Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കണ്ണൂരിൽ ഒഴിവായത് വൻ ദുരന്തം; തീപിടുത്തം ഉണ്ടായ സ്ഥലത്തിന് സമീപം ……

പാളത്തിന്റെ നേരെ എതിര്‍വശത്താണ് പെട്രോളിയം സംഭരണ കേന്ദ്രമെന്നത് അപകടസാധ്യതയുടെ ഗൗരവം വര്‍ധിപ്പിക്കുന്നു

കണ്ണാടി കുത്തിപ്പൊട്ടിച്ചു, മണം പിടിച്ച് പൊലീസ് നായ
സമീപത്തെ കുറ്റിക്കാട്ടിലെത്തി

കൊച്ചി: കണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീപിടിച്ചു, ഒരു ബോഗി പൂര്‍ണമായും കത്തി, അഗ്നിബാധ പുലര്‍ച്ചെ ഒന്നരയോടെ, ശുചിമുറിയോട് ചേര്‍ന്നുള്ള ചില്ല് തകര്‍ത്തു, ഐ.ബിയും, എന്‍.ഐ.എയും അന്വേഷണം തുടങ്ങി, ആക്രമണം നടത്തിയയാള്‍ തീവണ്ടിക്കുള്ളില്‍ കടന്നതിന് തെളിവുകളായി, തീയിട്ടത് എലത്തൂരില്‍ തീപ്പിടിത്തമുണ്ടായ അതേ ട്രെയിനില്‍  

തീപ്പിടിത്തം  അട്ടിമറി

റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീയിട്ട സംഭവം അട്ടിമറിയെന്ന് തെളിഞ്ഞു. ആസൂത്രിതമായാണ് തീയിട്ടത്. ബോഗി പെട്ടെന്ന്്കത്തി. കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിനാണ് തീപിടിച്ചത്. ട്രെയിനിന്റെ ഒരു കോച്ച് പൂര്‍ണമായും കത്തിനശിച്ചു. ഇന്നലെ അര്‍ധരാത്രിയോടെയാണ് തീപിടിത്തമുണ്ടായത്. റെയില്‍വേ അട്ടിമറി സാധ്യത സംശയിക്കുന്നുണ്ട്. ട്രെയിനിനുള്ളിലേക്ക് ആക്രമണം നടത്തിയയാള്‍ കടന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തി. കോച്ചിനുള്ളില്‍ നിന്ന് കല്ലും കിട്ടി. ട്രെയിന്‍ നിര്‍ത്തിയിട്ട സ്ഥലത്തേക്ക് ഒരാള്‍ നീങ്ങുന്നതും സിസി ടിവി ദൃശ്യത്തിലുണ്ട്.

രണ്ട് മാസം മുൻപ് എലത്തൂരിൽ തീപിടുത്തം ഉണ്ടായ അതേ ട്രെയിൻ ആണ് യാത്രയ്ക്ക് ശേഷം യാർഡിൽ നിർത്തിയിട്ട സമയം തീവച്ചത്.

രാത്രി 11 മണിയോടെ ആലപ്പുഴയില്‍ നിന്നും കണ്ണൂരിലെത്തിയ ട്രെയിനിലാണ് തീപിടിച്ചത്. മൂന്നാം പ്ലാറ്റ്‌ഫോമിനു സമീപം എട്ടാമത്തെ യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബോഗിയാണ് കത്തിയത്. സംഭവം നടക്കുമ്പോള്‍ ട്രെയിനില്‍ ആരും ഇല്ലാത്തതിനാല്‍ വലിയ ദുരന്തം ഒഴിവായി.

