തൃശൂര്‍: നാലര പതിറ്റാണ്ടോളം മേളവാദനരംഗത്ത് നിറഞ്ഞു നിന്ന വാദ്യകുലപതി കേളത്ത് അരവിന്ദാക്ഷമാരാര്‍ (83) അന്തരിച്ചു. പ്രായാധിക്യത്തെ തുടര്‍ന്നുള്ള അവശതയെ തുടര്‍ന്ന് ഇക്കുറി തൃശൂര്‍ പൂരം ഇലഞ്ഞിത്തറമേളത്തിന് കേളത്ത് പങ്കെടുത്തിരുന്നില്ല.
പാറമേക്കാവ് വിഭാഗത്തിന്റെ ഇലഞ്ഞിത്തറമേളത്തിന് തുടര്‍ച്ചയായി 23 വര്‍ഷം കേളത്ത് പങ്കെടുത്തു. പെരുവനം കുട്ടന്മാരാരുടെ വലത്തായിരുന്നു കേളത്തിന്റെ സ്ഥാനം. തൃശൂര്‍ പൂരത്തിന് തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ മേളത്തിന് നാല് പതിറ്റാണ്ടോളം അദ്ദേഹം കൊട്ടി.
കേരളസംഗീതനാടക അക്കാദമി പുരസ്കാരം അടക്കം നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്. ഒല്ലൂര്‍ എടക്കുന്നി പി.ആര്. പടിയിലാണ് താമസം.