Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Thrissur-D

വെടിക്കെട്ടിന് അനുമതിയില്ലെങ്കില്‍ ഉത്രാളിക്കാവ് പൂരം ചടങ്ങ് മാത്രമാക്കും

വടക്കാഞ്ചേരി : വെടിക്കെട്ടിന് ജില്ലാ ഭരണകൂടം അനുമതി നല്‍കിയില്ലെങ്കില്‍ ചരിത്ര പ്രസിദ്ധമായ വടക്കാഞ്ചേരി ഉത്രാളിക്കാവ് പൂരം ചടങ്ങ് മാത്രമായി ആഘോഷിക്കും. ഇന്ന് വൈകീട്ട് ചേര്‍ന്ന ഉത്രാളിക്കാവ് പൂരം കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് വെടിക്കെട്ടില്ലെങ്കില്‍ പ്രതിഷേധസൂചകമായി പൂരം ചടങ്ങ് മാത്രമാക്കി ആഘോഷിക്കാന്‍ തീരുമാനിച്ചത്.കഴിഞ്ഞ ദിവസം നടന്ന പറപ്പുറപ്പാടിനും വെടിക്കെട്ട് നടത്താന്‍ അനുമതിയില്ലായിരുന്നു. ഞായറാഴ്ച നടത്തുന്ന സാമ്പിള്‍ വെടിക്കെട്ടിനും, ചൊവ്വാഴ്ച ഉത്രാളിക്കാവ് പൂരത്തിനും വെടിക്കെട്ടിന് അനുമതി കിട്ടിയില്ലെങ്കില്‍ വടക്കാഞ്ചേരി, എങ്കക്കാട്, കുമരനെല്ലൂര്‍ വിഭാഗങ്ങള്‍ പൂരം ചടങ്ങ് മാത്രമാക്കും.

ആവേശ തിമിർപ്പിൽ മച്ചാട് മാമാങ്കം

വടക്കാഞ്ചേരി : ആവേശ തിമർപ്പിൽ ആർപ്പുവിളികളുമായി തട്ടകവാസികൾ പൊയ്ക്കുതിരകളുമായി തിരുവാണിക്കാവ് ദേവീ സന്നിധിയിലെത്തി. വലിപ്പത്തിലും, വർണ്ണത്തിലും മികവുറ്റ കുതിരകളെയാണ് ഓരോ ദേശക്കാരും ഒരുക്കിയിരുന്നത്. അലങ്കാരങ്ങൾ കൊണ്ട് ഏറെ മനോഹരമായിരുന്നു ഓരോ കുതിരകളും മംഗലം, പാർളിക്കാട്, കരുമത്ര , വിരുപ്പാക്ക , മണലിത്തറ എന്നീ ദേശക്കാർ കുതിരകളെയും തോളിലേറ്റി കാവിലേക്ക് നീങ്ങി. കുതിരകൾ തിരുവാണിക്കാവിൽ സ്ഥാനം പിടിച്ചതോടെ കുംഭ ചൂടിനെ പോലും വക വെക്കാതെ ജനം തിരുവാണിക്കാവിലേക്ക് ഒഴുകിയെത്തി. വീണ കണ്ടത്തിൽ അണിനിരന്ന കുതിരകളെ പഞ്ചവാദ്യത്തിൻ്റെ അകമ്പടിയോടെ ക്ഷേത്ര …

ആവേശ തിമിർപ്പിൽ മച്ചാട് മാമാങ്കം Read More »

