Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

പരിധിവിട്ട് ഒരു ഇഞ്ച് പോലും ഗവർണർ മുൻപോട്ട് പോകരുത് എന്ന് മുഖ്യമന്ത്രി;
‘ചെപ്പടിക്ക്’ ‘പിപ്പിടി ‘ എന്ന് ഗവർണർ

വി.സി മാർക്ക് 10 ദിവസം കൂടി തുടരാം…

‘ചെപ്പടിക്ക്’ ‘പിപ്പിടി ‘ എന്ന് ഗവർണർ

പുറത്താക്കലിൽ ഗവർണർക്ക് അന്തിമ തീരുമാനമെടുക്കാം ….

ഗവർണർ ഇന്ന് രാവിലെ 11.30ന് മുൻപ് രാജി ആവശ്യപ്പെട്ട് കത്തയച്ചത് ശരിയായില്ല എന്ന് ഹൈക്കോടതി …

ഗവർണർ നടപടി ക്രമം പൂർത്തിയാക്കുന്നവരെ വി.സി മാർക്ക് തുടരാം ….

സാങ്കേതിക സർവകലാശാല വി.സിയുടെ നിയമനം റദ്ദാക്കിയ സുപ്രീംകോടതിയുടെ ഉത്തരവ് മറ്റ് എട്ട് വി.സി മാർക്കും ബാധകമല്ല എന്ന മുഖ്യമന്ത്രിമാരുടെയും സർക്കാരിന്റെയും വാദം  നിലനിൽക്കില്ല എന്ന് ഹൈക്കോടതി വിധിയിലൂടെ വ്യക്തമായി ….

പരിധിവിട്ട് ഒരു ഇഞ്ച് പോലും ഗവർണർ മുൻപോട്ട് പോകരുത് എന്ന് ഉച്ചതിരിഞ്ഞ് കോടതിവിധി വന്നശേഷം പാലക്കാട് നടന്ന പൊതുയോഗത്തിൽ പിണറായിയുടെ താക്കീത്

ചട്ടവും കീഴ് വഴക്കവും ഗവർണർ മറക്കരുത് എന്നും മുഖ്യമന്ത്രി

രാജിവെക്കാൻ ആവശ്യപ്പെട്ട ഒമ്പത് യൂണിവേഴ്സിറ്റി വി.സി മാർക്ക് പുറമേ ഡിജിറ്റൽ, ശ്രീനാരായണഗുരു  സർവകലാശാല വി.സി. മാർക്കും തൽസ്ഥാനത്ത് തുടരാൻ സാധിക്കുമോ എന്ന് പരിശോധിക്കും എന്ന് ഗവർണർ

ഗവർണർ ജനകീയ പ്രക്ഷോഭം നേരിടേണ്ടി വരുമെന്ന് മുഖ്യമന്ത്രി

സമരക്കാർക്ക് സ്വാഗതം എന്നും രാജഭവനിൽ വന്ന ചായ കുടിക്കാം എന്നും ഗവർണർ 

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ മാന്യമായ രീതിയിൽ ഇറങ്ങിപ്പോകുവാനുള്ള സാഹചര്യം ഒരുക്കാനാണ് 9 ചാൻസിലർമാരോടും രാജിവെക്കാൻ ആവശ്യപ്പെട്ടത് എന്ന് ഗവർണർ 

രാജിവെക്കാൻ നിർദ്ദേശിച്ചത് വി.സി മാരുടെ താല്പര്യ മുൻനിർത്തി. സ്ഥാനമെടുത്ത് ഒക്ടോബർ 21,2022 വരെയുള്ള ആനുകൂല്യങ്ങൾ അവർക്ക് ലഭിക്കണം എന്നായിരുന്നു തൻറെ ആഗ്രഹമെന്നും എന്നാൽ ഇന്ന് നോട്ടീസ് കൊടുക്കേണ്ടിവന്ന സാഹചര്യത്തിൽ അവരുടെ നിയമനം തന്നെ റദ്ദാക്കേണ്ടി വരുമെന്ന് ഗവർണർ. (വാങ്ങിയ ശമ്പളമടക്കം തിരിച്ചുനൽകേണ്ടി വരുമെന്ന് സൂചന നൽകി ഗവർണർ)

കാലടി സർവകലാശാല വി.സി എം വി നാരായണൻ ഉൾപ്പെടെ നോട്ടീസ് അയച്ച മൂന്ന് വി.സി മാർ നല്ല അക്കാദമിക മികവുള്ളവർ.

കണ്ണൂർ വിസിയുടെ പുനർനിയമനത്തിൽ സംസ്ഥാനത്തിന്റെ അഡ്വക്കേറ്റ് ജനറൽ തെറ്റായ നിയമോപദേശം തനിക്ക് നൽകി എന്ന് ഗവർണർ. മുഖ്യമന്ത്രി ആവശ്യപ്പെട്ടത് പ്രകാരം ഗോപിനാഥ് രവീന്ദ്രന് മുൻഗണന നൽകാമെന്ന് പറഞ്ഞപ്പോഴും വി.സി. തസ്തികയിലേക്കുള്ള ഉദ്യോഗാർത്ഥികളുടെ പാനൽ നൽകണമെന്ന് താൻ ആവശ്യപ്പെട്ടു. അത് മുഖ്യമന്ത്രിക്കും സർക്കാരിനും സ്വീകാര്യമായില്ല. അതുകൊണ്ട് കൂടിയാണ് ഇപ്പോൾ കണ്ണൂർ വി.സിക്കും സ്ഥാനം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായത്.

പൗരത്വ പ്രക്ഷോഭകാലത്തെ പോലെ ഗവർണർ ഹിന്ദുത്വ അജണ്ട സർവ്വകലാശാലകളിൽ നടപ്പാക്കാൻ ശ്രമിക്കുന്നു എന്ന് പറഞ്ഞ് ന്യൂനപക്ഷ പിന്തുണ ലക്ഷ്യമാക്കി പ്രക്ഷോഭം നടത്താൻ ഒരുങ്ങി CPM

1986 – 89 മുതൽ താൻ ഇടതുപക്ഷത്തോടൊപ്പം പ്രവർത്തിച്ചുവെന്നും 1989 ൽ വി.പി സിംഗ് സർക്കാരിൽ മന്ത്രി ആയപ്പോൾ ഇടതുപക്ഷവും അന്ന് ബിജെപി- ആർ.എസ്.എസുമായി സഹകരിച്ച് തന്നെയായിരുന്നു പ്രവർത്തിച്ചിരുന്നത് എന്ന് തന്നെ ആർ.എസ്.എസ് ബന്ധം   പറഞ്ഞ് ആക്ഷേപിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന് ഗവർണറുടെ മറുപടി.

1986 ൽ ഷാ ബാനോ കേസിൽ സുപ്രീംകോടതി (മുസ്ലിം യുവതികൾക്ക് വിവാഹബന്ധം വേർപിരിഞ്ഞ ശേഷം ജീവനാംശം ഭർത്താക്കന്മാർ നൽകണം എന്ന) വിധിയെ ശക്തമായി പിന്തുണച്ച ശേഷം ആർഎസ്എസുകാർ താനുമായി ബന്ധപ്പെട്ടു. അന്നുമുതൽ ആർഎസ്എസുമായി ബന്ധമുണ്ട്. ഇടതുപക്ഷവും ആർഎസ്എസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് അവർ മുസ്ലിം വ്യക്തിഗത ബോർഡിൽ ഉള്ളവരെ മന്ത്രി ഓഫീസിൽ വിളിച്ചുവരുത്തി ചർച്ച നടത്തുന്നു. ഇടതുപക്ഷമാണ് നിലപാടുകൾ മാറ്റിയത് താൻ തന്റെ നിലപാടിൽ ഇന്നും ഉറച്ചുനിൽക്കുന്നു എന്ന് ഗവർണർ.
 
