15 ലക്ഷം രൂപമായിരുന്നു ഥാറിന്റെ അടിസ്ഥാനത്തുക. ലേലം വിളിക്കാന്‍ 14 പേരാണ് എത്തിയത്. ജീപ്പ് ആദ്യം ലേലം കൊണ്ട ഖത്തര്‍ വ്യവസായി അമല്‍ മുഹമ്മദ് അലി ആദ്യം ലേലത്തില്‍ പങ്കെടുക്കാന്‍ പേര് റജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും എത്തിയില്ല
ഗുരുവായൂര്‍: ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച മഹീന്ദ്ര ഥാര്‍ വീണ്ടും ലേലം ചെയ്തപ്പോള്‍ കിട്ടിയത് റെക്കോഡ് വില. പ്രവാസി വ്യവസായി വിഘ്നേഷ് വിജയകുമാറാണ് 43 ലക്ഷം രൂപയ്ക്ക് ഥാര്‍ സ്വന്തമാക്കിയത്. മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയാണ് വിഘ്‌നേഷ്. രാവിലെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പുനര്‍ലേലത്തില്‍ ആകെ 15 പേരാണ് പങ്കെടുത്തത്. 15 ലക്ഷമായിരുന്നു വാഹനത്തിന് നിശ്ചയിച്ചിരുന്ന അടിസ്ഥാന വില. 43 ലക്ഷം രൂപയ്ക്ക് പുറമേ ജി.എസ്.ടി.യും വാഹനം സ്വന്തമാക്കിയ ആള്‍ നല്‍കണം.
കഴിഞ്ഞ ഡിസംബറിലാണ് മഹീന്ദ്ര കമ്പനി പുതിയ മോഡല്‍ ഥാര്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി സമര്‍പ്പിച്ചത്. 15 ലക്ഷം രൂപമായിരുന്നു ഥാറിന്റെ അടിസ്ഥാനത്തുക. ലേലം വിളിക്കാന്‍ 14 പേരാണ് എത്തിയത്. ജീപ്പ് ആദ്യം ലേലം കൊണ്ട ഖത്തര്‍ വ്യവസായി അമല്‍ മുഹമ്മദ് അലി ആദ്യം ലേലത്തില്‍ പങ്കെടുക്കാന്‍ പേര് റജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും എത്തിയില്ല.
വാശിയേറിയ ലേലമാണ് നടന്നത്. പിന്നീട് മഞ്ജുഷ എന്ന യുവതി നാല്‍പ്പത്തി രണ്ട് ലക്ഷം വിളിച്ചു. ഇതിന് ശേഷമാണ് വിഘ്‌നേഷ് വിജയകുമാര്‍ നാല്‍പ്പത്തിമൂന്ന് ലക്ഷം വിളിച്ചത്. ഈ തുകയ്ക്ക് മുകളിലേക്ക് ആരും വിളിക്കാതിരുന്നതോടെ മൂന്ന് തരം വിളിച്ച് ലേലം ഉറപ്പിച്ചു. മഹീന്ദ്ര കമ്പനിയാണ് തങ്ങളുടെ പുതിയ മോഡൽ ഥാർ ജീപ്പ് ഗുരുവായൂരപ്പന് നേർച്ചയായി കഴിഞ്ഞവർഷം കാണിക്കയായി നൽകിയത്. 15 ലക്ഷം രൂപയാണ് വാഹനത്തിൻറെ വില. ഈ വാഹനം അമൽ മുഹമ്മദ് അലി ബിനാമിയായ സുഭാഷ് പണിക്കരെ വച്ച് 15.1 ലക്ഷം രൂപക്ക് ലേലത്തിൽ പിടിച്ച് 15.9 ലക്ഷം രൂപയ്ക്ക് അലിക്ക് തന്നെ വിറ്റത് വലിയ വിവാദമായിരുന്നു.
ഹിന്ദു ഐക്യവേദിയും ഇപ്പോൾ ഥാര്‍ ലേലത്തിൽ എടുത്ത വിഗ്നേശും കോടതിയെ സമീപിച്ചിരുന്നു. ആദ്യ ലേലം താൻ അറിഞ്ഞിരുന്നില്ലെന്നും എന്ത് വില കൊടുത്തും ഗുരുവായൂരപ്പന് വഴിപാടായി ലഭിച്ച കാർ സ്വന്തമാക്കണം എന്ന ലക്ഷ്യത്തോടെയാണ് നിയമനടപടികളിലേക്ക് പോയതും പുനർ ലേലത്തിൽ പങ്കെടുത്തതും എന്ന് ഗൾഫിൽ ലീഗൽ കൺസൾട്ടൻസി സർവീസസ് സ്ഥാപനം നടത്തുന്ന വിഘ്നേഷ് പറഞ്ഞു.
വാഹനത്തിൻറെ അടിസ്ഥാന വിലയുടെ മൂന്നിരട്ടിയോളം വിലയ്ക്ക് കാർ ലേലത്തിൽ പോയത് ആദ്യ ലേലത്തിൽ വലിയ തിരിമറികൾ ദേവസ്വത്തിൽ നടന്നു എന്നതിൽ വ്യക്തമായെന്ന് ഹിന്ദു ഐക്യവേദി ഭാരവാഹികൾ ലേലത്തിന് ശേഷം പറഞ്ഞു.