മര്‍ക്കപുരം: ആന്ധ്രാപ്രദേശില്‍ ബസിന് തീപിടിച്ച് 12 യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. ഹൈദരാബാദില്‍ നിന്ന് ആന്ധ്രപ്രദേശിലെ മര്‍ക്കാപുരത്തേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ച ശേഷം തീപിടിക്കുകയായിരുന്നു. 20 പേര്‍ ആശുപത്രിയിലാണ്. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയര്‍ന്നേക്കും. 8 പേര്‍ സംഭവ സ്ഥലത്ത് വെച്ച് മരിച്ചു.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സ്ലീപ്പര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. 34 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. ഹരികൃഷ്ണ ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്.
ആന്ധ്രാപ്രദേശില്‍ ബസും ലോറിയും കൂട്ടിയിടിച്ച് തീപിടിച്ചു; 12 പേര്‍ വെന്തുമരിച്ചു














