ഭാവഗായകന് ജയചന്ദ്രന് അന്തരിച്ചു
തൃശൂര്‍: മലയാളികളുടെ ഭാവഗായകന് പി.ജയചന്ദ്രന് (80) അന്തരിച്ചു. ഒന്‍പത് ദിവസത്തോളം അമല മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെയായിരുന്നു വീട്ടിലെത്തിയത്. ഇന്ന് വൈകീട്ട്് വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു.ഇന്ന് രാത്രി എട്ടരയോടെ ്അമല ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അഞ്ച് തവണ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഗായകനുള്ള അവാര്‍ഡ് നേടി. കേന്ദ്ര സര്‍ക്കാരിന്റെ മികച്ച ഗായകനുള്ള പുരസ്കാരവും നേടി. അഞ്ച് പതിറ്റാണ്ടുകള്‍ നീണ്ട സംഗീതജീവിതത്തില്‍ ആയിരത്തിലേറ പാട്ടുകള്‍ പാടി. 2021-ല്‍ ജെ.സി. ഡാനിയല്‍ പുരസ്കാരം നേടി. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട …