Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

തൃശൂരിൽ വൻ ലഹരി വേട്ട, സിറ്റി പോലീസിന് പൊൻതൂവൽ

തൃശൂർ: ഒല്ലൂർ പി.ആർ. പടിക്ക് സമീപം പോലീസ് നടത്തിയ വാഹന പരിശോധനയിൽ വൻതോതിൽ ലഹരിമരുന്ന് പിടികൂടി. കേരളത്തിൽ ഇതാദ്യമായാണ് ഇത്രയും വലിയ തോതിലുള്ള ലഹരിമരുന്ന് പിടികൂടിയതെന്ന് സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പയ്യന്നൂർ കോവപുരം മുള്ളനകത്ത് വീട്ടിൽ ഫാസിൽ (36) ആണ് പിടിയിലായത്. പോലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു ഇന്നലെ വൈകീട്ട്
ഒല്ലൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെകടർ ബൈജു കെ.സിയും സംഘവും വാഹന പരിശോധന നടത്തിയത്.

ഗുളികയുടെ രൂപത്തിലാണ് എം ഡി എം എ സൂക്ഷിച്ചിരുന്നത്. ഏകദേശം 20 ഗ്രാമിലധികം തൂക്കം വരുന്ന എം ഡി എം എ യാണ് ഇതിൽ ഉണ്ടായിരുന്നത്. തുടർന്ന് പ്രതിയെ അറസ്റ്റുചെയ്ത് സ്റ്റേഷനിലെത്തിച്ച് ഇൻസ്പെക്ടർ അജേഷിൻെറ നിർദ്ദേശാനുസരണം എൻ.ഡി.പി. എസ് നിയമപ്രകാരം കേസ് രജിസ്റ്റർചെയ്തു.

അസിസ്റ്റൻറ് കമ്മീഷണർ നദീമുദ്ദീൻെറ നിർദ്ദേശാനുസരണം അന്വേഷണ സംഘം പ്രതി വാടകയ്ക്ക് താമസിച്ചിരുന്ന ആലുവയിലെ ഫ്ളാറ്റിൽ നടത്തിയ പരിശോധന നടത്തിയിൽ ഏകദേശം 1943 ഗ്രാമിലധികം തൂക്കം വരുന്ന ഗുളികരൂപത്തിലുള്ളതും ഏകദേശം 450 ഗ്രാം തൂക്കം വരുന്ന പൊടിരൂപത്തിലുള്ളതുമായ എം ഡി എം എയും കൂടി ആകെ 2400 ഗ്രാമിനു മുകളിൽ തൂക്കം വരുന്ന എം ഡി എം എ യാണ് പിടികൂടിയത്.

ലഹരിവരുദ്ധ സ്ക്വാഡ് ഡാൻസാഫ് അംഗങ്ങളായ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ജീവൻ സിവിൽ പോലീസ് ഓഫീസർമാരായ ലികേഷ് എം എസ്, വിപിൻദാസ് കെ ബി, അഖിൽവിഷ്ണു, അനിൽ, അഭീഷ് ആൻറണി, വൈശാഖ് എന്നിവരുടെ രഹസ്യാന്വേഷണവും സഹായകരമായിരുന്നു.

അന്വേഷണ സംഘത്തിൽ ഒല്ലൂർ ഇൻസ്പെക്ടർ അജീഷ്, സബ് ഇൻസ്പെ്കടർ ബൈജു കെ.സി, അസിസ്റ്റൻറ് സബ് ഇൻസ്പെക്ർ പ്രതീഷും സിവിൽ പോലീസ് ഓഫീസർമാരായ സുഭാഷ് എന്നിവരുമാണ് ഉണ്ടായിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *