#WatchNKVideo here
തൃശൂർ: തിരുഹൃദയ റോമൻ കാത്തലിക് ലത്തീൻ പള്ളിയിൽ വിശുദ്ധ അന്തോണീസിൻറെ ഊട്ടുതിരുനാൾ നാളെ ആഘോഷിക്കും. തിരുനാളിന്റെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി കഴിഞ്ഞു. ഇന്ന് ജൂൺ 14 ചൊവ്വ രാവിലെ 6 .30 നു പൊന്തിഫിക്കൽ ദിവ്യബലിക്ക് തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ.ടോണി നീലങ്കാവിൽ മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് നൊവേന, ആരാധന. രാവിലെ 8 .30 നു ദിവ്യബലി, നൊവേന, ആരാധന- റവ. ഫാദർ റോക്കി റോബിൻ കളത്തിൽ മുഖ്യ കാർമ്മികൻ ആകും. 9.30 നു ആർച്ചു ബിഷപ് മാർ.
അപ്രേം ഊട്ടുസദ്യ ആശീർവദിക്കും. 10 .30 നു പൊന്തിഫിക്കൽ ദിവ്യബലിക്ക് കോട്ടപ്പുറം രൂപത മെത്രാൻ റൈറ്റ് റവ. ഡോ. ജോസഫ് കാരിക്കശ്ശേരി മുഖ്യ കാർമികത്വം വഹിക്കും, വചന പ്രഘോഷണം റവ.ഫാദർ ഡേവിസ് ചിറമ്മൽ നിർവഹിക്കും. ആരാധന റവ ഫാദർ ബിജു പാലപ്പറമ്പിൽ നയിക്കും. വൈകീട്ട് 3 .00 നു ദിവ്യബലി , നൊവേന, ആരാധന- റവ. ഫാദർ ജോസഫ് ഒളാട്ടുപുറം മുഖ്യ കാർമികത്വം വഹിക്കും. 4 .30 നു ദിവ്യബലി, നൊവേന, ആരാധന – കോഴിക്കോട് രൂപത വികാർ ജനറാൾ വെരി. റവ. ഫാദർ ജെൻസൺ പുത്തൻവീട്ടിൽ മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് 6 .30 നു ദിവ്യബലി, നൊവേന – റവ. ഫാദർ ഡയസ് ആന്റണി വലിയമരത്തുങ്കൽ മുഖ്യ കാർമികത്വം വഹിക്കും. 7 .00 നു ഇംഗ്ലീഷ് ദിവ്യബലി, നൊവേന, ആരാധന- കോട്ടപ്പുറം രൂപത വികാർ ജനറാൾ വെരി.റവ. മോൺ. ആന്റണി കുരിശിങ്കൽ മുഖ്യ കാർമികത്വം വഹിക്കും. ഊട്ടുതിരുന്നാളിനോടനുബന്ധിച്ചു 35000 നേർച്ചപായസ കണ്ടെയ്നറുകളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത് കൂടാതെ 40000 പേർക്കുള്ള പാഴ്‌സൽ ഭക്ഷണവും ഒരുക്കിയിട്ടുണ്ട്.
തിരുനാളിന് എത്തുന്നവരുടെ സൗകര്യാർത്ഥം 70000 ചതുരശ്ര അടി വിസ്തീര്ണത്തിലുള്ള പന്തൽ ഒരുങ്ങി കഴിഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെ രണ്ടു ലക്ഷത്തിൽ അധികം പേർക്കുള്ള നേർച്ച സദ്യയാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത് . രാവിലെ 9 .30 മുതൽ രാത്രി 8 .30 വരെ നേർച്ച സദ്യ ഉണ്ടായിരിക്കും.നിങ്ങൾ എല്ലാവരെയും തിരുന്നാളിലേക്കു ഒരിക്കൽ കൂടി സ്വാഗതം ചെയുന്നു.