Newsskerala

തൃശൂർ ഷോപ്പിoഗ് ഫെസ്റ്റിവലിനു മുന്നോടിയായുള്ള ലോഗോ പ്രകാശനം സുരേഷ് ഗോപി മേയർ എം.കെ.വർഗീസിന് നൽകി നിർവ്വഹിച്ചു.

  തൃശൂർ: തൃശൂർ കോർപ്പറേഷനും ചേംമ്പർ ഓഫ് കോമേഴ്സും സംയുക്തമായി സംഘടിപ്പിക്കുന്ന തൃശൂർ ഷോപ്പിoഗ് ഫെസ്റ്റിവലിനു മുന്നോടിയായുള്ള ലോഗോ പ്രസിദ്ധ സിനിമ താരം സുരേഷ് ഗോപി മേയർ എം.കെ.വർഗീസിന് നൽകി  പ്രകാശനം ചെയ്തു. വിളംബര റാലിയുടെ ദീപശിഖ സുരേഷ് ഗോപി ചേമ്പർ പ്രസിഡണ്ട് പി.കെ.ജലീലിന് ചടങ്ങിൽ നൽകി. സിറ്റി ക്ലീനിംഗ് പദ്ധതിക്കും അദ്ദേഹം തുടക്കമിട്ടു. 



കോർപ്പറേഷൻ ഓഫീസിനു മുന്നിൽ നടന്ന ചടങ്ങിൽ ഡെപ്യുട്ടി മേയർ രാജശ്രീ ഗോപൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.ഷാജൻ, ചേമ്പർ സെക്രട്ടറി ജിജി ജോർജ്, കെ.ജി.അനിൽകുമാർ , കൗൺസിലർമാരായ മഹേഷ്‌, വിനോദ് പൊള്ളഞ്ചേരി ,ഡോ :ആതിര, രേഷ്മ ഹെമേജ്, സുബി സുകുമാർ ,ചേമ്പർ ജോ. സെക്രട്ടറി ശ്രീകാന്ത് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
മനസു പോലെ നഗരവും ക്ലീനാക്കണമെന്ന ആഹ്വാനത്തോടെ തുടങ്ങിയ റാലിയിൽ  നേതാക്കളും, യുത്ത് വിംഗ് സാരഥികളും ,കോർപ്പറേഷൻ ജീവനക്കാരും തേക്കിൻകാട് മൈതാനത്തേക്ക് പ്രയാണമാരംഭിച്ചു. 22 ന് വൈകീട്ട് 7ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന വേദിക്കരികെ ദീപശിഖ സ്ഥാപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *