Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

തൃശ്ശൂർ നടുവിൽ മഠം ഇളമുറ സ്വാമിയാർ ശ്രീമദ് പാർത്ഥസാരഥി ഭാരതി സ്വാമികൾ സമാധിയായി

.

ഭാഗവത വഴിയിലൂടെ സന്യാസത്തിലേക്ക് എത്തിച്ചേർന്ന് അതൊരു ജന്മസാഫല്യമായി കണക്കാക്കിയ മാടശ്ശേരി നീലകണ്ഠൻ നമ്പൂതിരിയാണ് പാർത്ഥസാരഥി ഭാരതി സ്വാമികൾ എന്ന പേരിൽ നടുവിൽ മഠത്തിലേക്ക് സന്യസിച്ചിട്ടുള്ളത്. തൃശ്ശൂർ നടുവിൽ മഠത്തിലെയും തിരുവനന്തപുരം മിത്രാനന്ദപുരത്ത് പടിഞ്ഞാറെ മഠത്തിലെയും തൃച്ചംബരം തെക്കേ മഠത്തിലെയും മഠാധിപതിയും പാരമ്പര്യ ട്രസ്റ്റിയും ആയിരുന്ന മറവഞ്ചേരി തെക്കേടത്ത് നീലകണ്ഠ ഭാരതികളുടെ അനുഗ്രഹത്തോ ടെയും ഇളമുറ സ്വാമിയാർ അച്യുത ഭാരതികളുടെ ആശീർവാദത്തോടെയും നടുവിൽ മഠത്തിലെ ഇളമറ സ്വാമിയാരായി 2025 ജൂലൈ ഏഴാം തീയതിയാണ് നടുവിൽ മഠത്തിൽ വച്ച് നടന്ന സന്യാസ ചടങ്ങുകളോടെ ഇദ്ദേഹം സന്യാസിയായി മാറിയത്. എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെ കറു കിടത്തിൽ മാടശ്ശേരി ഇല്ലത്തെ ദാമോദരൻ നമ്പൂതിരിയുടെയും സാവിത്രി അന്തർജ്ജനത്തിന്റെയും പുത്രനായി 1953ലാണ് നീലകണ്ഠൻ നമ്പൂതിരിയുടെ ജനനം. ഭക്തിയുടെ വഴിതുറപ്പിച്ചത് അമ്മയാണ്. ഗുരുവായൂർ തട്ടയൂർ ഇല്ലത്ത് ഭാഗവത പ്രവചന തിലകം ഉണ്ണി നമ്പൂതിരിപ്പാടിന്റെ ശിഷ്യത്വം സ്വീകരിച്ച് 1983 മുതലാണ് സപ്താഹങ്ങൾ നടത്തിത്തുടങ്ങിയത്. കേരളത്തിനകത്തും പുറത്തും ആയി 500 ഓളം വേദികളിൽ ഭാഗവത സപ്താഹങ്ങളും നിരവധി ശിവമഹാപുരാണ യജ്ഞവും ഏകാദശ യജ്ഞവും ദേവി ഭാഗവത നവാഹ യജ്ഞവും നടത്തിയ ആചാര്യനായിരുന്നു. ഭാഗവത യാത്രയിലൂടെ സന്യാസത്തിൽ എത്തിയ ഇദ്ദേഹത്തിൻറെ ജീവിതം ഭഗവാനുവേണ്ടി സമർപ്പിക്കപ്പെട്ട ഒന്നായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒരു സ്ട്രോക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് അബോധാവസ്ഥയിൽ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാർത്ഥസാരഥി ഭാരതി സ്വാമികൾ ഇന്ന് രാത്രി 9 നാണ് ഭഗവത്പാദങ്ങളിലേക്ക് സ്വയം വിലയം പ്രാപിച്ചത്. അദ്ദേഹത്തിൻറെ സംസ്കാര ചടങ്ങുകൾ നാളെ തിങ്കളാഴ്ച രാവിലെ 10 മണിയോട് കൂടി നടുവിൽ മഠത്തിൽ വച്ച് നടത്തുവാനാണ് ഏകദേശ ധാരണയായിട്ടുള്ളത്. അദ്ദേഹത്തിൻറെ സഹോദരി ഹരിപ്രിയയും ഭാഗവതത്തിന്റെയും ആധ്യാത്മികതയുടെയും പാതയിലാണ്.

Leave a Comment

Your email address will not be published. Required fields are marked *