Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

nation

കര്‍ണാടക സര്‍ക്കാര്‍ വൈകാതെ വീഴുമെന്ന്: ഡി.കുമാരസ്വാമി

ബെംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ വൈകാതെ വീഴുമെന്ന് ജനതാദള്‍ നേതാവ് ഡി.കുമാരസ്വാമി. കോണ്‍ഗ്രസ് സര്‍ക്കാരിലെ ഒരു മന്ത്രി ബി.ജെ.പിയിലേക്ക് പോകും. ഈ മന്ത്രിക്ക്് അറുപത് എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നും അദ്ദേഹം അറിയിച്ചു. അട്ടിമറി നീക്കം ഉടനെ പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. Photo Credit: Facebook

ജാതി സെൻസസ് പ്രചാരണവും ജോഡോ യാത്രയും ഉത്തരേന്ത്യയിൽ ഫലിച്ചില്ല

മൂന്നിടത്ത് ബി.ജെ.പി, തെലങ്കാനയില്‍ മാത്രം കോണ്‍ഗ്രസ് മുന്നില്‍ മോദി പ്രഭാവത്തില്‍ തിളക്കമറ്റ് ത്രിവര്‍ണം സെമിയിൽ ബിജെപിക്ക് ഉജ്ജ്വലജയം; ഹിന്ദി ഹൃദയ ഭൂമിയിൽ കരുത്ത് തെളിയിച്ചു തെലങ്കാനയിൽ കോൺഗ്രസിന് അട്ടിമറി ജയം ജാതി സെൻസസ് പ്രചാരണം കോൺഗ്രസിന് ഉത്തരേന്ത്യയിൽ വലിയ തിരിച്ചടിക്ക് വഴിവെച്ചു …. കൊച്ചി: നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലെത്തി നില്‍ക്കേ ഹിന്ദി മേഖലയില്‍ ബി.ജെ.പിയുടെ തേരോട്ടം. മധ്യപ്രദേശിലും, ഛത്തീസ്ഗഡിലും, രാജസ്ഥാനിലും കോണ്‍ഗ്രസിന് വന്‍തിരിച്ചടി. . മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ ബഹുദൂരം പിന്നിലാക്കി ബി.ജെ.പി വന്‍ …

ജാതി സെൻസസ് പ്രചാരണവും ജോഡോ യാത്രയും ഉത്തരേന്ത്യയിൽ ഫലിച്ചില്ല Read More »

ഉത്തരാഖണ്ഡ് രക്ഷാദൗത്യം വിജയം, 41 തൊഴിലാളികളെയും പുറത്തെത്തിച്ചു

കൊച്ചി: ഉത്തരാഖണ്ഡ് സില്‍കാര ടണല്‍ രക്ഷാദൗത്യം വിജയം. ടണലില്‍ നിന്ന് 41 തൊഴിലാളികളെയും പുറത്തെത്തിച്ചു. തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  17 ദിവസങ്ങള്‍ക്ക് ശേഷമാണ് തൊഴിലാളികളെ പുറത്തെത്തിക്കുന്നത്. നിര്‍മ്മാണ കമ്പനിയായ നവയുഗ തന്നെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കരസേന ഉള്‍പ്പെടെ സന്നദ്ധത അറിയിച്ചിട്ടും കമ്പനി രക്ഷാപ്രവര്‍ത്തനവുമായി മുന്നോട്ടുപോവുകയായിരുന്നു.   ഉത്തരകാശി ജില്ലയിലെ യമുനോത്രി ദേശീയ പാതയിലായിരുന്നു സംഭവം. ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ഒഡീഷ, ബീഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നുളളവരാണ് കുടുങ്ങിയവരിലേറെയും. ദേശീയ ദുരന്ത നിവാരണ സേനയും പൊലീസ് ഉദ്യോഗസ്ഥരും സംയുക്തമായാണ് രക്ഷാദൗത്യം നടത്തിയത്. …

ഉത്തരാഖണ്ഡ് രക്ഷാദൗത്യം വിജയം, 41 തൊഴിലാളികളെയും പുറത്തെത്തിച്ചു Read More »

