കർഷക- ഉപഭോക്തൃ സംഗമം നടത്തി
WATCH VIDEO HERE തൃശൂർ: കൺസ്യൂമർ ഗൈഡൻസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഉപഭോക്തൃ – കർഷക സംഗമം നടത്തി. സാഹിത്യ അക്കാദമി വൈലോപ്പിളളി ഹാളിൽ ചടങ്ങ് മേയർ എം.കെ.വർഗീസ് ഉദ്ഘാടനം ചെയ്തു. ടി.വി.ചന്ദ്രമോഹൻ മുഖ്യാതിഥിയായി. അഡ്വ.ടി.ഗോപകുമാർ, രാംകുമാർ എളനാട് എന്നിവരെ മേയർ പൊന്നാടയണിയിച്ച് ആദരിച്ചു കൗൺസിലർ സിന്ധു ജോയി, ജേക്കബ് പുതുശ്ശേരി, രാധാകൃഷ്ണൻ ചെമ്പൂക്കാവ്, മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു. വിഷാംശമില്ലാത്ത ജൈവ പച്ചക്കറി വിപണനത്തിന് നഗരത്തിൽ സൗജന്യമായി സ്ഥലം അനുവദിച്ച് തരണമെന്ന് യോഗം ആവശ്യപ്പെട്ടു.