Newsskerala

Local News

കര്‍ശന നിയന്ത്രണത്തിന്റെ കൂച്ചുവിലങ്ങ്; സാമ്പിള്‍ വെടിക്കെട്ട് വയ്‌ക്കുന്നു

തൃശൂര്‍: നിയന്ത്രണം കടുപ്പിച്ചതോടെ സാമ്പിള്‍ വെടിക്കെട്ട് വൈകുന്നു സൂചന. വൈകീട്ട് അഞ്ച് മണിക്ക് ശേഷവും പരിശോധനകളുടെ തിരക്കിലാണ് ഉദ്യോഗസ്ഥര്‍. മന്ത്രി കെ.രാജനും, കളക്ടര്‍ ഹരിത.വി.കുമാറും, എക്‌സ്‌പ്ലോസീവ് വിഭാഗം ജോയിന്റ് ഡയറക്ടറും മൈതാനത്തുണ്ട്. വൈകീട്ട് ഏഴിന് പാറമേക്കാവ് വിഭാഗമാണ് ആദ്യം സാമ്പിള്‍ വെടിക്കെട്ടിന് തീ കൊളുത്തേണ്ടത്. വെള്ളിക്കുളങ്ങര സ്വദേശി പി.സി.വര്‍ഗീസിനാണ് പാറമേക്കാവിന്റെ വെടിക്കെട്ടുചുമതല. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ടിന് നേതൃത്വം നല്‍കുന്നത് കുണ്ടന്നൂര്‍ തെക്കേക്കര സ്വദേശിനി ഷീന സുരേഷാണ്.

കര്‍ശന നിയന്ത്രണത്തിന്റെ കൂച്ചുവിലങ്ങ്; സാമ്പിള്‍ വെടിക്കെട്ട് വയ്‌ക്കുന്നു Read More »

കണ്ണഞ്ചും വെഞ്ചാമരങ്ങള്‍

തൃശൂര്‍: ആനപ്പുറത്ത്  ഉയരുന്ന വെഞ്ചാമരം എഴുന്നള്ളിപ്പിന് വെണ്‍ചാരുതയേകുന്നു. ടിബറ്റിലെ യാക്കിന്റെ വാലാണ് വെഞ്ചാമരത്തിന് ഉപയോഗിക്കുന്നത്.  പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ക്ക് ഓരോ വര്‍ഷവും വെഞ്ചാമരം നിര്‍മ്മിക്കുന്നതിന് 200 കിലോ യാക്കിന്റെ വാല്‍ വേണം.. തൃശൂര്‍ പുരത്തിന് എല്ലാ വര്‍ഷവും പുതിയ ചമയങ്ങള്‍ മാത്രമാണ് ഉപയോഗിക്കുക. എല്ലിന്റെ ഭാഗങ്ങളോട് കൂടിയ യാക്കിന്റെ വാല്‍ വേര്‍തിരിച്ചെടുക്കുന്നത് ഏറെ കഷ്ടപ്പെട്ടാണ്. മൈസൂരില്‍ നിന്നും, ചെന്നൈയില്‍ നിന്നും യാക്കിന്റെ വാല്‍ കിട്ടും. വാലില്‍ നിന്ന് രോമങ്ങള്‍ വലിപ്പത്തിന് അനുസരിച്ച് വേര്‍തിരിച്ചെടുക്കണം. വെള്ളനാരുകള്‍ കത്രികകൊണ്ട് വെട്ടി

കണ്ണഞ്ചും വെഞ്ചാമരങ്ങള്‍ Read More »

ആനകളെ അടുത്തറിയണം, പക്ഷേ അകലം പാലിച്ച് മാത്രമെന്ന് , ആനചികിത്സകന്‍ ഡോ. പി.ബി.ഗിരിദാസന്‍

#WatchNKVideo here തൃശൂര്‍: തൃശൂര്‍ പൂരത്തിന് ഇത്തവണ 90 ആനകള്‍ പങ്കെടുക്കുമെന്ന് പ്രശസ്ത വെറ്ററിനെറി സര്‍ജനും, ആനകളെ മയക്കുവെടിവെച്ച് തളയ്ക്കുന്നതില്‍ വിദഗ്ധനുമായ ഡോ.പി.ബി.ഗിരിദാസ് അറിയിച്ചു. 45 ഓളം വെറ്ററിനെറി ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ച് ഫിറ്റ്‌നസ് ഉറപ്പുവരുത്തിയ ശേഷമാണ് തൃശൂര്‍ പൂരത്തിന് ആനകളെ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. ആനകളെ അടുത്തു കാണാന്‍ എല്ലാവര്‍ക്കും കൗതുകം കാണും. പക്ഷേ അകലം പാലിച്ച്, സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ച് മാത്രം ആനകളെ അടുത്തറിയാന്‍ ശ്രമിക്കണം. ആനകള്‍ ഉപദ്രവകാരികളല്ല. പ്രകോപിപ്പിച്ചാല്‍ മാത്രമേ

