തൃശൂർ : കേരള സംഗീത നാടക അക്കാദമി ചെയർമാൻ സ്ഥാനമൊഴിയുന്നതിന് മുൻപ് നാടകത്തിൽ അഭിനയിക്കാൻ മോഹമുണ്ടെന്ന് മട്ടന്നൂർ ശങ്കരൻകുട്ടി . നാടകത്തെയും നാടകപ്രവർത്തകരെയും അത്യധികം ബഹുമാനിക്കുന്ന കലാകാരനാണ് താൻ എന്ന് അദ്ദേഹം പറഞ്ഞു.സംസ്ഥാന അമേച്വർ നാടക മത്സരത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുനു അദ്ദേഹം. അഭിനയത്തിൻ്റെ ‘വിവിധ വശങ്ങളെ കുറിച്ച് വ്യക്തമായ ധാരണയില്ലെങ്കിലും അരങ്ങിൽ വാദ്യകലാകാരൻ ആയുള്ള കഥാപാത്രം അർത്ഥപൂർണതയോടെ അഭിനയിച്ച് ഫലിപ്പിക്കാൻ സാധിക്കുമെന്ന് ചെയർമാൻ പറഞ്ഞു.
നാടകത്തിൽ അഭിനയിക്കാൻ മോഹം : മട്ടന്നൂർ ശങ്കരൻകുട്ടി
