ആറാട്ടുപുഴ പൂരത്തിനിടെ വീണ്ടും ആനയിടഞ്ഞു; വാഹനങ്ങള്‍ തകര്‍ത്തു
തൃശ്ശൂര്‍: ആറാട്ടുപുഴ പൂരത്തിനിടെ വീണ്ടും ആന വിരണ്ടു. രണ്ടാം തവണയാണ് ആറാട്ടുപുഴയില്‍ ആന വിരണ്ടത്. രാവിലെ എഴുന്നളളത്തിനിടെയായിരുന്നു സംഭവം. അധികൃതരുടെ ഇടപെടല്‍ മൂലം ആനയെ വളരെ പെട്ടെന്ന് തന്നെ തളക്കാന്‍ സാധിച്ചു.അരക്കിലോമീറ്ററോളം ആന വിരണ്ടോടി. മൂന്ന് ബൈക്കുകളും തകര്‍ത്തു.പാപ്പാന്‍മാരും എലഫന്റ് സ്‌ക്വാഡും സ്ഥലത്തുണ്ടായിരുന്നു.