Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

പൂരനഗരിയില്‍ഇറ്റ്‌ഫോക്കിന് ഒരുക്കങ്ങളായി, ഞായറാഴ്ച വൈകീ്ട്ട് ഫസ്റ്റ് ബെല്‍ മുഴങ്ങും

തൃശൂര്‍: 13-ാമത് അന്തര്‍ദേശീയ നാടകോത്സവമായ ഇറ്റ്‌ഫോക്കിന് ഒരുക്കങ്ങളായി. ഫെബ്രുവരി 5ന് വൈകുന്നേരം 5.30 ന്  ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന് സമീപമുള്ള പവലിയന്‍ തിയേറ്ററിലാണ് ഉദ്ഘാടന സമ്മേളനം.
കേരള സംഗീത നാടക അക്കാദമി കേരള സാംസ്‌കാരിക വകുപ്പിന് വേണ്ടി നടത്തുന്ന ഇറ്റ്‌ഫോക്കിന്റെയും നവീകരിച്ച ആക്ടര്‍ മുരളി തിയേറ്ററിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും.  ഉദ്ഘാടന ചടങ്ങില്‍ വിശിഷ്ടാതിഥികളായി എത്തുന്ന  മന്ത്രി കെ. രാജന്‍ പതിമൂന്നാമത് ഇറ്റ്‌ഫോക്കിന്റെ ബുള്ളറ്റിന്‍ ‘സെക്കന്‍ഡ് ബെല്‍’ പ്രകാശനം ചെയ്യും. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി ആദ്യ കോപ്പി ഏറ്റുവാങ്ങും.  മന്ത്രി കെ. രാധാകൃഷ്ണന്‍ ഇറ്റ്‌ഫോക്ക് ടി ഷര്‍ട്ട് പ്രകാശനം ചെയ്യും. തൃശൂര്‍ ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍ ഏറ്റുവാങ്ങും.   മന്ത്രി ഡോ. ആര്‍. ബിന്ദു പതിമൂന്നാമത് ഇറ്റ്‌ഫോക്കിന്റെ ഫെസ്റ്റിവല്‍ ബാഗ് പ്രകാശനം ചെയ്യും. പി. ബാലചന്ദ്രന്‍ എം എല്‍ എ ഏറ്റുവാങ്ങും. ടി എന്‍ പ്രതാപന്‍ എം പി ഇറ്റ്‌ഫോക്കിന്റെ  ഫെസ്റ്റിവല്‍ ബുക്ക് പ്രകാശനം ചെയ്യും. തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസ് പുസ്തകം ഏറ്റുവാങ്ങും. ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യാതിഥിയായി നടന്‍ പ്രകാശ് രാജ്  പങ്കെടുക്കും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍,  സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ. സച്ചിദാനന്ദന്‍, കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്ത് എന്നിവര്‍ പങ്കെടുക്കും. പതിമൂന്നാമത് ഇറ്റ്‌ഫോക്കിനെക്കുറിച്ച്   ഫെസ്റ്റിവല്‍  ഡയറക്ടറേറ്റ് അംഗങ്ങളായ  അനുരാധ കപുര്‍, ബി. അനന്തകൃഷ്ണന്‍, ദീപന്‍ ശിവരാമന്‍,  തുടങ്ങിയവര്‍ സംസാരിക്കും. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി  അതിഥികളെ സ്വാഗതം ചെയ്യും. കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി ആമുഖപ്രഭാഷണം  നടത്തും. കേരള സംഗീത നാടക അക്കാദമി നിര്‍വാഹക സമിതി അംഗം ജോണ്‍ ഫെര്‍ണാണ്ടസ് നന്ദി പറയും
പത്തു ദിവസം നീണ്ടു നില്‍ക്കുന്ന പതിമൂന്നാമത് ഇറ്റ്‌ഫോക്കിന്റെ ഉദ്ഘാടന ദിവസമായ ഫെബ്രുവരി അഞ്ചിന് രാവിലെ പത്തുമണിമുതല്‍ ഓണ്‍ലൈന്‍ വഴി ടിക്കറ്റു ബുക്ക് ചെയ്തവര്‍ക്കുള്ള ടിക്കറ്റുകള്‍ അക്കാദമിയിലെ ടിക്കറ്റ് കൗണ്ടറില്‍ നിന്ന് നേരിട്ട് വാങ്ങാം. നേരത്തെ ബുക്ക് ചെയ്യാത്തവര്‍ക്കു അതാതു ദിവസത്തേക്കുള്ള ടിക്കറ്റുകള്‍ ഉച്ചക്ക് 1.30 മുതല്‍ 2. 45 വരെ കൗണ്ടറുകളില്‍ നിന്ന് വാങ്ങാവുന്നതാണ്. ഉദ്ഘാടന ചടങ്ങിന് വിളംബരമായി ഉച്ചക്ക് 2 മുതല്‍ 2 .45 വരെ  കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ കൂടിയായ  മട്ടന്നൂര്‍ ശങ്കരന്‍കുട്ടി 101 മേളക്കാരെ അണിനിരത്തിയുള്ള മേളത്തിന്  നേതൃത്വം നല്‍കും. തുടര്‍ന്ന് 3 മണിക്ക് ദേശീയ നാടകങ്ങളുടെ ഓപ്പണിങ്ങായി കെ. ടി. മുഹമ്മദ് തിയേറ്ററില്‍ അതുല്‍കുമാര്‍ സംവിധാനം ചെയ്യുന്ന ‘ടേക്കിങ് സൈഡ്‌സ്’ എന്ന നാടകം അരങ്ങേറുംഇറ്റ്‌ഫോക്കിന്റെ ഭാഗമായി  കുടുംബശ്രീ മിഷന്റെ  നേതൃത്വത്തില്‍ നടക്കുന്ന ഭക്ഷ്യമേളയില്‍  കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പഞ്ചാബ്, ഉത്തരാഖണ്ഡ്, തെലുങ്കാന, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര  എന്നിവിടങ്ങളില്‍ നിന്നുമുള്ള തനതു പാചകങ്ങളടങ്ങിയ ഭക്ഷ്യമേള  പത്തു ദിവസവും ഉണ്ടാകും. വിദേശത്തുനിന്നും ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നുമെത്തുന്ന നാടകപ്രേമികള്‍ക്കും നാടക പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും ഇവിടെ നിന്ന്  പലതരം വിഭവങ്ങള്‍ രുചിക്കാനാകും. ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ബാസ്‌കറ്റ് ബോള്‍ ഗ്രൗണ്ടിലാണ് ഭക്ഷ്യമേള.