ആനകളെ അടുത്തറിയണം, പക്ഷേ അകലം പാലിച്ച് മാത്രമെന്ന് , ആനചികിത്സകന്‍ ഡോ. പി.ബി.ഗിരിദാസന്‍ Read More »

സാമ്പിള്‍ വെടിക്കെട്ടിന് കളര്‍ ഫുള്‍ ആകാശപ്പുകയും,എല്‍.ഇ.ഡി വര്‍ണക്കുടകളും

തൃശൂര്‍:  തൃശൂര്‍ പൂരത്തോടനുബന്ധിച്ച് തേക്കിന്‍കാട് മൈതാനത്ത് പാറമേക്കാവ് തിരുവമ്പാടി വിഭാഗങ്ങള്‍ നടത്തുന്ന സാമ്പിള്‍ വെടിക്കെട്ടില്‍ ഇത്തവണ പുതുമയേറിയ ഇനങ്ങള്‍ പരീക്ഷിക്കും.  വിവിധ വര്‍ണങ്ങളില്‍ ആകാശപ്പുകയും, പറക്കുംതളികകളും തിരുവമ്പാടി വിഭാഗവും, പലനിറങ്ങളിലുള്ള എല്‍.ഡി.ഡി കുടകളും, ഡോള്‍ബിയും പാറമേക്കാവ് വിഭാഗവും ഇത്തവണ മാനത്ത് പരീക്ഷിക്കും. പുതുമയേറിയ പല ഇനങ്ങളും ഇരുവിഭാഗങ്ങളും രഹസ്യമാക്കി വെച്ചിരിക്കുകയാണ്. പൂരപ്പിറ്റേന്ന് വെളുപ്പിനാണ് പ്രധാന വെടിക്കെട്ട്. ആദ്യം വെടിക്കെട്ടിന് തിരികൊളുത്തുക പാറമേക്കാവ് വിഭാഗമാണ്.  വൈകീട്ട് ഏഴേ കാലിന് സാമ്പിള്‍ വെടിക്കെട്ട് തുടങ്ങും. ആദ്യം ഓലപ്പടക്കവും, ഗുണ്ടും കുഴിമിന്നലും പൊട്ടിക്കും.

സാമ്പിള്‍ വെടിക്കെട്ടിന് കളര്‍ ഫുള്‍ ആകാശപ്പുകയും,എല്‍.ഇ.ഡി വര്‍ണക്കുടകളും Read More »

തിരുവാതിരക്കളിയില്‍ ഒന്നാം സ്ഥാനത്തേക്ക്ചുവടുവെച്ച് കളക്ടര്‍ ഹരിതയും, സംഘവും

തൃശൂര്‍: നടനചാരുതയുടെ നിറവില്‍ കളക്ടര്‍ ഹരിത.വി.കുമാറിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ തിരുവാതിരക്കളി കലാസ്വാദര്‍ക്ക് ഹൃദ്യാനുഭവമായി. ഉത്തരാസ്വയംവരത്തിലെ ‘കര്‍ണാ പാര്‍ഥ സദൃശ്യന്‍ ആരിഹ….’ എന്നു തുടങ്ങുന്ന പദം അവലംബിച്ചായിരുന്നു കളക്ടറുടെയും സംഘത്തിന്റെയും അനുപമ ആതിര നടനം.  റീജിയണല്‍ തിയേറ്ററില്‍ ജില്ലാ റവന്യൂ കലോത്സവത്തോടനുബന്ധിച്ച് നടത്തിയ തിരുവാതിരക്കളിയില്‍ കളക്ടറുടെ ടീം ഒന്നാം സ്ഥാനവും നേടി.ചാലക്കുടിയിലെ ടീമും ഒന്നാം സ്ഥാനം പങ്കിട്ടെടുത്തു.  13 ടീമുകള്‍ തിരുാവാതിരക്കളിയില്‍ മത്സരിക്കാനെത്തി. കളക്ടറേറ്റിലെ ഉദ്യോഗസ്ഥയായ റോമി ചന്ദ്രമോഹനായിരുന്നു കളക്ടറെ തിരുവാതിരക്കളി പരിശീലിപ്പിച്ചത്. രണ്ട് ദിവസം മാത്രം  ഓഫീസ് സമയം കഴിഞ്ഞുള്ള നേരത്തായിരുന്നു