ജസ്റ്റിസ് ഫാത്തിമ ബീവി വിടവാങ്ങി; കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് ഉച്ചയ്ക്ക്…

കൊച്ചി: സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്്ജായിരുന്ന ജസ്റ്റിസ് ഫാത്തിമ ബീവി (96) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് ഉച്ചയ്ക്ക് 12.10നായിരുന്നു  അന്ത്യം.ഇന്ത്യയുടെ പരമോന്നത നീതി പീഠത്തിലെ ആദ്യ വനിത എന്ന നിലയില്‍ ഫാത്തിമ ബീവി ചരിത്രത്തില്‍ ഇടം നേടി. തമിഴ്‌നാട് ഗവര്‍ണറും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗവുമായി ചുമതല വഹിച്ചിട്ടുണ്ട്. 1989 ഏപ്രില്‍ 30-ന് വിരമിച്ചെങ്കിലും അഞ്ചാം മാസം സുപ്രീംകോടതി ജഡ്ജിയായി നിയമിതയായി ചരിത്രം സൃഷ്ടിച്ചു. ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിലെ ആദ്യ വനിതയായിരുന്നു ഫാത്തിമ ബീവി. …

ജസ്റ്റിസ് ഫാത്തിമ ബീവി വിടവാങ്ങി; കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് ഉച്ചയ്ക്ക്… Read More »

സ്വവർഗ്ഗ വിവാഹം വേണ്ട;ഹർജി തള്ളി സുപ്രീംകോടതിയുടെ ഭരണഘടന ബഞ്ച്

4 പ്രത്യേക വിധികള്‍; സ്വവര്‍ഗവിവാഹത്തെ അനുകൂലിച്ച് ചീഫ് ജസ്റ്റിസും, ജസ്റ്റിസ് എസ്.കെ.കൗളും, വിയോജിച്ച് മൂന്ന് ജഡ്ജിമാര്‍, 3-2ന് ഹര്‍ജികള്‍ തള്ളി. കൊച്ചി: രാജ്യത്ത് സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. ചീഫ്് ജസ്റ്റിസും, ജസ്റ്റിസ് എസ്.കെ.കൗളും സ്വവര്‍ഗവിവാഹത്തെ അനുകൂലിച്ചപ്പോള്‍, മറ്റ് മൂന്ന് ജഡ്ജിമാരും വിയോജിപ്പ് അറിയിച്ചു. ജസ്റ്റിസുമാരായ എസ്.രവീന്ദ്രഭട്ട്, പി.എസ്.നരസിംഹ, ഹിമ കോലി എന്നിവരാണ് വിയോജിപ്പ് അറിയിച്ചത്. സ്വവര്‍ഗ അനുരാഗം കുറ്റകരമല്ല. എന്നാല്‍ സ്വവര്‍ഗാനുരാഗികളുടെ വിവാഹം നിയമവിധേയമാക്കുന്നതില്‍ യോജിപ്പില്ലെന്നും ജഡ്ജിമാരായ രവീന്ദ്രട്ടും, നരസിംഹയും വ്യക്തമാക്കി. അഞ്ചംഗ …

സ്വവർഗ്ഗ വിവാഹം വേണ്ട;ഹർജി തള്ളി സുപ്രീംകോടതിയുടെ ഭരണഘടന ബഞ്ച് Read More »

ഡോ.എം.എസ്.സ്വാമിനാഥന്‍ അന്തരിച്ചു; ഓര്‍മയായത് ഹരിതവിപ്ലവത്തിന്റെ നാഥന്‍

കൊച്ചി:  ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ  പിതാവായി അറിയപ്പെടുന്ന ഡോ. എം.എസ് സ്വാമിനാഥന്‍ വിടവാങ്ങി.   ഇന്ന് 11.20 ന് ചെന്നൈയിലായിരുന്നു അന്ത്യം. 98 വയസ്സുണ്ടായിരുന്നു. മങ്കൊമ്പ് സാംബശിവന്‍ സ്വാമിനാഥന്‍ എന്നാണ് എം.എസ്. സ്വാമിനാഥന്റെ മുഴുവന്‍ പേര്.ഇന്ത്യന്‍  കാര്‍ഷിക മേഖലയ്ക്ക് ദിശാബോധവം നല്‍കിയ മഹാനായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലയില്‍ അദ്ദേഹത്തിന്റെ പരീക്ഷണങ്ങളും, പരിശ്രമങ്ങളും ലോകത്തിന് തന്നെ മാതൃകയായി.സ്വാമിനാഥന്റെ  പരിഷ്‌കാരങ്ങളാണ് രാജ്യത്ത് പട്ടിണി ഇല്ലാതാക്കിയത്. പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ച ശാസ്ത്രപ്രതിഭയായിരുന്നു അദ്ദേഹം.   1967-ല്‍ പത്മശ്രീയും 1972-ല്‍ പത്മഭൂഷനും …

ഡോ.എം.എസ്.സ്വാമിനാഥന്‍ അന്തരിച്ചു; ഓര്‍മയായത് ഹരിതവിപ്ലവത്തിന്റെ നാഥന്‍ Read More »

ലോകം ഇന്ത്യയില്‍. ജി-20 പ്രമേയം ഇന്ത്യയുടെ വലിയനേട്ടം; സ്ഥിരാംഗത്വം നേടി ആഫ്രിക്കന്‍ യൂണിയന്‍

ഉക്രൈൻ യുദ്ധം ഉൾപ്പെടെ തർക്ക വിഷയങ്ങൾ ഉൾക്കൊള്ളിച്ച് എല്ലാ രാജ്യങ്ങളുടെയും അംഗീകാരത്തോടെ G20 ഡൽഹി പ്രമേയം അംഗീകരിച്ചത് ഇന്ത്യൻ നയതന്ത്രത്തിന്റെ മികച്ച നേട്ടമായി സമ്മേളന വേദിയിൽ ‘ഇന്ത്യ ‘ എന്ന പേരിനു പകരം പ്രധാനമന്ത്രി മോദിക്ക് മുന്നിൽ ‘ഭാരത് ‘ എന്ന പ്ലക്കാർഡ് വയ്ച്ചത് അടുത്ത പാർലമെൻറ് സമ്മേളനത്തിൽ രാജ്യത്തിനെ ‘ഭാരത് ‘ എന്ന ഔദ്യോഗിക നാമകരണം സംബന്ധിച്ച പ്രമേയം അവതരിപ്പിക്കപ്പെടുമെന്നത്തിന്റെ വ്യക്തമായ സൂചനയായി പെട്രോളിൽ ഫോസിൽ ഇന്ധനം അല്ലാത്ത എത്തനോള് 20 ശതമാനം വരെ ചേർക്കാം …

ലോകം ഇന്ത്യയില്‍. ജി-20 പ്രമേയം ഇന്ത്യയുടെ വലിയനേട്ടം; സ്ഥിരാംഗത്വം നേടി ആഫ്രിക്കന്‍ യൂണിയന്‍ Read More »

രാഹുല്‍ വീണ്ടും ലോകസഭാംഗം; എം.പി സ്ഥാനം ലോക്‌സഭാ സെക്രട്ടേറിയറ്റ് പുന:സ്ഥാപിച്ചു

കൊച്ചി: എ.ഐ.സി.സി നേതാവ് രാഹുല്‍ ഗാന്ധിക്ക്് വീണ്ടും എം.പി.സ്ഥാനം തിരിച്ചുകിട്ടി. രാഹുലിന്റെ  ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ച് വിജ്ഞാപനം പുറത്തിറക്കി. ഇന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റാണ് വിജ്ഞാപനം ഇറക്കിയത്. രാഹുലിന് എം.പിസ്ഥാനം തിരിച്ചുകിട്ടുന്നത് 134 ദിവസത്തിന് ശേഷമാണ്. രാഹുലിന് എം.പി.സ്ഥാനം തിരിച്ചുകിട്ടിയതിനെ തുടര്‍ന്ന് എ.ഐ.സി.സി ആസ്ഥാനത്ത് നേതാക്കളുടെ നേതൃത്വത്തില്‍ ആഹ്ലാദപ്രകടനം നടത്തി. അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനാണെന്ന വിധിക്കു സ്റ്റേ വന്നതോടെ, രാഹുല്‍ ഗാന്ധിക്കുള്ള അയോഗ്യത നീങ്ങിയിരുന്നു. എന്നാല്‍, ലോക്‌സഭാംഗത്വം റദ്ദാക്കിക്കൊണ്ടു ലോക്‌സഭാ സെക്രട്ടേറിയറ്റ് നേരത്തെ വിജ്ഞാപനമിറക്കിയതിനാല്‍ ഇതു പുനഃസ്ഥാപിച്ചുള്ള വിജ്ഞാപനവും വേണ്ടതുണ്ട്. ഇതിനായി …