എളവള്ളിയിൽ ഗ്രാമോത്സവത്തിനു തുടക്കം

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ തൃശ്ശൂർ യൂണിറ്റും എളവള്ളി ഗ്രാമപഞ്ചായത്തും ചേർന്ന് സംഘടിപ്പിക്കുന്ന കേന്ദ്ര ഗവൺമെൻറ് പദ്ധതികളെ കുറിച്ചുള്ള ബോധവൽക്കരണ പരിപാടിയായ ഗ്രാമോത്സവത്തിന് എളവള്ളി സാമ്പത്തികോദ്ധാരണ സംഘം ഹാളിൽ തുടക്കമായി. മുല്ലശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡൻറ് ലതി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജിയോ ഫോക്സ് അധ്യക്ഷത വഹിച്ചു. സിബിസി കേരള-ലക്ഷദ്വീപ് മേഖല ഡയറക്ടർ വി. പാർവതി ഐ.ഐ.എസ് മുഖ്യപ്രഭാഷണം നിർവഹിച്ചു. സെൻട്രൽ ബ്യൂറോ …

എളവള്ളിയിൽ ഗ്രാമോത്സവത്തിനു തുടക്കം Read More »

വ്യക്തിത്വ വളർച്ചയും വിദ്യാഭ്യാസത്തിൻ്റെ ഭാഗമെന്ന് ഷെല്ലി സലേഹിൻ

തൃശൂർ: വിദ്യാഭ്യാസത്തിനൊപ്പം സൻമാർഗ്ഗികബോധം കൂടി വിദ്യാർത്ഥികളെ പഠിപ്പിക്കണമെന്ന് ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈ കമ്മീഷണർ അഭിപ്രായപ്പെട്ടു. മണ്ണുത്തി ചിറക്കേക്കോട് ദി ഇൻ്റർനാഷണൽ സ്കൂൾ ഓഫ് തൃശൂരിൻ്റ ആറാം സ്ഥാപക ദിനവും അഞ്ചാമത് വാർഷിക ദിനാചരണവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഓരോ വിദ്യാർത്ഥിയും നൻമ തിരിച്ചറിയണം. സാംസ്കാരിക പൈതൃകത്തിൻ്റെയും സാഹിത്യത്തിൻ്റെയും ഭാഷയിലേയും കാര്യത്തിൽ ബംഗ്ലാദേശും ഇന്ത്യയും തമ്മിൽ ഏറെ സാമ്യമുണ്ട്. ബംഗ്ലാദേശിൻ്റെയും ഇന്ത്യയുടെയും ദേശീയ ഗാനമെഴുതിയത് ബംഗാളി കവിയായ രവീന്ദ്രനാഥ ടാഗോറാണ്. സാമൂഹ്യ പ്രതിബദ്ധതയുള്ളവരായി വിദ്യാർത്ഥികളെ വളർത്താൻ രക്ഷിതാക്കൾ …

വ്യക്തിത്വ വളർച്ചയും വിദ്യാഭ്യാസത്തിൻ്റെ ഭാഗമെന്ന് ഷെല്ലി സലേഹിൻ Read More »

ഗ്രാമോത്സവം ഫെബ്രവരി 14-16 വരെ എളവള്ളിയിൽ

തൃശൂർ: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ തൃശ്ശൂർ യൂണിറ്റും എളവള്ളി ഗ്രാമപഞ്ചായത്തും ചേർന്ന് സംഘടിപ്പിക്കുന്ന കേന്ദ്ര ഗവൺമെൻറ് പദ്ധതികളെ കുറിച്ചുള്ള ബോധവൽക്കരണ പരിപാടി – ഗ്രാമോത്സവം ഫെബ്രുവരി 14- 16 വരെ എളവള്ളി സാമ്പത്തികോദ്ധാരണ സംഘം ഹാളിൽ വച്ച് നടക്കും. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.എസ് പ്രിൻസ് ഉദ്ഘാടനം ചെയ്യും. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലതി വേണുഗോപാൽ വിശിഷ്ടാതിഥി ആയിരിക്കും. എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് …

ഗ്രാമോത്സവം ഫെബ്രവരി 14-16 വരെ എളവള്ളിയിൽ Read More »

