തൃശൂര്‍: മംഗളൂരില്‍ നിന്നും നഗര്‍കോവില്‍ പോകുന്ന പരശുരാം എക്സ്പ്രസ്സ് ട്രെയിനില്‍ സംശയാസ്പദമായി കണ്ടെത്തിയ ബാഗില്‍ 13 കുപ്പി 500 മില്ലിയുടെ വിദേശമദ്യം കണ്ടെത്തി. പുതുചേരി കേന്ദ്ര ഭരണ പ്രദേശത്ത് മാത്രം വില്ക്കാന് അനുമതിയുള്ള മദ്യമാണ് പിടിച്ചെടുത്തത്.
എസ് ഐമാരായ തോമസ് കെ.ഒ, ജയകുമാര്‍, എ.ഐസ്.ഐ അജിത, സീനിയര്‍ സി.പി.ഒമാരായ നൂര്ജഹാന്, സന്തോഷ്, സവിതറാം,
സി.പി.ഒമാരായ സബിന്‍,അല്‍ അമീന്, ആര്.പി.എഫ് ഉദ്യോഗസ്ഥരായ ജിനു, അനില്‍ എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.കേസ് രജിസ്റ്റര്‍ ചെയ്ത് മദ്യം കോടതിയില്‍ ഹാജരാക്കും.