രാഹുല്‍ വീണ്ടും ലോകസഭാംഗം; എം.പി സ്ഥാനം ലോക്‌സഭാ സെക്രട്ടേറിയറ്റ് പുന:സ്ഥാപിച്ചു Read More »

രാഹുലിന് എം.പിസ്ഥാനം തിരിച്ചുകിട്ടും; ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു

അപകീര്‍ത്തിക്കേസില്‍ വിചാരണക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു, പരമാവധി ശിക്ഷ നല്‍കിയത് എ്ന്തിനെന്ന് കോടതി കൊച്ചി: അപകീര്‍ത്തിക്കേസില്‍ രാഹുല്‍ഗാന്ധിക്ക് ആശ്വാസവിധി. മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ പരമാവധി ശിക്ഷ നല്‍കിയ വിചാരണക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. പരമാവധി ശിക്ഷ നല്‍കിയതിന്റെ  കാരണം എന്താണെന്ന് വിചാരണക്കോടതി വ്യക്തമാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതോടെ ലോക്സഭാ എം.പി സ്ഥാനത്തുനിന്നുള്ള രാഹുലിന്റെ  അയോഗ്യത നീങ്ങും. അപകീര്‍ത്തിക്കേസിലെ സൂറത്ത് കോടതി വിധി ഗുജറാത്ത് ഹൈക്കോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിലാണ് രാഹുല്‍ സുപ്രീംകോടതിയെ സമീപിച്ചത്. …

രാഹുലിന് എം.പിസ്ഥാനം തിരിച്ചുകിട്ടും; ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു Read More »

മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി; ഗ്യാന്‍വാപിയില്‍ സര്‍വേ നടത്താം

കൊച്ചി: ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി പള്ളിപ്പരിസരത്ത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പരിശോധന നടത്താന്‍  അലഹാബാദ് ഹൈക്കോടതി അനുമതി നല്‍കി. പരിശോധന അനുവദിച്ച വാരാണസി ജില്ലാ കോടതി ഉത്തരവിനുള്ള സ്റ്റേ പിന്‍വലിച്ചു. പരിശോധന നടത്താമെന്ന വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തത് ഇന്നുവരെയായിരുന്നു സര്‍വേ നടത്താന്‍ വാരാണസി ജില്ല കോടതി ജൂലൈ 21ന് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് അന്‍ജുമന്‍ ഇന്‍തിസാമിയ മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച ഹരജി തള്ളിയാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രീതിങ്കര്‍ ദിവാകര്‍ വിധി …

മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി; ഗ്യാന്‍വാപിയില്‍ സര്‍വേ നടത്താം Read More »

മാനനഷ്ടക്കേസ്: രാഹുൽ ഗാന്ധിയെ ശിക്ഷിച്ച വിധിക്ക് ഹൈക്കോടതി സ്റ്റേ ഇല്ല. രാഹുൽ അയോഗ്യനായി തുടരും