കാർഷിക മേഖലക്ക് ഊന്നൽ നൽകി ജില്ലാ പഞ്ചായത്തിന്റെ ബജറ്റ്

തൃശൂർ : കോൾ പാടങ്ങൾ ഉൾപ്പടെ നെൽകൃഷിയെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും തരിശായി കിടക്കുന്ന കൃഷി ഭൂമികൾ ജനകിയ സഹകരണത്തോടെ ഏറ്റെടുത് മുന്നോട്ട് പോകുമെന്ന പ്രഖ്യാപനവും വൈസ് പ്രസിഡന്റ്‌ ലത ചന്ദ്രൻ അവതരിപ്പിച്ചത്.ഈ വർഷം 2000 വീടുകൾ നിർമ്മിച്ചു നൽകുമെന്ന സുപ്രധാന പ്രഖ്യാപനവും ഉണ്ട്.വാണിജ്യ വിളകളുടെ രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഈ വർഷവും 25 ലക്ഷം രൂപ നീക്കി വെച്ചിട്ടുണ്ട്. നെൽകൃഷി കൂലി ചിലവ് സബ്‌ സീഡി ഇനത്തിൽ നൽകുന്നതിനു 4 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ക്ഷീര കർഷകർക്ക് …

കാർഷിക മേഖലക്ക് ഊന്നൽ നൽകി ജില്ലാ പഞ്ചായത്തിന്റെ ബജറ്റ് Read More »

മാലിന്യമുക്ത പദ്ധതിക്ക് 141.7 കോടി, നഗരത്തില്‍ കൂടുതല്‍ ഐ.ടി.ഹബ്ബുകള്‍ തുടങ്ങും

തൃശൂര്‍: നഗരത്തെ മാലിന്യവിമുക്തമാക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ക്ക്് പ്രാധാന്യം നല്‍കി ഡെപ്യൂട്ടി മേയര്‍ എം.എല്‍.റോസി തൃശൂര്‍ കോര്‍പറേഷന്റെ  2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. മേയര്‍ എം.കെ.വര്‍ഗീസിന്റെ അധ്യക്ഷതയിലായിരുന്നു ബജറ്റ് അവതരണം.ആദ്യം ജനറല്‍ ബജറ്റും തുടര്‍ന്ന് വൈദ്യുതി വിഭാഗം ബജറ്റും അവതരിപ്പിച്ചു.സീറോ വേസ്റ്റ് കോര്‍പ്പറേഷനാക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ക്കായി  141.7 കോടി നീക്കിവെച്ചു.  സംസ്ഥാനത്തെ ആദ്യ സീറോ വേസ്റ്റ് കോര്‍പ്പറേഷനാക്കുന്നതിന്റെ  ഭാഗമായി 86,000 വീടുകളിലേയ്ക്ക് സൗജന്യബയോബിന്‍, വളമാക്കാന്‍ കഴിയാത്ത ജൈവമാലിന്യങ്ങള്‍ ശേഖരിച്ച് ബയോ സി.എന്‍.ജി. ആക്കുന്നതിന് സി.എന്‍.ജി പ്ലാന്റ്, നിര്‍മ്മാണം …

മാലിന്യമുക്ത പദ്ധതിക്ക് 141.7 കോടി, നഗരത്തില്‍ കൂടുതല്‍ ഐ.ടി.ഹബ്ബുകള്‍ തുടങ്ങും Read More »

പി.ബാലചന്ദ്രന് പരസ്യശാസന

തൃശൂര്‍: ഹൈന്ദവ ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ പി.ബാലചന്ദ്രന്‍.എം.എല്‍.എയ്ക്ക് പരസ്യശാസന.എംഎല്‍എയ്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതായി സി.പി.ഐ തൃശൂര്‍ ജില്ലാ  സെക്രട്ടറി കെ.കെ. വത്സരാജ് അറിയിച്ചു. അച്ചടക്ക നടപടിയുടെ ഭാഗമായി പരസ്യമായി ശാസിക്കാന്‍ പാര്‍ട്ടി ജില്ലാ എക്സിക്യുട്ടീവ് യോഗം തീരുമാനിച്ചു. തന്റെ ഫേയ്സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് എം.എല്‍.എ ഖേദപ്രകടനം നടത്തിയെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയും ജനപ്രതിനിധിയുമായ പി ബാലചന്ദ്രന്റെ ഭാഗത്തുനിന്ന് പാര്‍ട്ടി നിലപാടുകള്‍ക്ക് യോജിക്കാത്തവിധത്തില്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ഇട്ട നടപടി ഗുരുതരമായ അച്ചടക്കലംഘനമായാണ് യോഗം …

