Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

തൃശൂര്‍ പത്രപ്രവര്‍ത്തക |യൂണിയന്‍ കുടുംബസംഗമം: പാട്ടുപാടി ഉദ്ഘാടകയായ മന്ത്രി ബിന്ദുവും,കവിത ചൊല്ലി പ്രതാപൻ എം.പിയും

തൃശൂര്‍: ഉദ്ഘാടയായ മന്ത്രി ഡോ.ആര്‍.ബിന്ദുവിന്റെ പാട്ടും, എം.പി.ടി.എന്‍ .പ്രതാപന്റെ കവിതാലാപനവും പത്രപ്രവര്‍ത്തക യൂണിയന്റെ കുടുംബസംഗമത്തിനെത്തിയ നിറഞ്ഞ സദസ്സിന് വേറിട്ടൊരുവിരുന്നായി.
‘എല്ലാരും ചൊല്ല്ണ് ‘എന്ന നീലക്കുയിലിലെ ഗാനമായിരുന്നു മന്ത്രി ബിന്ദു ഈണത്തില്‍ ആലപിച്ചത്. ടി.എന്‍പ്രതാപന്‍ എം.പിയുടെ കവിത ചൊല്ലലും സദസ്സിന് ഹൃദ്യാനുഭവമായി.
കുട്ടനെല്ലൂര്‍ റീജന്‍സി ക്ലബില്‍ സംഘടിപ്പിച്ച കുടുംബസംഗമത്തിലായിരുന്നു
ജനപ്രതിനിധികള്‍ തങ്ങളുടെ ആലാപന മികവ് തെളിയിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ്. പ്രിന്‍സും മന്ത്രിമാരായ കെ.രാധാകൃഷ്ണനും, കെ.രാജനും കുടുംബസംഗമത്തിന് ആശംസകള്‍ നേര്‍ന്നു. തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റിലെ വ്യാപാരി കെ.എം ശിവദാസനെ ചടങ്ങില്‍ ആദരിച്ചു.
കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് എം.വി.വിനീത, ജില്ലാ പ്രസിഡണ്ട് ഒ.രാധിക, സെക്രട്ടറി പോള്‍ മാത്യു, ജോ.സെക്രട്ടറി റാഫി എം. ദേവസി, തുടങ്ങിയവര്‍ പ്രസംഗിച്ചു,
പാട്ടുക്ലബിന്റെ നേതൃത്വത്തില്‍ ഗാനമേളയും, മറ്റ് കലാപരിപാടികളും അരങ്ങേറി.

Leave a Comment

Your email address will not be published. Required fields are marked *