കൊച്ചി: ക്രിമിനല്‍ അപകീര്‍ത്തി കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആവശ്യം  ഗുജറാത്ത് ഹൈക്കോടതി തള്ളി. രാഹുലിന്റെ എം.പി.സ്ഥാനത്തിനുള്ള അയോഗ്യത തുടരും. മാനനഷ്ടക്കേസിലെ കുറ്റക്കരനെന്ന വിധി സ്‌റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചു. സൂററ്റ് കോടതിയുടെ വിധി ഉചിതമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. രാഹുല്‍ സ്ഥിരമായി തെറ്റ് ആവര്‍ത്തിക്കുന്നു, പത്തിലധികം കേസുകള്‍ രാഹലുലിനെതിരെ ഇപ്പോഴുണ്ടെന്നും കോടതി കണ്ടെത്തി. മെയ് രണ്ടിന് അന്തിമ വാദം പൂര്‍ത്തിയായ ശേഷം ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ച കോടതി ഇന്നത്തെക്ക് …

മാനനഷ്ടക്കേസ്: രാഹുൽ ഗാന്ധിയെ ശിക്ഷിച്ച വിധിക്ക് ഹൈക്കോടതി സ്റ്റേ ഇല്ല. രാഹുൽ അയോഗ്യനായി തുടരും Read More »

തമിഴ്‌നാട് ബിജെപി സെക്രട്ടറി അറസ്റ്റില്‍. മധുര എംപിക്കെതിരായ ട്വീറ്റിനെ ചൊല്ലിയാണ് അറസ്റ്റ് ചെയ്തത്

കൊച്ചി: തമിഴ്‌നാട് ബി.ജെ.പി സെക്രട്ടറി എസ്.ജി. സൂര്യയെ അറസ്റ്റ് ചെയ്തു. മധുര ജില്ലാ സൈബര്‍ പൊലീസാണ് എസ്.ജി. സൂര്യയെ അറസ്റ്റ് ചെയ്തത്. മധുര എംപിക്കെതിരായ ട്വീറ്റിനെ ചൊല്ലിയാണ് എസ് ജി സൂര്യയെ അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച മുന്‍പ് സൂര്യ സി.പി.എം. എം.പിയായ  വെങ്കിടേശനെതിരെ പ്രസ്താവന പുറത്തിറക്കിയത്. മനുഷ്യ വിസര്‍ജ്യം നിറഞ്ഞ അഴുക്കു ചാല്‍ വൃത്തിയാക്കാന്‍ കൗണ്‍സിലറായ വിശ്വനാഥന്‍ ശുചീകരണ തൊഴിലാളിയെ നിര്‍ബന്ധിച്ചതായും അലര്‍ജി മൂലം തൊഴിലാളി മരിച്ചതായും എസ്.ജി. സൂര്യ ആരോപിച്ചിരുന്നു. എം.പിക്ക് എഴുതിയ കത്തില്‍ സൂര്യ …

തമിഴ്‌നാട് ബിജെപി സെക്രട്ടറി അറസ്റ്റില്‍. മധുര എംപിക്കെതിരായ ട്വീറ്റിനെ ചൊല്ലിയാണ് അറസ്റ്റ് ചെയ്തത് Read More »

അറസ്റ്റിലായ തമിഴ്മന്ത്രി സെന്തില്‍ ബാലാജി്ക്ക് നെഞ്ചുവേദന,ആശുപത്രിയിലേക്ക് മാറ്റി

കൊച്ചി: ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസില്‍  തമിഴ്നാട് വൈദ്യുതി എക്സൈസ് മന്ത്രി വി സെന്തില്‍ ബാലാജി അറസ്റ്റില്‍. എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റാണ് ബാലാജിയെ നാടകീയമായി  അറസ്റ്റ് ചെയ്തത്.  17 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട ബാലാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 3 ഇ.ഡി ഉദ്യോഗസ്ഥരും 2 ബാങ്ക് അധികൃതരുമാണ് ആയുധധാരികളായ കേന്ദ്രസേനാംഗങ്ങളുടെ അകമ്പടിയോടെ സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ഓഫിസില്‍ പരിശോധനയ്ക്ക് എത്തിയത്. മന്ത്രിയുടെ ഓഫീസിലും വീട്ടിലും ഇ.ഡി ഇന്നലെ പരിശോധന നടത്തിയിരുന്നു. …

അറസ്റ്റിലായ തമിഴ്മന്ത്രി സെന്തില്‍ ബാലാജി്ക്ക് നെഞ്ചുവേദന,ആശുപത്രിയിലേക്ക് മാറ്റി Read More »

