തൃശൂര്‍: കൊച്ചിന് ദേവസ്വത്തിലെ ആനകള്‍ക്ക് കര്‍ക്കിടകം സുഖവാസകാലം. വടക്കുന്നാഥ ക്ഷേത്രനടയില്‍ കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് ഡോ.എം.കെ,സുദര്ശന് കൊമ്പന് എറണാകുളം ശിവകുമാറിന് ആദ്യ ഉരുള നല്കി സുഖചികിത്സക്ക് തുടക്കമിട്ടു.
വൈറ്റമിന്‍ ഗുളികകളും, ആയുര്‍വേദ ചൂര്‍ണങ്ങളും, ച്യവനപ്രാശവും ആയുര്‍വേദ വിധിപ്രകാരം ആനകള്‍ക്ക് നല്‍കും.
ദേവസ്വത്തിന്റെ അഞ്ച് ആനകള്‍ക്കാണ് സുഖചികിത്സ. വെറ്റനറി സര്ജന് ഡോ.പി.ബി.ഗിരിദാസന്റെ നേതൃത്വത്തിലാണ് ആനകളെ പരിപാലിക്കുന്നത്.
അലോപ്പതി, ആയുര്‍വേദ മരുന്നുകള്‍ക്ക് പുറമെ കരിമ്പ്, തണ്ണിമത്തന്, കൈതച്ചക്ക പോലെയുള്ള ഫലവര്‍ഗങ്ങളും ശരീരപുഷ്ടിയ്ക്കായി ആനകള്‍ക്ക് നല്‍കും.
കൊച്ചിന് ദേവസം ബോര്‍ഡ് മെമ്പര്‍മാരായ എം.ബി.മുരളീധരന്, പ്രേംരാജ് ചൂണ്ടലാത്ത്, കമ്മീഷണര്‍ സി.അനില്‍കുമാര്‍, സെക്രട്ടറി പി.ബിന്ദു, അസി.കമ്മീഷണര്‍ വി.എന്‍.സ്വപ്ന, വെറ്ററിനറി സര്ജന് ഡോ.പി.ബി.ഗിരിദാസ് ടി.ആര്.ഹരിഹരന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.