പി.ബാലചന്ദ്രന് പരസ്യശാസന Read More »

വ്യക്തിഹത്യ നടത്തുന്നവരെ നിയമപരമായി നേരിടുമെന്ന് ടി.എന്‍.പ്രതാപന്‍

തൃശൂര്‍: സോഷ്യല്‍ മീഡിയ വഴി തന്നെയും, തന്റെ കുടുംബത്തെയും അപമാനിക്കുന്നവരെ നിയമപരമായും, രാഷ്ട്രീയമായും നേരിടുമെന്ന് ടി.എന്‍.പ്രതാപന്‍.എം.പി അറിയിച്ചു. വ്യക്തിഹത്യ നടത്തുന്നവര്‍ക്ക് പിന്നില്‍ കൃത്യമാ ഗൂഢലക്ഷ്യങ്ങളുണ്ട്്. ഇതിനായി പണം നല്‍കി ചില സമൂഹമാധ്യമങ്ങളെ ചിലര്‍ വിലയ്‌ക്കെടുത്തിരിക്കുകയാണ്. ഇതൊന്നും കണ്ട്്് പേടിച്ചോടാന്‍ തയ്യാറല്ല. മതനിരപേക്ഷതയിലൂന്നിയ നിലപാടില്‍ ഉറച്ചുനില്‍ക്കും.വ്യക്തിഹത്യയിലൂടെ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനാണ് നീക്കം. പോപ്പുലര്‍ ഫ്രണ്ടും ആര്‍.എസ്.എസും പോലുള്ള സംഘടനകളെ താന്‍ ഭയപ്പെടുന്നില്ല.എം.പി.ഫണ്ട് വിനിയോഗത്തില്‍ തൃശൂര്‍ പാര്‍ലമെന്റ്് മണ്ഡലത്തിന് രാജ്യത്ത് നാലാം സ്ഥാനമാണുള്ളത്. മണ്ഡലത്തില്‍ എം.പി.ഫണ്ടില്‍ നിന്നും 236 പദ്ധതികള്‍ക്കായി …

വ്യക്തിഹത്യ നടത്തുന്നവരെ നിയമപരമായി നേരിടുമെന്ന് ടി.എന്‍.പ്രതാപന്‍ Read More »

വിനായകന്‍ കേസില്‍ പോലീസിന് തിരിച്ചടിയെന്ന് സമരസമിതി

തൃശൂര്‍: വിനായകന്‍ കേസില്‍ തുടരന്വേഷണത്തിനുള്ള കോടതി വിധി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച പോലീസിനേറ്റ തിരിച്ചടിയാണെന്ന്് ദളിത് സമുദായ മുന്നണിയുടെയും,, വിനായകന്റെ നീതിക്ക് വേണ്ടിയുള്ള ജനകീയ മുന്നണിയുടെയും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പ്രസ്താവിച്ചു. കേസ് നീതിപൂര്‍വം മുന്നോട്ട് കൊണ്ടുപോകുന്നതിന് അഭിഭാഷകരുടെ കൗണ്‍സില്‍ രൂപീകരിക്കും.പോലീസിന്റെ കള്ളക്കളി ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് അടുത്ത മാസം 11 ന് ദളിത് സമുദായ മുന്നണിയുടെ നേതൃത്വത്തില്‍ തൃശൂരില്‍ ജനകീയ കണ്‍വെന്‍ഷന്‍ വിളിക്കും.വിനായകന്‍ കേസില്‍ നീതിപൂര്‍വമായ അന്വേഷണം നടന്നിട്ടില്ലെന്നും, ആത്മഹത്യപ്രേരണക്കുറ്റം പോലീസ് അന്വേഷിച്ചില്ലെന്നും തൃശൂര്‍ എസ്.സി-എസ്.ടി കോടതി കണ്ടെത്തിയിരുന്നു. പാവറട്ടി സ്‌റ്റേഷനിലെ …

