Newsskerala

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു. പനി ബാധിച്ച് ആശുപത്രിയിലെത്തുന്നവര്‍ കോവിഡുണ്ടോയെന്നറിയാന്‍ ആന്റിജന്‍ ടെസ്റ്റ് നടത്തണം.
. ഫലം നെഗറ്റീവെങ്കില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.

പ്രായമായവരിലും മറ്റ് അസുഖങ്ങള്‍ ഉള്ളവരിലുമാണ് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളത്. ഇങ്ങനെയുള്ളവര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം.

പനി ബാധിച്ച് ആശുപത്രിയില്‍ എത്തുന്നവരും കൂട്ടിരിപ്പുകാരും മാസ്‌ക് ധരിക്കണമെന്നും നിര്‍ദേശമുണ്ട്. കോവിഡ് രോഗികളെ പ്രത്യേക വാര്‍ഡില്‍ പാര്‍പ്പിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് കേരളത്തിലാണ്. 1435 കോവിഡ് രോഗികളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. എട്ട് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *