നിര്‍ധന കുടുംബങ്ങളിലെ കാൻസർ ബാധിതരായ 100 കുഞ്ഞുങ്ങള്‍ക്ക് ‘സെക്കന്റ് ലൈഫ് 2.0’ പദ്ധതിയിലൂടെ കോഴിക്കോട് ആസ്റ്റര്‍ മിംസിൽ സൗജന്യ ചികിത്സ
തിരുവനന്തപുരം: കോഴിക്കോട് ആസ്റ്റർ മിംസിന്റെയും ആസ്റ്റർ ഡി എം ഹെൽത്ത്കെയറിന്റെ ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസേവന സംഘടനയായ ആസ്റ്റര്‍ വളണ്ടിയേഴ്സിന്റെയും, ആസ്റ്റര്‍ ഡി എം ഫൗണ്ടേഷന്റെയും, സന്നദ്ധസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റ് വ്യക്തികളുടേയും സംഘടനകളുടേയും സഹകരണത്തോടെ ഇന്ത്യയിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന 18 വയസ്സില്‍ താഴെ പ്രായമുള്ള കാൻസർ ബാധിതരായ 100 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ചികിത്സ നിര്‍വ്വഹിക്കുന്നു. തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങിൽ പ്രശസ്ത മജീഷ്യനും മോട്ടിവേഷണൽ സ്പീക്കറുമായ ഗോപിനാഥ് മുതുകാട് ‘സെക്കന്റ് ലൈഫ് 2.0’ പദ്ധതി ഉദ്ഘാടനം …