തിരുവാതിരക്കളിയില്‍ ഒന്നാം സ്ഥാനത്തേക്ക്ചുവടുവെച്ച് കളക്ടര്‍ ഹരിതയും, സംഘവും Read More »

അമ്മച്ചീടെ അടുക്കളയില്‍ 2 രൂപക്കും തൃശൂര്‍ പൂരത്തിന്പതിനയ്യായിരം പേര്‍ക്ക് സൗജന്യമായും ഇഡ്ഡലി

വിശപ്പിന് ഇഡ്ഡലിയും; കാഴ്ചയായി കുടമാറ്റവും തൃശൂര്‍: സേവനത്തിന് മറ്റൊരു ഉദാത്ത മാതൃകയുമായി ഫാദര്‍ ഡേവിസ് ചിറമ്മല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്. ഇത്തവണ തൃശൂര്‍ പൂരത്തിന് പതിനയ്യായിരം പേര്‍ക്ക് സൗജന്യമായി ഇഡ്ഡലി നല്‍കുമെന്ന്  മുഖ്യരക്ഷാധികാരി ഫാദര്‍ ഡേവിസ് ചിറമ്മല്‍ .  മൂന്ന് ഇഡ്ഡലിയും സാമ്പാറും അടങ്ങുന്ന പായ്ക്കറ്റ് കുടമാറ്റത്തിന്റെ സമയത്താണ് വിതരണം ചെയ്യുക.  ആക്ട്സിൻ്റെ  സന്നദ്ധപ്രവര്‍ത്തകര്‍   പത്തോളം ആംബുലന്‍സില്‍ പൂരം കാണാനെത്തന്നവര്‍ക്ക് ഇഡ്ഡലി വിതരണം ചെയ്യും.പെരിങ്ങാവില്‍ തുടങ്ങിയ അമ്മച്ചീടെ അടുക്കളില്‍ രണ്ട് രൂപയ്ക്ക് ഇഡ്ഡലി നല്‍കും. കൂടുതല്‍ എണ്ണം

അമ്മച്ചീടെ അടുക്കളയില്‍ 2 രൂപക്കും തൃശൂര്‍ പൂരത്തിന്പതിനയ്യായിരം പേര്‍ക്ക് സൗജന്യമായും ഇഡ്ഡലി Read More »

തൃശൂര്‍ പൂരം:നടുവിലാല്‍, നായ്ക്കനാല്‍ പന്തലുകള്‍ക്ക് കാല്‍നാട്ടി

തൃശൂര്‍: പൂരത്തിന് ഇനി നാളുകള്‍ എണ്ണിത്തുടങ്ങാം. തൃശൂര്‍ പൂരത്തിനുള്ള സ്വരാജ് റൗണ്ടിലെ മൂന്ന് ബഹുനിലപന്തലുകളുടെയും നിര്‍മ്മാണം തുടങ്ങി. തിരുവമ്പാടി വിഭാഗത്തിന്റെ നായ്ക്കനാല്‍, നടുവിലാല്‍ പന്തലുകളുടെ കാല്‍നാട്ട് കര്‍മ്മം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു.   ഭൂമിപൂജ നടത്തി തുടര്‍ന്ന് തിരുവമ്പാടി ദേവസ്വം ഭാരവാഹികളായ സി.വിജയന്‍, പി.രാധാകൃഷ്ണന്‍, കൗണ്‍സിലര്‍ പൂര്‍ണിമ സുരേഷ്, വി.ശശി തുടങ്ങിയവരുടെ നേതൃത്വത്തില്‍ തട്ടകത്തുകാരാണ് ഇരു പന്തലുകളുടെയും കാല്‍നാട്ടിയത്. പി.ബാലചന്ദ്രൻ എം എൽഎ ,മേയര്‍ എം.കെ.വര്‍ഗീസ്, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ,കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് വി.നന്ദകുമാര്‍ എന്നിവരും

തൃശൂര്‍ പൂരം:നടുവിലാല്‍, നായ്ക്കനാല്‍ പന്തലുകള്‍ക്ക് കാല്‍നാട്ടി Read More »