വിനായകന്‍ കേസില്‍ പോലീസിന് തിരിച്ചടിയെന്ന് സമരസമിതി Read More »

തൃശൂര്‍  ദിവാന്‍ജി മൂലയില്‍ അഗ്നിബാധ

തൃശൂര്‍: നഗരത്തിലെ തിരക്കേറിയ കൊക്കാലെ ദിവാന്‍ജി മൂലയില്‍ അഗ്നിബാധ. ആക്രിക്കടയിലായിരുന്നു തീപ്പിടിത്തം. കൂട്ടിയിട്ട സാധനങ്ങളിലാണ് തീപടര്‍ന്നത്. ഒരു പെട്ടി ഓട്ടോ പൂര്‍ണമായും, ഒരെണ്ണം ഭാഗികമായും കത്തി നശിച്ചു. രണ്ട് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ കുതിച്ചെത്തി തീപ്പിടിത്തം നിയന്ത്രണവിധേയമാക്കി. പാസ്‌പോര്‍ട്ട് ഓഫീസിന് സമീപത്താണ് ആക്രിക്കട.

അയോധ്യയിലേക്കുള്ള ഓണവില്ലിന് തൃശൂരില്‍ സ്വീകരണം

തൃശൂര്‍:  അയോധ്യ ശ്രീരാമ ക്ഷേത്രത്തിലേക്കുള്ള ഓണവില്ലിന് പൂരങ്ങളുടെ നാട്ടില്‍ ഭക്തിനിര്‍ഭരമായ സ്വീകരണം നല്‍കി. രാമനാമമുഖരിതമായ പൂങ്കുന്നം സീതാരാമസ്വാമി ക്ഷേത്രത്തില്‍ ഓണവില്ലിന് സ്വീകരണം നല്‍കിയത്. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട ഓണവില്ലാണ് പ്രത്യേകം സജ്ജീകരിച്ച രഥത്തില്‍ തൃശ്ശൂരിലെത്തിച്ചേര്‍ന്നത്. അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍  പ്രത്യേക ക്ഷണമുള്ള കല്യാണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ടി.എസ്.പട്ടാഭിരാമന്‍ പൂങ്കുന്നം ജംഗ്ഷനില്‍ നിന്നും ഓണവില്ല് സ്വീകരിച്ചു. താലവും, വാദ്യഘോഷവും അകമ്പടിയായി. ക്ഷേത്രത്തില്‍ നടന്ന പ്രത്യേക പൂജയിലും ഭജനയിലും  തൃശ്ശൂരിലെ ഹൈന്ദവ സംഘടനാഭാരവാഹികളും,  ശ്രീരാമ …

അയോധ്യയിലേക്കുള്ള ഓണവില്ലിന് തൃശൂരില്‍ സ്വീകരണം Read More »

ഗുരുപവനപുരിയിൽ മമ്മൂട്ടിയോടു മോഹൻലാലിനോടും സൗഹൃദം പങ്കുവെച്ചു മോദി

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തു മോദി ഇന്ന് ഗുരുവായൂരിൽ വിവാഹിതരായ മറ്റു ദമ്പതിമാരെയും മോദി ആശിർവാദിച്ചു തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ കുട്ടികളുടെ രാമായണ പാരായണത്തിൽ പങ്കെടുത്തു തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ രാമേശ്വരം ക്ഷേത്രത്തിലുംതിരുച്ചിറപ്പള്ളിയിലെ ശ്രീരംഗം ക്ഷേത്രത്തിലും മോദി സന്ദർശനം നടത്തും അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങുകൾക്കായി രാമേശ്വരത്ത് നിന്ന് പ്രധാനമന്ത്രി തീർത്ഥം കൊണ്ടുപോകും ഗുരുവായൂര്‍: പുഷ്പാലംകൃതമായ ശ്രീകോവിലില്‍ നെയ്‌വിളക്കിന്റെ  പൊന്‍പ്രഭയില്‍ ചൈതന്യം ചൊരിഞ്ഞ   കണ്ണനെ കണ്‍കുളിര്‍ക്കേ കണ്ട്, മനം നിറഞ്ഞ് തൊഴുത് ആമോദചിത്തനായി പ്രധാനമന്ത്രി നരേന്ദ്രമോദി. 8 …

