റോഡുകളുടെ ഡിഫക്ട് ലയബിലിറ്റി കാലാവധി പ്രസിദ്ധീകരിച്ചത് ചരിത്രപരമായ നടപടി: മുഹമ്മദ് റിയാസ്
തിരുവനന്തപുരം:പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള രണ്ടായിരത്തിലധികം റോഡുകളുടെ പ്രവൃത്തികൾ പൂർത്തീകരിച്ച ശേഷം കേടുപാടുകൾ കൂടാതെ കരാറുകാരന്റെ ബാധ്യതയിൽ പരിപാലിക്കുന്നതിന് ഏറ്റവും കുറഞ്ഞ കാലാവധി (ഡിഫക്ട് ലയബിലിറ്റി പിരീഡ്) വെബ്‌സൈറ്റിലൂടെ പ്രസിദ്ധീകരിച്ച നടപടി ചരിത്രപരമെന്ന് പൊതുമരാമത്ത് വകുപ്പുമന്ത്രി പി.എ മുഹമ്മദ് റിയാസ്. മസ്‌കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ സിനിമാ നടൻ ഇന്ദ്രൻസ് ഡിഫറെന്റ് ലയബിലിറ്റി പിരീഡിന്റെ (ഡി.എൽ.പി) വിശദാംശങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ വെബ്‌സൈറ്റിൽ പ്രകാശനം ചെയ്തു. റോഡുകളുടെ നിർമ്മാണമോ പുനരുദ്ധാരണമോ നടത്തിയ കരാറുകാരന്റേയും ബന്ധപ്പെട്ട പി.ഡബ്ല്യു.ഡി എൻജിനിയറുടെയും പേരുകളും ഫോൺ …