തൃശൂര്‍: മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കല്‍കോളേജില്‍ അതിക്രമിച്ച് കയറിയ യുവാവ് സെക്യൂരിറ്റി ജീവനക്കാരനെ പൂട്ടിയിട്ടു. അലുമ്‌നി ഓഡിറ്റോറിയത്തിലാണ് യുവാവ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച് പൂട്ടിയിട്ട ശേഷം എ.സി കത്തിച്ചു. ഓഡിറ്റോറിയത്തില്‍ സര്‍ജന്‍സ് കോണ്‍ഫറന്‍സ് നടക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ ഓടിവന്ന് ശേഷം യുവാവിനെ പിടികൂടി പോലീസിന് കൈമാറി. രാവിലെ 5.30 മണിയോടെയാണ് സംഭവം നടന്നത്.
സര്‍ജന്‍സ് കോണ്‍ഫറന്‍സ് നടത്തുന്നതിനാല്‍ ഓഡിറ്റോറിയത്തിലേക്ക് കൂടുതല്‍ എ.സി. എത്തിച്ചിരുന്നു. ഗ്യാസ് സിലിണ്ടറും, ചുറ്റികയുമായാണ് യുവാവ് എത്തിയത്. പിടിവലിയില്‍ യുവാവിന്റെ കൈയിന് മുറിവേറ്റിട്ടുണ്ട്. ഓഡിറ്റോറിയത്തിന്റെ ജനല്‍ച്ചില്ലുകളും യുവാവ് തകര്‍ത്തു.
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ യുവാവിന്റെ അതിക്രമം, സെക്യൂരിറ്റി ജീവനക്കാരനെ പൂട്ടിയിട്ടു, എ.സി കത്തിച്ചു