ഗുരുപവനപുരിയിൽ മമ്മൂട്ടിയോടു മോഹൻലാലിനോടും സൗഹൃദം പങ്കുവെച്ചു മോദി Read More »

തൃശൂരിലെത്തിയ പരശുരാം എക്‌സ്പ്രസില്‍ നിന്നും വിദേശമദ്യം കണ്ടെത്തി

തൃശൂര്‍:  മംഗളൂരില്‍  നിന്നും നഗര്‍കോവില്‍ പോകുന്ന പരശുരാം എക്‌സ്പ്രസ്സ് ട്രെയിനില്‍ സംശയാസ്പദമായി കണ്ടെത്തിയ ബാഗില്‍ 13 കുപ്പി 500 മില്ലിയുടെ വിദേശമദ്യം കണ്ടെത്തി. പുതുചേരി കേന്ദ്ര ഭരണ പ്രദേശത്ത് മാത്രം  വില്‍ക്കാന്‍ അനുമതിയുള്ള മദ്യമാണ്  പിടിച്ചെടുത്തത്. എസ് ഐമാരായ  തോമസ് കെ.ഒ, ജയകുമാര്‍, എ.ഐസ്.ഐ അജിത, സീനിയര്‍ സി.പി.ഒമാരായ നൂര്‍ജഹാന്‍, സന്തോഷ്, സവിതറാം,സി.പി.ഒമാരായ  സബിന്‍,അല്‍ അമീന്‍, ആര്‍.പി.എഫ് ഉദ്യോഗസ്ഥരായ ജിനു, അനില്‍ എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.കേസ് രജിസ്റ്റര്‍ ചെയ്ത് മദ്യം കോടതിയില്‍ ഹാജരാക്കും.

കുടിവെള്ള എ ടി എം

തൃശൂർ: പൊതുജനങ്ങൾക്കും ദീർഘദൂര യാത്രക്കാർക്കും, വിദ്യാർത്ഥികൾക്കും ശുദ്ധമായ കുടിവെള്ളം കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കടങ്ങോട് ഗ്രാമ പഞ്ചായത്ത്‌ ആവിഷ്കരിച്ച കുടിവെള്ള എടിഎം നാടിന് സമർപ്പിച്ചു. ഒരു രൂപ കോയിൻ ഇട്ടാൽ ഒരു ലിറ്റർ തണുത്ത വെള്ളവും, അഞ്ച് രൂപ കോയിൻ ഇട്ടാൽ അഞ്ചു ലിറ്റർ വെള്ളവും ഏതു സമയവും ലഭ്യമാക്കുന്ന രീതിയിലാണ് വാട്ടർ എടിഎം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ജനകീയസൂത്രണ പദ്ധതിയിൽ 5 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിട്ടുള്ളത്. കുന്നംകുളം-വടക്കാഞ്ചേരി സംസ്ഥാന പാതയിൽ മരത്തംകോട് …

കുടിവെള്ള എ ടി എം Read More »