അരിക്കൊമ്പനെ അപ്പർ കോതയാർ മേഘലയിൽ തിറന്ന് വിട്ട് തമിഴ്നാട് വനംവകുപ്പ്

കൊച്ചി:  തമിഴ്നാട് വനംവകുപ്പ് അധികൃതര്‍ മയക്കുവെടിവച്ച് പിടികൂടിയ അരിക്കൊമ്പനെ അപ്പര്‍ കോതയാര്‍ മേഖലയില്‍ മുത്തുക്കുളി വനത്തില്‍ തുറന്നുവിട്ടു. അരിക്കൊമ്പനെ തുറന്നുവിട്ടതായി തമിഴ്നാട് മുഖ്യവനപാലകന്‍ ശ്രീനിവാസ് റെഡ്ഢി സ്ഥിരീകരിച്ചു.  ചികിത്സ ലഭ്യമാക്കിയശേഷം ഉള്‍കാട്ടിലേക്ക് തുറന്നുവിട്ടുവെന്നാണ് തമിഴ്നാട് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ആദ്യം പറഞ്ഞത്. തുമ്പികൈയിലെയും കാലിലെയും മുറിവുകള്‍ക്ക് ചികിത്സ നല്‍കിയശേഷമാണ് ജനവാസമില്ലാത്ത മേഖലയില്‍ ആനയെ തുറന്നുവിട്ടത്. നിലവില്‍ അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. ചിന്നക്കനാലില്‍ ഏറെക്കാലം ഭീതിപരത്തിയ അരിക്കൊമ്പനെ കമ്പത്തുനിന്ന് പിടികൂടിയശേഷം കഴിഞ്ഞ ദിവസാണ് ഇരുനൂറോളം …

അരിക്കൊമ്പനെ അപ്പർ കോതയാർ മേഘലയിൽ തിറന്ന് വിട്ട് തമിഴ്നാട് വനംവകുപ്പ് Read More »

അരിക്കൊമ്പനെ വീണ്ടും മയക്കുവെടി വെച്ചു; തിരുനേല്‍വേലി കാറയാര്‍ ഡാമിന് സമീപം തുറന്നുവിട്ടേക്കുമെന്ന്…..

തിരുനേല്‍വേലി കാറയാര്‍ ഡാമിന് സമീപം തുറന്നുവിട്ടേക്കുമെന്ന്….. കൊച്ചി: ജനവാസമേഖലയില്‍ ഇറങ്ങി ഭീതി പരത്തിയ അരിക്കൊമ്പനെ തമിഴ്‌നാട് വനംവകുപ്പിന്റെ നേതൃത്വത്തില്‍ മയക്കുവെടി വെച്ചു. തേനി പൂശാനംപെട്ടിക്ക്്് സമീപം വെച്ചാണ് മയക്കുവെടി വെച്ചത്. രണ്ട് ഡോസ് മയക്കുവെടിവെച്ചു. രാത്രി 12.30 ഓടെ പുറത്തിറങ്ങിയപ്പോഴായിരുന്നു മയക്കുവെടിവെച്ചത്.  ദൗത്യ സ്ഥലത്തേക്ക് മൂന്ന് കുങ്കിയാനകള്‍ എത്തിച്ചേര്‍ന്നു. കമ്പത്ത് അരിക്കൊമ്പന്റെ  സാന്നിധ്യം ഉണ്ടായി പത്താം ദിവസമാണ് മയക്കുവെടി വെച്ചത്. ആനയുടെ തുമ്പിക്കൈയില്‍ മുറിവുണ്ട്്.മയക്കുവെടി വെച്ച അരിക്കൊമ്പനെ തിരുനേല്‍വേലിയിലേക്കാണ് കൊണ്ടുപോകുന്നത്്. കാറയാര്‍ ഡാമിന് സമീപം അരിക്കൊമ്പനെ തുറന്നുവിടും. …

അരിക്കൊമ്പനെ വീണ്ടും മയക്കുവെടി വെച്ചു; തിരുനേല്‍വേലി കാറയാര്‍ ഡാമിന് സമീപം തുറന്നുവിട്ടേക്കുമെന്ന്….. Read More »

സമാനതകളില്ലാത്ത ട്രെയിൻ ദുരന്തം; മരണസംഖ്യ 300 കടക്കാൻ സാധ്യത

ആയിരത്തിലേറെ പേര്‍ക്ക് പരിക്ക്്, പലരുടെയും നില ഗുരുതരം. മരണം 280 കൊച്ചി: രാജ്യത്തെ നടുക്കിയ ഒഡീഷയിലെ വന്‍ ട്രെയിന്‍ ദുരന്തത്തിന് കാരണം സിഗ്നലിംഗിലെ പാളിച്ചയെന്ന് സൂചന. ഇന്നലെ രാത്രി ഏഴരയോടെ  ഒഡീഷയിലെ ബാലസോറിലാണ് രാജ്യത്തെ നടുക്കിയ അപകടം നടന്നത്.. ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇതുവരെ 280  പേര്‍ മരിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഗുഡ്‌സ് ട്രെയിനുമായി കോറമണ്ഡല്‍ എക്‌സ്പ്രസ് കൂട്ടിയിടിക്കുകയായിരുന്നു. പാളം തെറ്റിയവയില്‍ പത്ത് ബോഗികളാണ് അപകടത്തില്‍ പെട്ടത്. ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടെയും നില …

സമാനതകളില്ലാത്ത ട്രെയിൻ ദുരന്തം; മരണസംഖ്യ 300 കടക്കാൻ സാധ്യത Read More »

രണ്ടായിരം രൂപയുടെ നോട്ടുകൾ റിസർവ് ബാങ്ക് പിൻവലിച്ചു

കൊച്ചി: 2016ലെ 500 ന്റെയും 1000 ത്തിന്റേയും നോട്ട് നിരോധനത്തിനുശേഷം നിർണായക തീരുമാനവുമായി കേന്ദ്രസർക്കാർ . 2000 രൂപയുടെ നോട്ടുകൾ പിൻവലിച്ച് റിസർവ്ബാങ്ക് ഉത്തരവിറക്കി. നിലവിലുള്ള രണ്ടായിരത്തിന്റെ നോട്ടുകൾ സെപ്റ്റംബർ 30 വരെ ബാങ്കുകളിൽ മാറ്റിയെടുക്കാം. ഒരുതവണ 20,000 രൂപ മാത്രമേ രണ്ടായിരത്തിന്റെ നോട്ടുകൾ ആയി ബാങ്കുകളിൽ മാറ്റിയെടുക്കാൻ സാധിക്കുകയുള്ളൂ. നോട്ടുകൾ മാറിയെടുക്കാൻ റിസർവ് ബാങ്കിൻറെ 19 ശാഖകളിലും സംവിധാനം ഒരുക്കും. ബാങ്കുകളിലൂടെ 2000 രൂപയുടെ നോട്ടുകൾ വിതരണം ചെയ്യുന്നത് നിർത്തിവയ്ക്കാനും റിസർവ് ബാങ്ക് മറ്റുള്ള ബാങ്കുകൾക്ക് …

രണ്ടായിരം രൂപയുടെ നോട്ടുകൾ റിസർവ് ബാങ്ക് പിൻവലിച്ചു Read More »

പോരാട്ടം കഴിഞ്ഞു; ഇനി മത്സരം മുഖ്യമന്ത്രി കസേരക്ക്

കൊച്ചി: കർണാടകയിലെ വൻ വിജയത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശമുന്നയിച്ച് മുതിർന്ന കോൺഗ്രസ് നേതാക്കളായ സിദ്ധരാമയ്യയും ഡി കെ ശിവകുമാറും. ഇരു നേതാക്കളുടെയും വസതിക്ക് മുന്നിൽ പ്രവർത്തകർ ഇന്ന് രാവിലെ അവരെ മുഖ്യമന്ത്രി ആക്കണം എന്ന ആവശ്യവുമായി ബോർഡുകൾ ഉയർത്തി. എന്നാൽ വൻഭൂരിപക്ഷത്തിൽ വിജയിച്ച ശേഷം മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലി വലിയ തർക്കങ്ങൾ ഉണ്ടാകരുത് എന്ന നിർബന്ധത്തിലാണ് കോൺഗ്രസ് ഹൈക്കമാന്റ്. 135 എംഎൽഎമാരിൽ 90 പേരുടെ പിന്തുണ സിദ്ധരാമയ്യക്ക് ഉണ്ട്. ഇന്ന് ഉച്ചതിരിഞ്ഞ് ചേരുന്ന എംഎൽഎമാരുടെ യോഗത്തിൽ തൻ്റെ …