സ്കൂൾ പാഠപുസ്തക വിതരണം ഏപ്രിൽ 28 മുതൽ : മന്ത്രി വി ശിവൻകുട്ടി

തൃശ്ശൂർ :സ്കൂൾ പാഠപുസ്തക വിതരണം  ഏപ്രിൽ 28 മുതൽ തുടങ്ങുമെന്ന് മന്ത്രി വി ശിവൻകുട്ടി. തൃശൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ  സംസാരിക്കുകയായിരുന്നു അദ്ദേഹം. പാഠപുസ്തക പരിഷ്കരണത്തിന്  കരിക്കുലം കമ്മിറ്റി  രൂപീകരിച്ചതായും അദ്ദേഹം പറഞ്ഞു. മാതൃഭാഷ പഠനത്തിന് മലയാള അക്ഷരമാല പാഠപുസ്തകത്തിൽ ഉൾക്കൊള്ളിക്കും. ഹയർസെക്കൻഡറിക്കായി പുതിയ പരീക്ഷ മാനുവൽ തയ്യാറാക്കും. വിദ്യാലയങ്ങളിലെ അക്കാദമിക് നിലവാരം ഉയർത്തും. എല്ലാ സ്കൂളുകളിലും പൂർവ വിദ്യാർത്ഥി സംഘടനകൾ രൂപീകരിക്കും. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ചെമ്പുച്ചിറ സ്കൂൾ കെട്ടിട  നിർമ്മാണത്തിലെ 

സ്കൂൾ പാഠപുസ്തക വിതരണം ഏപ്രിൽ 28 മുതൽ : മന്ത്രി വി ശിവൻകുട്ടി Read More »

സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും കരുതലും കൈത്താങ്ങുമായിവനിതാ ശിശു വികസന വകുപ്പ്

തൃശൂര്‍: സ്ത്രീകള്‍ക്കുള്ള സഹായപദ്ധതികളെക്കുറിച്ചും, അവകാശങ്ങളെക്കുറിച്ചും അവബോധം നല്‍കാന്‍ എന്റെ കേരളം മെഗാപ്രദര്‍ശന വിപണന മേളയില്‍ വനിതാ ശിശു വികസന വകുപ്പിന്റെ പവലിയന്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ക്ഷേമപദ്ധതികളെക്കുറിച്ചും, സ്ത്രീസംരക്ഷണ നിയമങ്ങളെക്കുറിച്ചും അറിവ് നല്‍കാന്‍ ജില്ലാ ജാഗ്രതാ സമിതി പ്രവര്‍ത്തിച്ചുവരുന്നു. കുട്ടികളും സ്ത്രീകളും നേരിടുന്ന മാനസിക, ലൈംഗിക പീഡനങ്ങള്‍ തടയുന്നതിന് കര്‍മ്മനിരതയോടെയുള്ള വനിത ശിശു വികസസ വകുപ്പിന്റെ സേവനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളെല്ലാം പവലിയനില്‍ സജ്ജമാക്കിയിട്ടുണ്ട്.

സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും കരുതലും കൈത്താങ്ങുമായിവനിതാ ശിശു വികസന വകുപ്പ് Read More »

കെ-റെയില്‍ പദ്ധതിയെ പരാമര്‍ശിക്കാതെ മന്ത്രി രാജന്റെ പ്രസംഗം

തൃശൂര്‍: പിണറായി വിജയന്‍  മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന ‘എന്റെ കേരളം’ മെഗാ പ്രദര്‍ശന വിപണന മേളയുടെ ഉദ്ഘാടന പ്രസംഗത്തില്‍ റവന്യുമന്ത്രി കെ.രാജന്‍ സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച് പരാമര്‍ശിച്ചില്ല. ഇടതുപക്ഷ സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായ കെ-റെയില്‍ (സില്‍വര്‍ ലൈന്‍) പദ്ധതിയെക്കുറിച്ച് പ്രസംഗത്തില്‍ പ്രതിപാദിക്കാതിരുന്നത് പദ്ധതിയില്‍ സി.പി.ഐയ്ക്കുള്ള പരോക്ഷമായ എതിര്‍പ്പിനെ തുടര്‍ന്നാണെന്ന് പറയപ്പെടുന്നു. പട്ടയമേളയെക്കുറിച്ചും, ക്ഷേമപെന്‍ഷനുകളെക്കുറിച്ചും, സുവോളജിക്കല്‍ പാര്‍ക്കിനെക്കുറിച്ചും, ഗ്യാസ് ലൈന്‍ പദ്ധതിയെക്കുറിച്ചും എല്ലാം മന്ത്രി രാജന്‍ പ്രസംഗത്തില്‍ സവിസ്തരം പരാമര്‍ശിച്ചു. കോവിഡ് കാലഘട്ടത്തില്‍ പിണറായി സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍

കെ-റെയില്‍ പദ്ധതിയെ പരാമര്‍ശിക്കാതെ മന്ത്രി രാജന്റെ പ്രസംഗം Read More »

ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്സമാനതകളില്ലാത്ത വികസനമെന്ന് മന്ത്രി രാജന്‍

തൃശൂര്‍:  ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കിയ സമാനതകളില്ലാത്ത വികസനപ്രവര്‍ത്തനങ്ങളുടെ അടയാളപ്പെടുത്തലാണ് മെഗാ പ്രദര്‍ശന വിപണന മേളയെന്ന് റവന്യുമന്ത്രി കെ.രാജന്‍ അഭിപ്രായപ്പെട്ടു. സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും, സാധാരണക്കാര്‍ക്കും, കര്‍ഷകര്‍ക്കും താങ്ങും തണലുമാണ് ഇടതുപക്ഷ സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് തേക്കിന്‍കാട് മൈതാനത്ത് ‘എന്റെ കേരളം’ മെഗാ പ്രദര്‍ശന വിപണന മേള ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.പ്രദര്‍ശന വിപണന സ്റ്റാളുകളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു നിര്‍വഹിച്ചു.മേയര്‍ എം കെ വര്‍ഗീസ്,  എം.എല്‍.എമാരായ എ സി

ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്സമാനതകളില്ലാത്ത വികസനമെന്ന് മന്ത്രി രാജന്‍ Read More »

തൃശൂര്‍ അതിരൂപതയുടെ സാന്ത്വനംസ്വിഫ്റ്റ് മാര്‍ട്ട് കാര്‍ഷികോത്പന്ന വിപണനമേള

തൃശൂര്‍: തൃശൂര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വിഷു- ഈസ്റ്റര്‍ വിപണി ലക്ഷ്യമിട്ട് സാന്ത്വനം സ്വിഫ്റ്റ് മാര്‍ട്ട് കാര്‍ഷികോത്പന്ന വിപണന കേന്ദ്രം തുടങ്ങി. മൂന്നാറില്‍ നിന്നടക്കമുള്ള തനി നാടന്‍ ജൈവപച്ചക്കറികള്‍ മിതമായ വിലയില്‍ ഇവിടെ നിന്ന് വാങ്ങാം. കിഴക്കേക്കോട്ട ബിഷപ് ഹൗസിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് വിപണി സജ്ജമാക്കിയിരിക്കുന്നത്.ചക്കമഹോത്സവത്തിന്റെ ഭാഗമായി ചക്കവിരട്ടിയത്, ചക്ക വറുത്ത്, ചക്ക ഹല്‍ഹ തുടങ്ങിയ വിവിധ ചക്കയിനങ്ങളും വില്‍പനയ്ക്കുണ്ട്. കര്‍ഷക സംഘങ്ങള്‍ വഴിയാണ് അതിരൂപത പച്ചക്കറികള്‍ ശേഖരിക്കുന്നത്. തൊഴില്‍സാധ്യത ഉറപ്പാക്കാന്‍ പഠന ക്ലാസുകളും നടത്തുന്നുണ്ട്്മൂന്ന് ദിവസത്തെ വിപണനമേള

തൃശൂര്‍ അതിരൂപതയുടെ സാന്ത്വനംസ്വിഫ്റ്റ് മാര്‍ട്ട് കാര്‍ഷികോത്പന്ന വിപണനമേള Read More »