നടന്‍ മുരളിയുടെ പേരിലുള്ള ആക്ടര്‍ മുരളി തിയറ്റര്‍,  രാമനിലയം പിന്‍മുറ്റം ഓപ്പണ്‍ എയര്‍ വേദി, ചാരത്തില്‍ നിന്ന് തുറന്ന ആകാശത്തിലേക്ക് എന്ന അര്‍ത്ഥം ധ്വനിപ്പിക്കുന്ന  അക്ഷരങ്ങള്‍ വെച്ചുള്ള ഫാവോസ്  (From Ashes to Open Sky) എന്ന  വേദി, ആര്‍ട്ടിസ്റ്റ് സുജാതന്‍ മാഷോടുള്ള ബഹുമാനാര്‍ത്ഥം ഒരുക്കുന്ന ആര്‍ട്ടിസ്റ്റ് സുജാതന്‍ സീനിക്ക്  ഗാലറി, പാലസ് ഗ്രൗണ്ടിലെ പവലിയന്‍ വേദി, ഫൈന്‍ ആര്‍ട്‌സ് കോളേജ് ഹാള്‍, കില  തുടങ്ങിയ വേദികളിലാണ് പതിമൂന്നാമത് ഇറ്റ്‌ഫോക്ക് അരങ്ങേറുക.

Leave a Comment

Your email address will not be published. Required fields are marked *