പോരാട്ടം കഴിഞ്ഞു; ഇനി മത്സരം മുഖ്യമന്ത്രി കസേരക്ക് Read More »

പ്രതീക്ഷയ്ക്ക് അപ്പുറം കോൺഗ്രസ് വിജയം;കർണാടകയിൽ തണ്ടൊടിഞ്ഞ് താമര

കര്‍ണാടകത്തില്‍ സിദ്ദരാമയ്യ വീണ്ടും മുഖ്യമന്ത്രിയാകും. രണ്ട് ഉപമുഖ്യമന്ത്രിമാര്‍, ഡി.കെയ്ക്കും സാധ്യത. കോൺഗ്രസ് 137 സീറ്റുകളിൽ വിജയത്തിലേക്ക് ബിജെപിക്ക് നേടാൻ ആയത് 64 സീറ്റ് മാത്രം. ജെഡിഎസിന് 20. ലിങ്കായത്ത്, ഒക്കലിംഗ സമുദായങ്ങളുടെ പിന്തുണയം മുസ്ലിം വോട്ടുകളുടെ ഏകീകരണവും 40% കമ്മീഷൻ സർക്കാർ എന്ന നിലവിലുള്ള ബിജെപി സർക്കാരിനെതിരെ പ്രചാരണവും കർണാടകയിൽ കോൺഗ്രസ് തരംഗം സൃഷ്ടിച്ചു ബിജെപിക്ക് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ 0.7% വോട്ട് കുറഞ്ഞപ്പോൾ കോൺഗ്രസിന് അഞ്ചു ശതമാനം വോട്ട് വർദ്ധിച്ചു. ജെഡിഎസിന് അഞ്ചുശതമാനം വോട്ട് കുറഞ്ഞു. …

പ്രതീക്ഷയ്ക്ക് അപ്പുറം കോൺഗ്രസ് വിജയം;കർണാടകയിൽ തണ്ടൊടിഞ്ഞ് താമര Read More »

കർണാടകയിൽ കോൺഗ്രസ് മുന്നിൽ; കേവല ഭൂരിപക്ഷത്തിന് അരികിൽ

കേവലം ഭൂരിപക്ഷമായ 113 സീറ്റിന് തൊട്ടരികിലാണ് കോൺഗ്രസ് ബാംഗ്ലൂർ മേഖലയിലും തീരദേശ കർണാടകയിലും ഒഴിച്ച് മറ്റ് മേഖലകളിലെല്ലാം കോൺഗ്രസ് മുന്നേറ്റം. ലിംഗായത്ത് മേഖലയായ മുംബൈ കർണാടക ഉൾപ്പെടെ ഓൾഡ് മൈസൂർ മേഖലയിലും മൈസൂരു കർണാടകയിലും മധ്യ കർണാടകയിലും കോൺഗ്രസ് മുന്നേറ്റം ദൃശ്യമാണ് ഓൾഡ് മൈസൂർ മേഖലയിലെ ജെ ഡി എസ് കോട്ടകളിൽ കോൺഗ്രസ് ആധിപത്യം സ്ഥാപിച്ചത് ശ്രദ്ധേയമായി ഇലക്ഷൻ കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ കോൺഗ്രസിന് 97 സീറ്റും ബിജെപിക്ക് 65 സീറ്റും ജെഡിഎസിന് 22 സീറ്റും മറ്റുള്ളവർക്ക് …

കർണാടകയിൽ കോൺഗ്രസ് മുന്നിൽ; കേവല ഭൂരിപക്ഷത്തിന് അരികിൽ Read More »