നടന്‍ ജയസൂര്യയും ഭാര്യ സരിതയും ഫാഷന്‍വസ്ത്രങ്ങളുടെ പ്രദര്‍ശനവുമായി തൃശൂരി

ശില്പ ചാരുതയായി  സാരികളുടെ വര്‍ണവസന്തം തൃശൂര്‍: രൂപത്തിലും വര്‍ണത്തിലും വൈവിധ്യം നിറഞ്ഞ സാരികളുടെ പ്രദര്‍ശനവുമായി നടന്‍ ജയസൂര്യയും ഭാര്യ സരിതയും തൃശൂരില്‍. ഫാഷന്‍ ഡിസൈനറായ സരിത രൂപകല്‍പന ചെയ്ത വസ്ത്രങ്ങളുടെ പ്രദര്‍ശനം തൃശൂര്‍ കുറുപ്പം റോഡിലെ ഹോട്ടല്‍ ഗരുഡയിലാണ്. സെമി സില്‍ക്്, കോട്ടണ്‍, ലിനന്‍ ഓര്‍ഗന്‍സ, അജ്‌റക് തുടങ്ങിയ വിവിധയിനം തുണിത്തരങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് വാങ്ങുന്നത്. കൊച്ചിയിലെ സ്റ്റുഡിയോയിലിലാണ് വസ്ത്രങ്ങളുടെ രൂപകല്‍പന. ഒരു പീസ് ഒരാള്‍ക്കുമാത്രമായിരിക്കും. ഒരാള്‍ ധരിക്കുന്നത് മറ്റൊരാള്‍ക്കുമില്ലാത്ത വസ്ത്രമായിരിക്കും. സാരിക്ക് പുറമെ

നടന്‍ ജയസൂര്യയും ഭാര്യ സരിതയും ഫാഷന്‍വസ്ത്രങ്ങളുടെ പ്രദര്‍ശനവുമായി തൃശൂരി Read More »

സഹകരണ മേഖലയുടെ വിശ്വാസ്യത നഷ്ടപ്പെടുന്നു. വി. മുരളീധരൻ .

സഹകരണ മേഖലയിലെ സാമ്പത്തിക സ്ഥാപനങ്ങളുടെ വിശ്വാസ്യത ജനങ്ങൾക്കിടയിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നു കേന്ദ്ര മന്ത്രി വി. മുരളീധരൻ അഭിപ്രായപ്പെട്ടു. നിധി കമ്പനികളുടെ സംസ്ഥാന സമ്മേളനം തൃശൂരിൽ ഉദ്ഘാടനം ചെയ്തു കൊണ്ടു  സംസാരിക്കുകയായിരുന്നു മന്ത്രി.  സഹകരണ സ്ഥാപനങ്ങളിലെ തട്ടിപ്പുകൾക്കും തിരിമറികൾക്കും അടുത്തിടെ കേരളത്തിൽ തന്നെ നിരവധി ഉദാഹരണങ്ങളുണ്ട്. സാധാരണക്കാരായ പാവപ്പെട്ടവരുടെ പേരിൽ അവർ അറിയാതെ നേതൃത്വത്തിലുള്ള ചിലർ വൻ തുക വായ്പയെടുത്ത്  നിരവധി ആളുകൾ കട കെണിയിലാകുന്ന പ്രവണത വർദ്ധിച്ചു വരുകയാണ്. ഇത്തരത്തിലുള്ള തെറ്റായ പ്രവർത്തികൾ മൂലം വിശ്വാസ്യത നഷ്ടപ്പെട്ട സഹകരണ

സഹകരണ മേഖലയുടെ വിശ്വാസ്യത നഷ്ടപ്പെടുന്നു. വി. മുരളീധരൻ . Read More »

പൂരനഗരിയില്‍ വിഷുക്കൈനീട്ടവുമായി സുരേഷ്‌ഗോപി

തൃശൂര്‍: നിറദീപങ്ങളുടെ പ്രഭയില്‍ വിഷുക്കണിയൊരുക്കിയ വേദിയില്‍ നിന്ന്് സുരേഷ്‌ഗോപി എം.പി വിഷുക്കൈനീട്ടം നല്‍കി. കൃഷ്ണവിഗ്രഹത്തിന് മുന്നില്‍ ആദ്യ കൈനീട്ടം സമര്‍പ്പിച്ച ശേഷം കുട്ടികള്‍ക്ക് വിഷുക്കൈനീട്ടം നല്‍കി. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളായ ഐശ്വര്യയും, മണികണ്ഠനും ആദ്യം വിഷുക്കൈനീട്ടം നല്‍കി. തുടര്‍ന്ന് നൂറുകണക്കിന് കുട്ടികള്‍ക്ക് സുരേഷ് ഗോപി കൈനീട്ടം നല്‍കി.തുടര്‍ന്ന് ബി.ജെ.പി ബൂത്ത് പ്രസിഡണ്ടുമാര്‍, ഏരിയാ ഭാരവാഹികള്‍, മുതിര്‍ന്നവര്‍ എന്നിവര്‍ക്ക് വിഷുക്കൈനീട്ടം നല്‍കി. തൃശൂര്‍ കൗസ്തുഭം ഓഡിറ്റോറിയത്തില്‍ ബി.ജെ.പി വെസ്റ്റ് മണ്ഡലം പ്രസിഡണ്ട് രഘുനാഥ്.സി.മേനോന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന

പൂരനഗരിയില്‍ വിഷുക്കൈനീട്ടവുമായി സുരേഷ്‌ഗോപി Read More »

തിങ്കളാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ കാവ്യ മാധവന് നോട്ടീസ്

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ നടി കാവ്യ മാധവന് തിങ്കളാഴ്ച ആലുവ പോലീസ് ക്ലബിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രത്യേക അന്വേഷണസംഘം  നോട്ടീസയച്ചു. ദിലീപിൻറെ സഹോദരി ഭർത്താവ് സ്വരാജും ദിലീപിന്റെ സുഹൃത്തും ഹോട്ടൽ ശൃംഖലയുടെ ഉടമസ്ഥനുമായ ശരത്തും തമ്മിലുള്ള ഫോൺ സംഭാഷണം കാവ്യാമാധവന് എതിരെയുള്ള തെളിവായി അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. കാവ്യയും സുഹൃത്തുക്കളും തമ്മിലുള്ള പ്രശ്നങ്ങളാണ് കേസിനാസ്പദമായ കാര്യങ്ങളിലേക്ക് നയിച്ചതെന്നും ദിലീപിന് ഈ വിഷയത്തിൽ ഇടപെടേണ്ടി വരികയായിരുന്നുവെന്നും സ്വരാജ് ശരത്തിനോട് പറയുന്നതിന്റെ ഓഡിയോ ക്ലിപ്പാണ് പോലീസിന്

തിങ്കളാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ കാവ്യ മാധവന് നോട്ടീസ് Read More »

കൗണ്‍സിലര്‍മാരെ മേയറുടെ കാര്‍ ഇടിച്ചിട്ടു, പ്രതിപക്ഷനേതാവടക്കം 7 യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ക്ക് പരിക്ക്

തൃശൂര്‍:  മേയര്‍ എം.കെ.വര്‍ഗീസിന്റെ കാറിടിച്ച് പ്രതിപക്ഷ നേതാവ് രാജന്‍.ജെ.പല്ലന്‍, പുതൂര്‍ക്കര കൗണ്‍സിലര്‍ മേഫി ഡെല്‍സണ്‍ എന്നിവര്‍ അടക്കം  ഏഴ് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ക്ക് പരിക്കേറ്റു. ഇവര്‍ തൃശൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. കോര്‍പറേഷന്‍ ഓഫീസ് അങ്കണത്തില്‍ മേയറുടെ കാര്‍ തടഞ്ഞതോടെ കൗണ്‍സിലര്‍മാരെ കാര്‍ ഇടിച്ചിടുകയായിരുന്നുവെന്നാണ് ആരോപണം. ചളി കലര്‍ന്ന കുടിവെള്ള വിതരണത്തില്‍  പ്രതിഷേധിച്ചുള്ള യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധത്തിനിടയിലാണ് കോര്‍പറേഷന്‍ ഓഫീസും പരിസരവും സംഘര്‍ഷഭരിതമായത്.കൗണ്‍സില്‍ യോഗത്തിനിടെ മേയറുടെ കോലത്തില്‍ കലക്കവെള്ളം ഒഴിച്ച് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചിരുന്നു. ഇതിനിടെ തിരക്കിട്ട് കൗണ്‍സില്‍

കൗണ്‍സിലര്‍മാരെ മേയറുടെ കാര്‍ ഇടിച്ചിട്ടു, പ്രതിപക്ഷനേതാവടക്കം 7 യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ക്ക് പരിക്ക് Read More »

പ്രതിഷേധ ജലാഭിഷേക സമരം നടത്തി

തൃശ്ശൂർ: കോർപ്പറേഷനിൽ കേന്ദ്ര ഗവൺമെൻറ് അമൃത് പദ്ധതി പ്രകാരം നൽകിയ  297 കോടിയിൽ 134 കോടി രൂപയോളം ശുദ്ധജല വിതരണത്തിനു മാത്രം ചെലവാക്കിയിട്ടും  നഗരപരിധിയിലെ ജനങ്ങൾക്ക് ലഭിക്കുന്നത് ചളിയും തുരുമ്പും നിറഞ്ഞ അഴുക്കുവെള്ളം ആണ്. ഇതിനെതിരെ കൗൺസിലിൽ പലകുറി പരാതി പറഞ്ഞിട്ടും മീറ്റിങ്ങുകൾ നടക്കുകയല്ലാതെ ഇതിന് ഒരു പരിഹാരം ഇന്നേവരെ കണ്ടിട്ടില്ല  ഇതിൽ പ്രതിഷേധിച്ച്  ബിജെപി കൗൺസിലർമാർ കൗൺസിൽ ഓഫീസിൽ മുന്നിൽ പ്രതിഷേധ ജലാഭിഷേക  സമരം നടത്തി.  അയ്യന്തോൾ, കൂർക്കഞ്ചേരി, കിഴക്കുംപാട്ടുകര, പൂങ്കുന്നം എന്നീ വിവിധ പ്രദേശങ്ങളിൽ

