Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

താച്ചറിനും തെരേസയ്ക്കും ശേഷം ബ്രിട്ടനെ നയിക്കാൻ വനിതയായി ഇനി ലിസ് ട്രസ്

കൊച്ചി: വനിതാ പ്രധാനമന്ത്രികളായ മാർഗ്രറ്റ് താച്ചറിന്നും (1979 – 90) തെരേസ മെയ്ക്കും (2016 – 19) ശേഷം ബ്രിട്ടന്റെ വനിത പ്രധാനമന്ത്രിയാകാൻ കൺസർവേറ്റീവ് പാർട്ടി നിലവിൽ വിദേശകാര്യ സെക്രട്ടറിയായ ലിസ് ട്രസിനെ തിരഞ്ഞെടുത്തു. ട്രസ് ഉൾപ്പെടെ ബ്രിട്ടന്റെ ചരിത്രത്തിൽ മൂന്ന് വനിത പ്രധാനമന്ത്രിമാരെയും സംഭാവന ചെയ്തത് കൺസർവേറ്റീവ് പാർട്ടിയാണ്.

ലിസിന് 81,326 വോട്ടുകൾ ലഭിച്ചപ്പോൾ  ഇന്ത്യൻ വംശജനായ സുനകിന് ലഭിച്ചത് 60,399 വോട്ടുകളാണ്. കൺസർവേറ്റീവ് പാർട്ടിയിൽ നിന്ന് ഒരു ഇന്ത്യൻ വംശജനെ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാൻ സാധ്യത കുറവാണെന്ന അഭിപ്രായം മുൻപേ ഉണ്ടായിരുന്നു. മുൻ പ്രധാനമന്ത്രിയായ ബോറിസ് ജോൺസനെ പ്രതിരോധത്തിലാക്കി രാജിയിലേക്ക് വഴി വച്ചതിലും ഋഷ സുനക് നിർണായക പങ്ക് വഹിച്ചിരുന്നു. അതിലും കൺസർവേറ്റീവ് പാർട്ടി പ്രതിനിധികൾക്ക് സുനാകിനോട് വിപ്രതിപത്തി ഉണ്ടായി.

വിവാദങ്ങളുടെ പരമ്പരകൾക്ക് ശേഷം കൺസർവേറ്റീവ് പാർട്ടിയിൽ പിന്തുണ നഷ്ടപ്പെട്ട മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ മന്ത്രി സഭയിൽ വിദേശകാര്യ സെക്രട്ടറിയായിരുന്നു ട്രസ്. തന്റെ 25-ാം വയസ് മുതൽ ട്രസ് കൺസർവേറ്റീവ് പ്രവർത്തകയാണ്. പല പ്രമുഖ അന്താരാഷ്ട്ര കമ്പനികളിലും അവർ ജോലി ചെയ്തിട്ടുണ്ട്. ബോറിസ് ജോൺസണെ ശക്തമായി പിന്തുണയ്ക്കുന്ന കൺസർവേറ്റീവ് പാർട്ടി നേതാവ് കൂടിയാണ് ട്രസ്.

കൂടാതെ ശതകോടീശ്വരനായ ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തിയുടെ മരുമകനായ സുനകിനെ വരേണ്യ വർഗ്ഗത്തിന്റെ പ്രതിനിധി എന്ന രീതിയിലാണ് കൺസർവേറ്റീവ് പാർട്ടി നേതാക്കൾ കണ്ടിരുന്നത്.

ബ്രക്സിറ്റ് മുതലായ നയപരമായ നിർണായ തീരുമാനങ്ങൾ നടപ്പിലാക്കിയ ബോറിസ് ജോൺസനെ തന്നെ വിജയിയായി തെരഞ്ഞെടുത്ത പ്രഖ്യാപനം നടന്ന ചടങ്ങിൽ ട്രസ് വാനോളം പുകഴ്ത്തി. കൺസർവേറ്റീവ് പാർട്ടി തങ്ങളുടെ നയങ്ങൾ ശക്തമായി തന്നെ നടപ്പാക്കുമെന്നും നികുതികൾ കുറച്ച് ജനങ്ങൾക്ക് മേലുള്ള സാമ്പത്തിക ഭാരം കുറയ്ക്കും എന്നും ട്രസ് പറഞ്ഞു.

സിറിയയിലും യമനും പോലുള്ള ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികൾക്ക് കൂടുതലായി ബ്രിട്ടനിൽ അഭയം നൽകാൻ സാധിക്കില്ലെന്ന് ശക്തമായ പ്രചാരണം നടത്തിയ കൺസർവേറ്റീവ് പാർട്ടിക്ക്  2019 ലെ പൊതു തിരഞ്ഞെടുപ്പിൽ വലിയ ജനപിന്തുണയാണ് ബ്രിട്ടൻ ലഭിച്ചത്. 

Leave a Comment

Your email address will not be published. Required fields are marked *