Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

malayalam

‘താരക പെണ്ണാളെ’ ഗായകൻ കോവിഡാനന്തര ചികിത്സയിലിരിക്കെ മരണപ്പെട്ടു

കൊച്ചി: ‘താരക പെണ്ണാളെ’ എന്ന സൂപ്പർ ഹിറ്റ് നാടൻ പാടിലൂടെ പ്രശസ്തനായ പാട്ടുകാരനും കാർട്ടൂണിസ്റ്റുമായ മനക്കര മനയിൽ പി.എസ്. ബാനർജി (41) കോവിഡാനന്തര ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ അന്തരിച്ചു. കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ്  ബാനർജി. അച്യുതൻ കൊച്ചുമുകിൽ വർണ്ണൻ, കൊച്ചികാരത്തി കൊച്ചുപെണ്ണേ, കൊച്ചോല കിളിയെ തുടങ്ങിയവയാണ് മറ്റു പ്രധാന പാട്ടുകൾ. സ്വതശുദ്ധമായ ആലാപനശൈലിയിലൂടെ ശ്രദ്ധേയനായ ബാനർജി നിരവധി പാട്ടുകൾക്കു വേണ്ടി സ്വരമായിട്ടുണ്ടെങ്കിലും അദ്ദേഹത്തെ അടയാളപ്പെടുത്തുന്ന പാട്ടാണ് ‘താരകപ്പെണ്ണളേ’.   Photo Credit: You Tube

‘ലീഗ് ഹൗസിൽ’ പൊട്ടിത്തെറി, കുഞ്ഞാലിക്കുട്ടി നിയമസഭ സമ്മേളനം ഉപേക്ഷിച്ച് മലപ്പുറത്തേക്ക് പുറപ്പെട്ടു

കോഴിക്കോട്: നോട്ട് നിരോധന കാലഘട്ടത്തില്‍ ചന്ദ്രിക അക്കൗണ്ടിലേക്ക് എത്തിയ 10 കോടി രൂപ കള്ളപ്പണം ആണെന്നുള്ള ആരോപണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നേരിടുന്ന മുസ്ലിം ലീഗില്‍ പൊട്ടിത്തെറി.ചിന്ദ്രിക അക്കൗണ്ടില്‍ എത്തിയ പണത്തെ സംബന്ധിച്ച് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ഇ.ഡി. നോട്ടിസ് ലഭിച്ച സാഹചര്യത്തെച്ചൊല്ലിയാണ് ലീഗില്‍ കലാപം. പി.കെ.കുഞ്ഞാലിക്കുട്ടിയാണ് ഇതിനു കാരണക്കാരനെന്ന് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും ദേശീയ മുസ്ലിം യുത്ത് ലീഗിന്റെ ഉപാധ്യക്ഷനുമായ മുഈന്‍ അലി തങ്ങള്‍ തുറന്നടിച്ചു. ലീഗിന്റെ  നിയമ വിഭാഗം തലവനായ അഡ്വ. …

‘ലീഗ് ഹൗസിൽ’ പൊട്ടിത്തെറി, കുഞ്ഞാലിക്കുട്ടി നിയമസഭ സമ്മേളനം ഉപേക്ഷിച്ച് മലപ്പുറത്തേക്ക് പുറപ്പെട്ടു Read More »

പ്രതിഷേധങ്ങൾ ഫലംകണ്ടു; കോവിഡ് മാനദണ്ഡങ്ങൾ മാറ്റി നിശ്ചയിച്ച് സർക്കാർ

കൊച്ചി: പരാതികള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ കോവിഡ് മാനദണ്ഡങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ മാറ്റി നിശ്ചയിച്ചു.ടി.പി.ആറിന്റെ അടിസ്ഥാനത്തില്‍ ലോക്ക്ഡൗണും കണ്ടെയിന്‍മെന്റ് സോണുകളും നിശ്ചയിക്കുന്ന രീതി മാറ്റിക്കൊണ്ടാണ് പുതിയ നിബന്ധനകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഒരു വാര്‍ഡിലെയോ പഞ്ചായത്തിലെയോ ആയിരം പേരെ കോവിഡ പരിശോധനയ്ക്ക് വിധേയരാക്കുമ്പോള്‍ അതില്‍ 10 പേര്‍ക്ക് (ഒരു ശതമാനം) കോവിഡ് ബാധ കണ്ടെത്തിയാല്‍ ആ പ്രദേശങ്ങള്‍ മൈക്രോ കണ്ടെയിന്‍മെന്റ് സോണുകളാക്കി മറ്റും. ഒരാഴ്ചത്തെ കണക്കിന്റെ അടിസ്ഥാനത്തിലായിരിക്കും മൈക്രോ കണ്ടെയിന്‍മെന്റ് സോണുകള്‍ നിശ്ചയിക്കുക. വീക്ലി ഇന്‍ഫെക്ഷന്‍ പോപുലേഷന്‍ റേഷ്യോ എന്ന പുതിയ …

പ്രതിഷേധങ്ങൾ ഫലംകണ്ടു; കോവിഡ് മാനദണ്ഡങ്ങൾ മാറ്റി നിശ്ചയിച്ച് സർക്കാർ Read More »

ഹോക്കിയിൽ ചരിത്ര വെങ്കലം !

ടോക്കിയോ: നാലു പതിറ്റാണ്ടുകൾക്ക് ശേഷം ഒളിമ്പിക് ഹോക്കിയിൽ മെഡൽ നേടിയ ഇന്ത്യ. ഇന്ന് രാവിലെ നടന്ന വെങ്കല മെഡൽ മത്സരത്തിൽ അഞ്ചിനെതിരെ നാല് ഗോളുകൾക്ക് ജർമനിയെ അട്ടിമറിച്ചാണ് ഇന്ത്യ ടോക്കിയോയിൽ ചരിത്രം രചിച്ചത്. മലയാളിയായ ഗോൾകീപ്പർ പി. ആർ. ശ്രീജേഷിന്റെ അത്യുജ്വല പ്രകടനത്തിന്റെ ചുവടുപിടിച്ചായിരുന്നു ഇന്ത്യയുടെ വിജയം. രണ്ടാം ക്വാർട്ടറിൽ 3 -1 ന് പിന്നിട്ട് നിന്ന ശേഷം അവിസ്മരണീയമായ തിരിച്ചുവരവിന് ലൂടെയാണ് ഇന്ത്യ ജർമനിയെ തറപറ്റിച്ചത്. Photo Credit: Twitter

ഗുസ്തിയിൽ മെഡൽ ഉറപ്പാക്കി ഇന്ത്യയുടെ രവികുമാർ ദഹിയ ഫൈനലിൽ

ടോക്കിയോ: ഗുസ്തി താരം രവികുമാര്‍ ദഹിയയിലൂടെ ടോക്കിയോ ഒളിമ്പിക്‌സില്‍ നാലാം മെഡല്‍ ഉറപ്പാക്കി ഇന്ത്യ. അവസാന 40 സെക്കന്‍ഡില്‍ ആവേശകരമായ തിരിച്ചുവരവ് നടത്തിയാണ് രവികുമാര്‍ 57 കിലോഗ്രാം വിഭാഗത്തില്‍ വെള്ളി മെഡല്‍ രാജ്യത്തിനുവേണ്ടി ഉറപ്പാക്കിയത്. ഒമ്പതിന് എതിരെ രണ്ട് പോയന്റിന് മുന്നിട്ടു നിന്നിരുന്ന ലോക പന്ത്രണ്ടാം നമ്പര്‍ ഖസാഖ് താരത്തെ അവസാന 40 നിമിഷങ്ങളില്‍ തിരിച്ചുവരവ് നടത്തിയാണ് ലോക രണ്ടാം നമ്പര്‍ താരമായ രവികുമാര്‍ ഫൈനലില്‍ പ്രവേശിച്ചത്.  Photo Credit: Twitter 

‘ഈശോ’ സിനിമ വിവാദം; ടാഗ് ലൈൻ മാറ്റി സംവിധായകൻ നാദിർഷാ

കൊച്ചി: തന്റെ എറ്റവും പുതിയ ചിത്രമായ ജയസൂര്യ നായകനായ ‘ ഈശോ’യുടെ  വിവാദ ടാഗ് ലൈൻ ‘നോട്ട് ഫ്രം ബൈബിൾ’ ഒഴിവാക്കുമെന്ന് സംവിധായകനും നടനും ഗായകനുമായ നാദിർഷ.  ‘ഈശോ’ എന്ന പേര് നൽകി ‘നോട്ട് ഫ്രം ബൈബിൾ’ എന്ന ടാഗ് ലൈൻ നല്കിയത് ക്രിസ്ത്യൻ പുരോഹിതരിൽ നിന്നും വിശ്വാസികളിൽ നിന്നും സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഈശോയ്ക്ക് ബൈബിളുമായി ബന്ധമില്ലെന്ന് തോന്നും വിധം തെറ്റിദ്ധാരണ ജനിപ്പിക്കുന്ന ടാഗ് ലൈൻ ആണ് സിനിമയുടെ റിലീസ് ചെയ്ത …

‘ഈശോ’ സിനിമ വിവാദം; ടാഗ് ലൈൻ മാറ്റി സംവിധായകൻ നാദിർഷാ Read More »

കടകള്‍ തുറക്കാനെത്തിയ വ്യാപാരികളെ പോലീസ് അറസ്റ്റ് ചെയ്തുമിഠായിത്തെരുവില്‍ സംഘര്‍ഷം

കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍  കടകള്‍ തുടര്‍ച്ചയായി അടച്ചിടുന്നതില്‍ എതിര്‍പ്പുമായി കോഴിക്കോട്ടെ വ്യാപാരികള്‍.. നഗരത്തില്‍ തിരക്കേറിയ മിഠായിത്തെരുവിലായിരുന്നു രാവിലെ വ്യാപാരികളുടെ പ്രതിഷേധം. കടകള്‍ തുറക്കുന്നത് പോലീസ് തടഞ്ഞതോടെ പ്രതിഷേധക്കാരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. അറസ്റ്റ് ചെയ്താലും കടകള്‍ തുറക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് വ്യാപാരികള്‍.  യൂത്ത് കോണ്‍ഗ്രസും വ്യാപാര വ്യവസായി ഏകോപന സമിതി അംഗങ്ങളും സമരത്തിനെത്തിയിരുന്നു. കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കി കടകള്‍ തുറക്കാനുളള സാഹചര്യം ഒരുക്കണമെന്ന്് പ്രതിഷേധിക്കുന്ന വ്യാപാരികള്‍ ആവശ്യപ്പെട്ടു  Photo Credit: Facebook