Newsskerala

നരേന്ദ്രമോദി മറ്റന്നാള്‍ തൃശൂരില്‍

തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായുള്ള പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി മറ്റന്നാള്‍ തൃശൂരിലെത്തും. പാലക്കാടും തൃശൂരിലുമാണ് പ്രധാനമന്ത്രി വിവിധ യോഗങ്ങളില്‍ പങ്കെടുക്കുന്നത്. ഞായറാഴ്ച രാവിലെ ആദ്യം പാലക്കാട് എത്തുന്ന പ്രധാനമന്ത്രി അവിടെ സംഘടിപ്പിക്കുന്ന വലിയ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കും. പാലക്കാട്ടെ പരിപാടികള്‍ക്ക് ശേഷം പ്രധാനമന്ത്രി തൃശൂരിലെത്തും. തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പത്മജാ വേണുഗോപാലിന്റെ പ്രചാരണാര്‍ത്ഥം തൃശൂര്‍ സ്വരാജ് റൗണ്ടില്‍ സംഘടിപ്പിക്കുന്ന റോഡ് ഷോയാണ് സന്ദര്‍ശനത്തിലെ പ്രധാന ആകര്‍ഷണം. ഏകദേശം 900 മീറ്റര്‍ ദൂരത്തിലാണ് റോഡ് ഷോ നിശ്ചയിച്ചിരിക്കുന്നത്. മോദിക്കൊപ്പം പത്മജാ വേണുഗോപാലും റോഡ് ഷോയില്‍ അണിനിരക്കും,

Leave a Comment

Your email address will not be published. Required fields are marked *