മരത്താക്കരയില്‍ ഫര്‍ണീച്ചര്‍ കട കത്തിനശിച്ചു
തൃശ്ശൂര്‍: ഒല്ലൂരിനടുത്ത് മരത്താക്കരയില് ഫര്‍ണീച്ചര്‍ കടയില്‍ വന്‍ അഗ്നിബാധ. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. രണ്ട് കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായതാണ് കണക്ക്. കടയിലുണ്ടായിരുന്ന ഫര്‍ണീച്ചറുകള്‍ പൂര്‍ണമായും കത്തിനശിച്ചു. അഗ്‌നിശമനസേനയുടെ ആറ് യൂണിറ്റ് രണ്ടുമണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. മഴ പെയ്തതിനാല്‍ തീ സമീപ പ്രദേശങ്ങളിലേക്ക് പടര്‍ന്നില്ല. ഓര്‍ഡര്‍ പ്രകാരം വീടുകളിലേക്കും, കടകളിലേക്കും ഫര്‍ണീച്ചറുകള്‍ നിര്‍്മ്മിച്ച് നല്‍കുന്ന സ്ഥാപനമാണിത്. ദേശീയപാതയോരത്ത് 140 ഓളം പണിക്കാര്‍ ജോലി ചെയ്യുന്ന ഡീറ്റെയില്‍ എന്ന സ്ഥാപനത്തിലാണ് തീപ്പിടിത്തമുണ്ടായത്. തീ ആളിപ്പടരുകയും സ്ഥാപനത്തിലുണ്ടായിരുന്നു ഭൂരിഭാഗം …