Newsskerala

ശക്തന്റെ രാജവീഥിയില്‍ ആവേശമായി മോദിയുടെ റോഡ് ഷോ

തൃശൂര്‍: കാവിപുതച്ച പൂരനഗരത്തില്‍ ആവേശം വിതച്ച്് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ.  കേന്ദ്രമന്ത്രി സുരേഷ് ഗോപി, സി.സി. മുകുന്ദന്‍, പത്മജാ വേണുഗോപാല്‍, കെ.കെ. അനീഷ് എന്നിവര്‍ മോദിക്കൊപ്പം ഓറഞ്ച് നിറമുള്ള തുറന്ന വാഹനത്തില്‍ റോഡ് ഷോയില്‍ പങ്കെടുക്കുന്നുണ്ട്.

പാലക്കാട്ടെ പൊതു സമ്മേളനത്തിനുശേഷമാണ് മോദി തൃശൂരിലെത്തിയത്. തൃശൂര്‍ ജനറല്‍ ആശുപത്രി പരിസരത്ത് നിന്നാണ് മോദിയുടെ റോഡ് ഷോ ആരംഭിച്ചത്. കുട്ടനല്ലൂരിലെ അച്യുതമേനോന്‍ കോളജ് ഹെലിപാട് ഗ്രൗണ്ടില്‍നിന്ന് കാര്‍ മാര്‍ഗമാണ് ഗ്രൗണ്ടിലേക്ക് എത്തിയത്. കനത്ത സുരക്ഷയിലും പതിനായിരങ്ങള്‍ മോദിയെ കാണാനെത്തിയിരുന്നു.

 മോദിയെ കാണാനായി പതിനായിരക്കണക്കിന് ആളുകളാണ് രാവിലെ മുതല്‍ ജില്ലയില്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്.

Leave a Comment

Your email address will not be published. Required fields are marked *