ജില്ലയിലെ ഭിന്നശേഷിക്കാരായ എല്ലാ കുട്ടികൾക്കും ചികിത്സ പ്രിവിലേജ് കാർഡ്
തൃശൂര്‍: ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷാകര്‍ത്താക്കളുടെ കൂട്ടായ്മയായ തൃശ്ശൂര്‍ പരിവാറിന്റെയും ആര്യ ഐ കെയര്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി തൃശൂരും സംയുക്തമായി നടപ്പിലാക്കുന്ന ചികിത്സ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഞായറാഴ്ച ഉന്നത വിദ്യാഭ്യാസ വകുപ്പ്, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദു ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. ജില്ലയിലെ ഭിന്നശേഷിക്കാരായ എല്ലാ കുട്ടികള്‍ക്കും അവരുടെ കുടുംബാഗങ്ങള്‍ക്കും ചികിത്സ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായുള്ള പ്രിവിലേജ് കാര്‍ഡ് നല്‍കുമെന്ന് തൃശ്ശൂര്‍ പരിവാര്‍ ഭാരവാഹികള്‍ അറിയിച്ചു. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും, കലാലയങ്ങളും ഭിന്നശേഷി സൗഹൃദം …
ജില്ലയിലെ ഭിന്നശേഷിക്കാരായ എല്ലാ കുട്ടികൾക്കും ചികിത്സ പ്രിവിലേജ് കാർഡ് Read More »