ട്രെയിന്‍ സര്‍വീസ് നടത്തുന്ന ട്രാക്കില്‍ അല്ല സംഭവം എന്നതിനാല്‍ തീപിടിത്തം അറിയാന്‍ അല്‍പ്പം വൈകി. തീ ഉയരുന്നത് റെയില്‍വേ ജീവനക്കാരാണ് ആദ്യം കണ്ടത്. മറ്റ് ബോഗികളിലേക്ക് തീപടരും മുന്‍പ് ഫയര്‍ഫോഴ്‌സെത്തി തീ പൂര്‍ണമായി അണച്ചു. വിശദമായ പരിശോധനയില്‍ മാത്രമേ തീപിടിത്തത്തിന്റെ കാരണം വ്യക്തമാകു. അട്ടിമറി സാധ്യതയും റെയില്‍വേ പരിശോധിക്കുന്നുണ്ട്. കോഴിക്കോട് എലത്തൂരില്‍ തീവെച്ച അതേ ട്രെയിനിലാണ് തീപിടിത്തമുണ്ടായത്.

ഷര്‍ട്ടിടാതെ ഒരാള്‍ കാനുമായി വരുന്ന ദൃശ്യം പുറത്ത്

എക്‌സ്പ്രസ് ട്രെയിനിന്റെ ബോഗിക്ക് തീപിടിച്ച സംഭവത്തില്‍ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.  ഷര്‍ട്ടിടാത്ത ഒരാള്‍ കാനുമായി ട്രെയിനിന് അടുത്തേക്ക് നടന്നടുക്കുന്നതും തിരിച്ചുപോകുന്നതും ആണ് ദൃശ്യങ്ങളിലുള്ളത്.   രാത്രി ഒന്നേ മുക്കാലോട് കൂടിയായിരുന്നു ട്രെയിനിന് തീപിടിച്ചത് ശ്രദ്ധയില്‍ പെട്ടത്. തീപിടിത്തത്തില്‍ പിന്‍ഭാഗത്തെ ജനറല്‍ കോച്ച് പൂര്‍ണമായും കത്തി നശിച്ചു. പെട്രോള്‍ ഒഴിച്ച് കത്തിച്ചതായാണ് പ്രാഥമികമായ സംശയം. അതേസമയം എലത്തൂരില്‍ തീവെപ്പ് നടന്ന അതേ തീവണ്ടി തന്നെയാണ് ഇത്തവണയും തീപിടിച്ചത് എന്നത് ഏറെ ശ്രദ്ധേയമാണ്. രാത്രി കണ്ണൂരില്‍ യാത്ര അവസാനിച്ചതിനു ശേഷമായിരുന്നു സംഭവം.

ഒന്നേകാലിന് ആണ് തീ കണ്ടതെന്നാണ് ദൃക്‌സാക്ഷി പറയുന്നത്. മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് പോവുകയായിരുന്നു. ആദ്യം വേയ്സ്റ്റ് കത്തുന്നതാണെന്ന് കരുതി. പാര്‍സല്‍ ജീവനക്കാര്‍ അവിടെ ഉണ്ടായിരുന്നു.  കൂടുതല്‍ പുകയുണ്ടെന്ന് പറഞ്ഞാണ് അവര്‍ പോയി നോക്കിയത്. അങ്ങനെയാണ് ട്രെയിനിന് തീ പിടിച്ചതാണെന്ന് തിരിച്ചറിഞ്ഞത്. സ്റ്റേഷന്‍ മാസ്റ്ററോട് കാര്യം പറഞ്ഞപ്പോള്‍ സൈറന്‍ മുഴക്കി. പത്തുപതിനഞ്ച് മിനിറ്റിനുള്ളില്‍ തീ ആളിപ്പടര്‍ന്നു. ആദ്യം ബാത്ത്‌റൂമിന്റെ സൈഡിലായിരുന്നു തീ കണ്ടത്. പിന്നീട് മുഴുവനായി കത്തിന്നു. അരമണിക്കൂറിനുള്ളില്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു.  പെട്ടെന്നാണ് തീപടര്‍ന്നത്. അതുകൊണ്ട് തന്നെ സംഭവം ദൂരൂഹമാണെന്നും ദൃക്‌സാക്ഷി പറഞ്ഞു.

