തൃശൂര്‍: നാടിന് വേണ്ടി കഴിയുന്നത്ര സല്‍പ്രവൃത്തികള്‍ ചെയ്യുമെന്ന്
ഡെപ്യൂട്ടി മേയര്‍ എം.എല്‍.റോസി . എത്ര നന്മ ചെയ്താലും പഴികള്‍ കേള്‍ക്കും. നല്ലതു പറയുന്നതോടൊപ്പം നടക്കാത്ത കാര്യവും തുറന്ന് പറയുന്നതാണ് തന്റെ ശീലമെന്നും അവര്‍ പറഞ്ഞു. ആറ് തവണയായി മുപ്പത് വര്‍ഷത്തോളമായി കൗണ്‍സിലറാണ് താനെന്നും, ഒരു തവണ കൂടി മത്സരിക്കുമെന്നും അവര്‍ പറഞ്ഞു. മത്സരിച്ചാല്‍ വിജയിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ തൃശ്ശൂര്‍ യൂണിറ്റ് ഐ .സി.ഡി.എസ് പ്രോജക്ട് വിവിധ ഗവണ്‍മെന്റ് പദ്ധതികളെക്കുറിച്ച് ബോധവല്‍ക്കരണ പരിപാടി പെരിങ്ങാവ് കമ്മ്യൂണിറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു റോസി. ചേറൂര്‍ വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ വില്ലി ജിജോ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ തൃശ്ശൂര്‍ ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ അബ്ദു മനാഫ്, ഐ.സി.ഡി.എസ് പ്രോജക്ട് ഒല്ലൂക്കര അഡീഷണല്‍ രണ്ട് സി.ഡി.പി.ഒ ശാന്തകുമാരി, സി.ബി.സി ഉദ്യോഗസ്ഥന്‍ അംജിത് ഷേര്‍ എന്നിവര്‍ സംസാരിച്ചു. ഒല്ലൂക്കര അഡീഷണലിന്റെ സഹകരണത്തോടെയായിരുന്നു ബോധവത്കരണപരിപാടി നടത്തിയത്. ശുചിത്വ ഭാരതം, ഫിറ്റ് ഇന്ത്യ, കേന്ദ്ര ഗവണ്‍മെന്റിന്റെ സാമൂഹിക സാമ്പത്തിക സുരക്ഷാ പദ്ധതികള്‍ എന്നീ വിഷയങ്ങളില്‍ പ്രത്യേകം ക്ലാസുകള്‍ നടന്നു. കലാപരിപാടികളും അരങ്ങേറി.