വടക്കുന്നാഥ മൈതാനിയിൽ ആയിരത്തിലേറെ അംഗനമാരുടെ ആതിരനടനം

തൃശൂര്‍: നൃത്തനാഥനായ വടക്കുന്നാഥന്റെ തിരുമുറ്റത്ത് ആയിരത്തിലേറെ കലാകാരികള്‍ അണിനിരന്ന മെഗാതിരുവാതിരക്കളി മനം കവര്‍ന്നു. ഗണപതിയെ സ്തുതിച്ചായിരുന്നു നടനാരംഭം. തുടര്‍ന്ന് രാമായണം സുപ്രസിദ്ധം വാത്മീകി വിരചിതം, പാല്‍ക്കടല്‍ ചാടിക്കടന്ന്, ചാടി ഹനൂമാന്‍, പന്നഗഭൂഷണന്‍ ദേവദേവന്‍ എന്നീ പാട്ടുകള്‍ക്കനുസരിച്ച്നൃത്തമാടി.  സ്വാമി പാദം മംഗളം എന്ന മംഗള ഗാനത്തോടെ മെഗാ തിരുവാതിരയ്ക്ക് ധന്യസമാപനമായി. ഗോകുലം ഗോപാലന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ‘വളരെ സൗഭാഗ്യമുള്ള ഈശ്വരീയ തിരുവാതിരക്കളി വടക്കുന്നാഥന്റെ തീരുമുറ്റത്ത് നടക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും സര്‍വ്വേശ്വരന്‍ പരമശിവന്റെ അനുഗ്രഹം ഉണ്ടാകുമെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞുപ്രൊഫ.വി.ടി. രമ, …

വടക്കുന്നാഥ മൈതാനിയിൽ ആയിരത്തിലേറെ അംഗനമാരുടെ ആതിരനടനം Read More »

ഡ്രൈവര്‍ ക്രിസ്മസ് പാപ്പയായി, ശക്തന്‍ സ്റ്റാന്‍ഡില്‍ ചീനിക്കാസ് ബസില്‍ ക്രിസ്മസ് ആഘോഷം

തൃശൂര്‍: ക്രിസ്മസ് പാപ്പയായെത്തിയ ഡ്രൈവര്‍ യാത്രക്കാര്‍ക്ക് ക്രിസ്മസ് മധുരമായി കേക്ക് നല്‍കി. രാവിലെ എട്ടരയോടെ നഗരത്തിലെ ശക്തന്‍ സ്റ്റാന്‍ഡിലാണ് വേറിട്ട ക്രിസ്മസ് ആഘോഷം നടന്നത്. ഡ്രൈവര്‍ ഷിജിത്ത് ക്രിസ്മസ് പാപ്പയുടെ വേഷം ധരിച്ചാണ് ബസോടിച്ചത്. വര്‍ണബലൂണുകളും, നക്ഷത്രങ്ങളുമായി ചീനിക്കാസ് ബസ് അലങ്കരിച്ചിരുന്നു. ബസുകള്‍ വര്‍ണാഭമായി അലങ്കരിച്ചതോടെ ക്രിസ്മസ് ആഘോഷനിറവിലാണ് ശക്തന്‍സ്റ്റാന്‍ഡ്. തൃശൂര്‍- കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന ബസാണ് ചീനിക്കാസ്. തൃശൂര്‍: ക്രിസ്മസ് പാപ്പയായെത്തിയ ഡ്രൈവര്‍ യാത്രക്കാര്‍ക്ക് ക്രിസ്മസ് മധുരമായി കേക്ക് നല്‍കി. രാവിലെ എട്ടരയോടെ നഗരത്തിലെ ശക്തന്‍ സ്റ്റാന്‍ഡിലാണ് …

ഡ്രൈവര്‍ ക്രിസ്മസ് പാപ്പയായി, ശക്തന്‍ സ്റ്റാന്‍ഡില്‍ ചീനിക്കാസ് ബസില്‍ ക്രിസ്മസ് ആഘോഷം Read More »

തൃശൂര്‍ സ്വരാജ് റൗണ്ടില്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രിക മരിച്ചു

തൃശൂര്‍: സ്വരാജ് റൗണ്ടില്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികയായ യുവതി മരിച്ചു. ഗുരുവായൂര്‍ സ്വദേശി ഇസ്ര (20) ആണ് മരിച്ചത്. ഇസ്രയുടെ മൃതദേഹം തൃശൂര്‍ അശ്വനി ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെയായിരുന്നു. അപകടം.’ അമ്മ ഷൈല, സഹോദരങ്ങൾ ബിലാൽ, ഉഷാ, മാർവ

