട്. അയ്യായിരം രൂപയാണ് ജോര്‍ജ്ജിനായി അഷ്റഫ് എന്നയാള്‍ …