തൃശൂര്‍: തൃശൂര്‍ പൂരം കുടമാറ്റം ചടങ്ങ് നടക്കുന്നതിനിടെ പോലീസിന്റെ ലാത്തിയടിയേറ്റ് സ്ത്രീക്കും കുട്ടിക്കും അടക്കം നിരവധി പേര്‍ക്ക് പരിക്ക്. വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. കുടമാറ്റത്തിനായി പാറമേക്കാവ് വിഭാഗം തെക്കേഗോപുരം കടന്ന് പോയ ശേഷമാണ് പോലീസിന്റെ കിരാതവാഴ്ച നടന്നത്. തിരുവമ്പാടി വിഭാഗത്തിന്റെ കമ്മിറ്റിക്കാര്‍ ഗോപുരത്തിന് പുറത്തേക്ക് കടന്നപ്പോള്‍ പോലീസ് തടയുകയായിരുന്നു. പാസ് കാണിച്ചിട്ടും കമ്മിറ്റിക്കാരെ തടഞ്ഞതോടെ തര്‍ക്കമായി. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ആരും തര്‍ക്കം തീര്‍ക്കാനെത്തിയില്ല. ഇതിനിടെ കമ്മിറ്റിക്കാര്‍ക്ക് നേരെ അപ്രതീക്ഷിതമായി പോലീസ് ലാത്തിവീശുകയായിരുന്നു. നിരവധി കമ്മിറ്റിക്കാര്‍ക്ക് പുറമേ ഒരു സ്ത്രീക്കും കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ് 5 വീണവരെ പോലീസ് ഗോപുരത്തിന് പുറത്തേക്ക് കടക്കാന്‍ അനുവദിച്ചു. പലരും അടിയേറ്റ് നിലത്തു വീണുകിടന്നിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇലഞ്ഞിത്തറ മേളം സമയത്തും നിരവധി പേര്‍ക്ക് പോലീസിന്റെ ലാത്തിയടിയേറ്റു. പാറമേക്കാവ് വിഭാഗത്തിന്റെ ആനകളെ കടത്തിവിടാന്‍ കയര്‍ മാറ്റുമ്പോഴായിരുന്നു ലാത്തിച്ചാര്‍ജ് നടന്നത്. ഉന്തിലും തള്ളിലും നിരവധി പേര്‍ നിലത്തുവീണു