തൃശൂരില്‍ ജില്ലാതല ഓണാഘോഷം 7 മുതല്‍ 11 വരെ ….
തൃശൂര്‍: തൃശൂരിന്റെ തനത് കലാരൂപമായ പുലിക്കളിയെ സംരക്ഷിക്കാന്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് റവന്യൂമന്ത്രി കെ.രാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദേശീയതലത്തില്‍ വരെ അംഗീകാരം കിട്ടിയ കലാരൂപമാണ് പുലിക്കളി. പുലിക്കളി അന്യം നിന്ന് പോകാതിരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകും. മാസ്റ്റര്‍ പ്ലാനിന് മുന്നോടിയായി പ്രാരംഭ ചര്‍ച്ചകള്‍ വൈകാതെ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഡി.ടി.പി.സി, സംസ്ഥാന ടൂറിസം വകുപ്പ്, ജില്ലാ ഭരണകൂടം, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഓണാഘോഷം-2022 ‘ തേക്കിന്‍കാട് മൈതാനത്ത്് സെപ്തംബര്‍ 7 മുതല്‍ 11 വരെ അരങ്ങേറുമെന്നും മന്ത്രി രാജന്‍ അറിയിച്ചു.
7ന് തേക്കിന്‍കാട് മൈതാനത്ത് നായ്ക്കനാലിന് സ്മീപം പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ ഉച്ചതിരിഞ്ഞ്് 4 മണിക്ക് പഞ്ചവാദ്യത്തോടെ ഓണാഘോഷ പരിപാടികള്‍ തുടങ്ങും. 5.30ന് മന്ത്രി കെ.രാജന്‍ ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി ആര്‍.ബിന്ദു, പി.ബാലചന്ദ്രന്‍ എം.എല്‍.എ, മേയര്‍ എം.കെ.വര്‍ഗീസ് തുടങ്ങിയ നിരവധി പ്രമുഖര്‍ പങ്കെടുക്കും. തുടര്‍ന്ന് കലാമണ്ഡലം സംഘം അവതരിപ്പിക്കുന്ന നൃത്ത ശില്‍പം. നന്ദകിഷോര്‍ അവതരിപ്പിക്കുന്ന വണ്‍ മാന്‍ കോമഡി ഷോ, ആല്‍മരം മ്യൂസിക് ബാന്‍ഡിന്റെ സംഗീതവിരുന്ന്് എന്നിവ നടക്കും.
8ന് വൈകീട്ട് 5.30 : കലാഭവന്‍ സുധീറും സതീഷും അവതരിപ്പിക്കുന്ന കോമഡി, 7.30ന് റാസ-ബീഗം അവതരിപ്പിക്കുന്ന ഗസല്‍രാവ്. 9ന് വൈകീട്ട് 5.30ന് : കൊച്ചിന്‍ ഹീറോസിന്റെ മെഗാഷോ,നടന്‍ ജയരാജ് വാര്യരും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക് നൈറ്റ്, 10ന്് വൈകീട്ട് 5.30 ന് തൈവമക്കള്‍ അവതരിപ്പിക്കുന്ന നാടന്‍പാട്ട്, പ്രശസ്ത നര്‍ത്തകിയും, ചലച്ചിത്ര താരവുമായ ലക്ഷ്മി ഗോപാലസ്വാമിയുടെ നൃത്തം.
സമാപന ദിവസമായ 11 ന് ഉച്ചയ്ക്ക് ശേഷം തൃശൂര്‍ നഗരത്തില്‍ പുലിക്കളി അരങ്ങേറും. 6 മണിക്ക് ഓണാഘോഷം സമാപന സമ്മേളനം മന്ത്രി കെ.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.രാജന്‍, മേയര്‍ എം.കെ.വര്‍ഗീസ് എന്നിവര്‍ പങ്കെടുക്കും.
7.30 ന് : തൃശ്ശൂര്‍ കലാസദന്‍ മ്യൂസിക് നൈറ്റ്, തുടര്‍ന്ന്്് മികച്ച പുലിക്കളി ടീമുകള്‍ക്കുള്ള പുരസ്‌കാരവിതരണം നടത്തും.
ജില്ലാ കലശമല, കേന്ദ്രത്തിലെ ഓണാഘോഷപരിപാടികള്‍ക്കു പുറമെ പിച്ചി, ചാവക്കാട്, വാഴാനി, തുമ്പൂര്‍മുഴി സ്‌നേഹതീരം ബീച്ച് തുടങ്ങിയ ആറ് ടൂറിസം കേന്ദ്രങ്ങളില്‍ ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കമ്മിറ്റികളുടെ നേതൃത്വത്തിലും ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. രാമനിലയത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എം.എല്‍.എമാരായ പി.ബാലചന്ദ്രന്‍, ടൈസണ്‍ മാസ്റ്റര്‍, മേയര്‍ എം.കെ.വര്‍ഗീസ്, കളക്ടര്‍ ഹരിത.വി.കുമാര്‍ എന്നിവരും പങ്കെടുത്തു.