യുപി ക്കാർക്ക് കേരളത്തിലെ കാര്യങ്ങൾ അറിയില്ല എന്ന് പറഞ്ഞ് ഗവർണർക്കെതിരെ പ്രസംഗിച്ച ധനമന്ത്രി കെ എൻ ബാലഗോപാലിനെതിരെയും ഗവർണർ. യുപിക്കാരൻ എന്നും കേരളത്തിൽ ജീവിക്കുന്നവരെന്നും പറഞ്ഞ് പ്രാദേശികവാദം കേരളത്തിലെ മന്ത്രിമാർ തന്നെ നടത്തുന്നു. ഇവരെല്ലാവരും ഇന്ത്യക്കാർ എന്ന് മറക്കുന്നു എന്ന ഗവർണർ.

കൊച്ചി: ഗവർണർ സർക്കാരിനെ ‘പിപ്പിടി ‘ കാണിക്കേണ്ട എന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ ഭാഷ പ്രയോഗത്തെ ശക്തമായി വിമർശിച്ചും പരിഹാസരൂപേണ മറുപടി നൽകിയും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

സാങ്കേതിക സർവകലാശാല വി.സി.യെ ചട്ടപ്രകാരമല്ല നിയമിച്ചത് എന്ന കാരണം കാണിച്ച് പുറത്താക്കിയ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ കേരളത്തിലെ 9 സർവ്വകലാശാലയിലെ വി.സിമാരോട് രാജിവെക്കാൻ ഉത്തരവിട്ട ഗവർണറുടെ നടപടിയെ രാവിലെ പാലക്കാട്  പത്രസമ്മേളനം നടത്തി നിശിതമായി വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയനെ ഇന്ന് ഉച്ചതിരിഞ്ഞ് രാജ്ഭവനിൽ പത്രസമ്മേളനം വിളിച്ച് മറുപടി പറഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

സാങ്കേതിക സർക്കലാശാല വി.സി. എം.എസ് രാജ്യശ്രീയെ പുറത്താക്കിയ വിധി ആ സർവകലാശാലയ്ക്ക് മാത്രം ബാധകം എന്ന മുഖ്യമന്ത്രിയുടെ നിലപാട് വിവരമില്ലായ്മയാണെന്ന് ഗവർണർ തിരിച്ചടിച്ചു. 

രാജ്യശ്രീയെ പുറത്താക്കിയ വിധിയിൽ  ബംഗാളിലെയും ഗുജറാത്തിലെയും യൂണിവേഴ്സിറ്റികളിലെ   നടപടി ക്രമങ്ങളിലെ വീഴ്ചകൂടി ഈ വിധിയിൽ പറയുന്നുണ്ട് എന്നും എന്നിട്ടും മുഖ്യമന്ത്രിയും മന്ത്രിമാരും മാധ്യമങ്ങളെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത് എന്നും ഗവർണർ പറഞ്ഞു.

മറ്റ് വി.സി മാർക്ക് സാങ്കേതിക സർവകലാശാല വിധി ബാധകമല്ല എന്ന്  മുഖ്യമന്ത്രി പറയുന്നു എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മുഖ്യമന്ത്രിയെ വിശ്വസിക്കുന്നു എങ്കിൽ നിങ്ങൾക്കും അങ്ങനെ വിശ്വസിക്കാം എന്ന് ഗവർണർ മറുപടി പറഞ്ഞു. കേരളത്തിൽ വിവരമുള്ളവരെല്ലാം വിദേശങ്ങളിൽ പോയി ജോലി ചെയ്യുകയാണ് എന്നും വിവരംകെട്ടവർ രാഷ്ട്രീയത്തിൽ ഇറങ്ങുന്നുവെന്നും മായിരുന്നു ഗവർണറുകളുടെ മറുപടി.

ഗവർണർക്കെതിരെ ഇന്നലെ വീണ്ടും രൂക്ഷമായി പ്രതികരിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെയും ഗവർണർ പരിഹസിച്ചു. 
  
ബിന്ദു മറുപടി പറയേണ്ടത് തന്നോട് അല്ല എന്നും സുപ്രീംകോടതിക്ക് മുന്നിലാണെന്നുമായിരുന്നു ഗവർണറുടെ മറുപടി.

Leave a Comment

Your email address will not be published. Required fields are marked *