കെ. മാധവനുണ്ണിയുടെ നിര്യാണത്തിൽ അനുശോചിച്ചു
തൃശൂർ : വിവേകോദയം സമാജം പ്രസിഡണ്ടും പൊതു പ്രവർത്തകനും അഭിഭാഷകനുമായ അഡ്വ. കെ. മാധവനുണ്ണിയുടെ നിര്യാണത്തിൽ വിവേകോദയം സമാജവും വിവേകോദയം സ്കൂളുകളും അനുശോചിച്ചു ദീർഘകാലം വിവേകോദയം സമാജത്തിൽ പ്രവർത്തിക്കുകയും സ്കൂളുകളുടെ പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകുകയും ചെയ്ത പരിണതപ്രജ്ഞനെ ആണ് വിവേകോദയം കുടുംബത്തിന് നഷ്ടമായത്. അനുശോചന യോഗത്തിൽ മുൻ നിയമസഭാ സ്പീക്കറും വിവേകോദയം സ്കൂളുകളുടെ മാനേജരുമായ അഡ്വ . തേറമ്പിൽ രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വിവേകോദയം സമാജം അംഗങ്ങൾ, വിവേകോദയം സ്കൂളുകളിലെ അധ്യാപകനധ്യപകരും പിടി എ ഭാരവാഹികളും അനുശോചന …