പ്രതിഷേധ ജലാഭിഷേക സമരം നടത്തി Read More »

കിഫയുടെ സമരപ്പന്തലില്‍നടുക്കുന്ന ഓര്‍മകളില്‍ വിങ്ങിപ്പൊട്ടികാട്ടാനയുടെ കുത്തേറ്റ് മരിച്ച ആഗ്നേമിയയുടെ മാതാപിതാക്കള്‍

തൃശൂര്‍: സര്‍ക്കാരിന്റെ കരുതലും,കൈത്താങ്ങും ആവശ്യപ്പെട്ടാണ് അതിരപ്പിള്ളിയില്‍ കാട്ടാനയുടെ കുത്തേറ്റ് മരിച്ച അഞ്ചുവയസ്സകാരിയായ ആഗ്നേമിയയുടെ മാതാപിതാക്കള്‍ കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്റെ സമരത്തിനെത്തിയത്. വന്യജീവിസംരക്ഷണത്തില്‍ നിന്ന് കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കിഫയുടെ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും.അതിരിപ്പിള്ളി കണ്ണംകുഴിയില്‍ വെച്ചായിരുന്നു അമ്മയുടെ വീട്ടില്‍ മരണാന്തരച്ചടങ്ങുകള്‍ക്കെത്തിയ മാള പുത്തന്‍ചിറ സ്വദേശി നിഖിലിനെയും, മകള്‍ ആഗ്നേമിയയെയും, മുത്തച്ഛന്‍ ജയനേയും കാട്ടാന ആക്രമിച്ചത്. ഓട്ടത്തിനിടെ നിലത്തുവീണ ആഗ്നേമിയയെ ഒറ്റയാന്‍ ചവിട്ടിക്കൊല്ലുകയായിരുന്നു. മുത്തച്ഛന്‍ ജയന്റെ കൈയിന് പരിക്കേറ്റു. ആഗ്നേമിയയുടെ മരണം

കിഫയുടെ സമരപ്പന്തലില്‍നടുക്കുന്ന ഓര്‍മകളില്‍ വിങ്ങിപ്പൊട്ടികാട്ടാനയുടെ കുത്തേറ്റ് മരിച്ച ആഗ്നേമിയയുടെ മാതാപിതാക്കള്‍ Read More »

ആനയോട്ടത്തില്‍ ഒല്ലൂക്കര ജയറാം ഒന്നാമന്‍

തൃശൂര്‍: പിടിക്കപ്പറമ്പ് പൂരത്തോടനുബന്ധിച്ച് നടത്തിയ ആനയോട്ടത്തില്‍ ചക്കംകുളങ്ങര ശാസ്താവിന്റെ തിടമ്പേന്തിയ ഒല്ലൂക്കര ജയറാം ഒന്നാമനായി. ദേവീദേവന്‍മാരുടെ തിടമ്പേറ്റിയ കൊമ്പന്‍മാര്‍ പങ്കെടുക്കുന്ന കേരളത്തിലെ ഏക ആനയോട്ടമാണിത്. പിടക്കപ്പറമ്പ് ക്ഷേത്രത്തെ വലം വെച്ച് ആദ്യമെത്തുന്ന കൊമ്പനാണ് ഒന്നാം സ്ഥാനം.തൈക്കാട്ടുശ്ശേരി ഭഗവതി, മേടംകുളങ്ങര ശാസ്താവ്, മാങ്കുളം ശാസ്താവ്, ചക്കംകുളങ്ങര ശാസ്താവ്, എടക്കുന്നി ഭഗവതി, ഊരകത്തമ്മ തിരുവടി തുടങ്ങിയ ദേവീദേവന്‍മാരുടെ തിടമ്പേന്തിയ കൊമ്പമാര്‍ ആനയോട്ടത്തില്‍ പങ്കെടുത്തു.

ആനയോട്ടത്തില്‍ ഒല്ലൂക്കര ജയറാം ഒന്നാമന്‍ Read More »