അതേസമയം, കണ്ണൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ എന്‍.ഐ.എ വിവരങ്ങള്‍ തേടി. സംസ്ഥാന- റെയില്‍വേ പൊലീസില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. അട്ടിമറി സംശയിക്കുന്ന സാഹചര്യത്തിലാണിത്. ഏലത്തൂര്‍ ട്രെയിന്‍ തീവയ്പ് നിലവില്‍ എന്‍.ഐ.എ ആണ് കേസ് അന്വേഷിക്കുന്നത്. ഈ സാഹചര്യം കൂടി മുന്‍ നിര്‍ത്തിയാണ് വിവരശേഖരണം നടത്തുന്നത്.  എലത്തൂര്‍ സംഭവത്തില്‍ തീവ്രവാദ ബന്ധമുണ്ടോ, ഷാറൂഖ് സെയ്ഫിക്ക് കൂടുതല്‍ പേരുടെ സഹായം കിട്ടിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിലടക്കം ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണം പുരോഗമിക്കുകയാണ്. ആക്രമണത്തിന്റെ  ആസൂത്രണവും ഗൂഢാലോചനയുമടക്കം എന്‍ ഐ എ കൊച്ചി യൂണിറ്റാണ് അന്വേഷിക്കുന്നത്. എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ പ്രതി ഷാരൂഖ് സൈഫിക്കെതിരെ പ്രത്യേക അന്വേഷണ സംഘം യു.എ.പി.എ ചുമത്തിയതോടെയായിരുന്നു എന്‍.ഐ.എ അന്വേഷണത്തിന് വഴിതുറന്നത്

അകലെ പെട്രോളിയം സംഭരണകേന്ദ്രം; ഒഴിവായത് വന്‍ ദുരന്തം

ക തീപിടിച്ച സംഭവത്തില്‍ ഒഴിവായത് വന്‍ ദുരന്തം. ട്രെയിനിന് സമീപത്ത് നിന്നും മീറ്ററുകള്‍ മാത്രം അകലെയാണ് ഭാരത് പെട്രോളിയം സംഭരണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തി വേഗത്തില്‍ തീയണച്ചതോടെയാണ് വന്‍ അപകടം ഒഴിവായത്. തീപിടിച്ച ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്ന പാളത്തിന്റെ നേരെ എതിര്‍വശത്താണ് പെട്രോളിയം സംഭരണ കേന്ദ്രമെന്നത് അപകടസാധ്യതയുടെ ഗൗരവം വര്‍ധിപ്പിക്കുന്നു.

കണ്ണാടി കുത്തിപ്പൊട്ടിച്ചു, മണം പിടിച്ച് പൊലീസ് നായ
സമീപത്തെ കുറ്റിക്കാട്ടിലെത്തി

കണ്ണൂര്‍: ട്രെയിനില്‍ തീ പിടിച്ച സംഭവത്തില്‍ ഫോറന്‍സിക് പരിശോധന തുടരുന്നു. ഫോറന്‍സിക് പ്രാഥമിക പരിശോധനയില്‍ കോച്ചിന് അകത്തു നിന്ന് കല്ല് കണ്ടെത്തി. വിന്‍ഡോ ഗ്ലാസ് പൊളിച്ച ഭാഗത്താണ് കല്ല് ഉണ്ടായിരുന്നത്.  ഇന്റലിജന്റ്‌സ് ബ്യൂറോ അഡീഷ്ണല്‍ എസ് പിയുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. പരിശോധനയില്‍ ട്രെയിനിന് അകത്ത് ആള്‍ കയറിയെന്ന് കണ്ടെത്തിയിട്ടുണ്ട്.

ട്രെയിന്‍ ബോഗിയുടെ ശുചി മുറി തകര്‍ത്തു. കണ്ണാടി കുത്തിപ്പൊട്ടിക്കുകയും ക്ലോസറ്റില്‍ കല്ല് ഇടുകയും ചെയ്തു. ഫോറന്‍സിക് സംഘവും ഡോഗ് സ്‌ക്വാഡും ബോഗി പരിശോധിച്ചു. അതിനിടെ, പൊലീസ് നായ മണം പിടിച്ചു സമീപത്തെ കുറ്റിക്കാട്ടിലേക്ക് പോയി. നിലവില്‍ ഫോറന്‍സിക് പരിശോധന തുടരുകയാണ്.

.

Leave a Comment

Your email address will not be published. Required fields are marked *