തൃശൂരിലെ സപ്ലൈകോ ചന്തയില്‍ അരിയും, മല്ലിയും മാത്രം,മേയറും, എംഎല്‍എയും ഇറങ്ങിപ്പോയി

തൃശൂര്‍: ക്രിസ്മസിന്  രണ്ട് ദിനം മാത്രം ശേഷിക്കേ സപ്ലൈകോയുടെ ക്രിസ്മസ്-ന്യൂഇയര്‍ ചന്തയില്‍ നിത്യോപയോഗസാധനങ്ങളില്ല. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് വടക്കേസ്റ്റാന്‍ഡിലെ ക്രിസ്മസ് ചന്ത ഉദ്ഘാടനച്ചടങ്ങിനെത്തിയ എം.എല്‍.എ.പി. ബാലചന്ദ്രനും, മേയര്‍ എം.കെ.വര്‍ഗീസും ഇറങ്ങിപ്പോയി. 13 ഇനം നിത്യോപയോഗസാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ അരിയും മല്ലിയും മാത്രമാണ്  സ്‌റ്റോക്കുണ്ടായിരുന്നത്.പുതുക്കാട്, വാടാനപ്പള്ളി, കാഞ്ഞാണി, വടക്കാഞ്ചേരി എന്നീ ദൂരദിക്കുകളില്‍ നിന്നുപോലും സാധനങ്ങളില്‍ വാങ്ങാന്‍ ആളുകള്‍ എത്തിയിരുന്നു. കാഞ്ഞാണിയില്‍ നിന്നുള്ള തൊഴിലുറപ്പുതൊഴിലാളിയായ സ്ത്രീ ജോലി മുടക്കിയാണ് എത്തിയത്.ഉദ്ഘാടനസമയം എത്തിയപ്പോഴെക്കും സപ്ലൈകോ ചന്തയില്‍ …

തൃശൂരിലെ സപ്ലൈകോ ചന്തയില്‍ അരിയും, മല്ലിയും മാത്രം,മേയറും, എംഎല്‍എയും ഇറങ്ങിപ്പോയി Read More »

തൃശൂര്‍ പൂരം പ്രതിസന്ധി: സര്‍ക്കാര്‍ സമവായത്തിന്

തൃശൂര്‍: തൃശൂര്‍ പൂരം എക്‌സിബിഷന് തറവാടക കൂട്ടിയതില്‍ പ്രതിഷേധം ശക്തമായതോടെ സമവായശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്നിട്ടിറങ്ങുന്നു. റവന്യൂമന്ത്രി കെ.രാജനും, മുന്‍മന്ത്രി വി.എസ്.സുനില്‍കുമാറും തൃശൂര്‍ പൂരം സംഘാടകരുമായി ചര്‍ച്ച നടത്തിയേക്കും.മിക്കവാറും ഞായറാഴ്ച ഇതുസംബന്ധിച്ച ചര്‍ച്ച തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. നാളെ നവകേരളസദസ് സമാപിക്കുന്നതോടെ മന്ത്രിമാരുടെ തിരക്ക് തീരും. ഇക്കുറി തൃശൂര്‍ പൂരം നേരത്തെയാണ്. ഏപ്രില്‍ 19നാണ് തൃശൂര്‍ പൂരം. തറവാടക വിവാദത്തെ തുടര്‍ന്ന് തൃശൂര്‍ പൂരം പ്രദര്‍ശനത്തിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ അനിശ്ചിതത്വത്തിലാണ്. ഇക്കാര്യം സര്‍ക്കാരിന് ബോധ്യമായിട്ടുണ്ട്.കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടിന്റെ പ്രതികരണം എരിതീയില്‍ …

തൃശൂര്‍ പൂരം പ്രതിസന്ധി: സര്‍ക്കാര്‍ സമവായത്തിന് Read More »