തൃശൂര്‍ പൂരം: പോലീസിന്റെ കര്‍ശന നിയന്ത്രണം പാളി, മേല്‍ശാന്തിയെ തടഞ്ഞു, മാധ്യമപ്രവര്‍ത്തകരെ മാറ്റി നിര്‍ത്തി
തൃശൂര്‍: തൃശൂര്‍ പൂരത്തിന് പോലീസ് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണം അശാസ്ത്രീയമെന്ന് പരാതി. പ്രത്യേകിച്ച് കാരണമില്ലാതെ ജനങ്ങളെ പലയിടത്തും തടഞ്ഞതായും, ദൂരെ നിന്നെത്തിയവരുടെ പല വാഹനങ്ങള്‍ വഴിതെറ്റിച്ച് വിട്ടതായും ആരോപണമുയര്‍ന്നിട്ടുണ്ട്. അശാസ്ത്രിയ നിയന്ത്രണം പലയിടത്തും തിരക്കിന് ഇടയാക്കി.ആനകള്‍ക്ക് മുന്നില്‍ 6 മീറ്റര്‍ ഒഴിച്ചിടണമെന്ന നാട്ടാനപരിപാലനചട്ടവും പലയിടത്തും പാലിക്കപ്പെട്ടില്ല. പോലീസും ഉത്സവസംഘാടകരും വരെ വടക്കുന്നാഥക്ഷേത്രത്തിനകത്ത് ചെരിപ്പിട്ട് കയറി.ഇതൊക്കെ കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പോലീസ് ചീഫിന്റെ തിരിച്ചറിയല്‍ കാര്‍ഡുള്ള മാധ്യമപ്രവര്‍ത്തകരെ പലയിടത്തും തടഞ്ഞു. ഇലഞ്ഞിത്തറമേളവും മറ്റും റിപ്പോര്‍ട്ട് …