WATCH VIDEO HERE
സ്വകാര്യ ബസുകളുടെ മിന്നല്‍ സമരം, ശക്തന്‍സ്റ്റാന്‍ഡില്‍ സംഘര്‍ഷം, വലഞ്ഞ് യാത്രക്കാര്‍
തൃശൂര്‍: ശക്തന്‍സ്റ്റാന്‍ഡില്‍ സ്വകാര്യ ബസുകള്‍ അപ്രതീക്ഷിതമായി നിര്‍ത്തിയിട്ടത് സംഘര്‍ഷത്തിനിടയാക്കി. വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. ഒന്നരമണിക്കൂറോളം സ്റ്റാന്‍ഡിലെ ബസുകള്‍ സര്‍വീസ് നടത്താതെ നിര്‍ത്തിയിട്ടു. അപ്രഖ്യാപിത സമരത്തെ തുടര്‍ന്ന് ജോലിക്കാരും, വിദ്യാര്‍ത്ഥികളുമടങ്ങുന്ന നൂറുകണക്കിന് യാത്രക്കാര്‍ ബസ് കിട്ടാതെ വലഞ്ഞു. ഇതിനിടെ രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകള്‍ വിദ്യാര്‍ത്ഥികളെ കയറ്റിയത് ചില സ്വകാര്യ ബസ് ജീവനക്കാര്‍ തടയാന്‍ ശ്രമിച്ചതായും ആരോപണമുയര്‍ന്നു. ഇതിനിടെ ഈസ്റ്റ് എസ്.എച്ച്.ഒ പി.ലാല്‍കുമാറിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തി. ഉടന്‍ സര്‍വീസ് തുടങ്ങാന്‍ ലാല്‍കുമാര്‍ കര്‍ശന നിര്‍ദേശം നല്‍കിയതോടെ വീണ്ടും ബസ്് സര്‍വീസ് തുടങ്ങാന്‍ ബസ് ജീവനക്കാര്‍ നിര്‍ബന്ധിതരായി. പോലീസുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് സ്വകാര്യ ബസുകളുടെ മിന്നല്‍ സമരമെന്നറിയുന്നു.