തൃശൂര്‍: ഓണ്‍ലൈന്‍ പാഴ്‌സല്‍ സര്‍വീസുകാരുടെ ഇരുചക്രവാഹനയാത്രികരില്‍ നിന്ന് പിഴ ഈടാക്കുന്നതായി പരാതി. . ബാഗുകള്‍ കൈവശമുള്ള ഇരുചക്രവാഹനയാത്രികരില്‍ നിന്നാണ് പിഴ ഈടാക്കിയത്. മൂവായിരം രൂപയാണ് ബാഗുമായി യാത്ര ചെയ്ത ഇരുചക്രവാഹനയാത്രികരില്‍ നിന്ന് ഈടാക്കിയത്. പുക ടെസ്റ്റ് നടത്തിയില്ലെന്ന കാരണത്താലുള്ള പിഴയും കൂടിയാണ് മൂവായിരം രൂപ ചുമത്തിയിരിക്കുന്നത്.
1989-ലെ കേന്ദ്രമോട്ടോര്‍ വാഹനപ്രകാരമുള്ള പിഴയാണിതെന്ന് വ്യക്തമാക്കിയുള്ള രശീതും നല്‍കുന്നുണ്ട്.
ഓണ്‍ലൈന്‍ പാഴ്‌സല്‍ സര്‍വീസുകാരായ സ്വിഗ്ഗി, ടുമാറ്റോ, കെ.എഫ്.സി എന്നിവരില്‍ നിന്നും പിഴ ഈടാക്കിയതായി പരാതി ഉയര്‍ന്നിട്ടുണ്ട്.