Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

എസ്എഫ്‌ഐ കരിങ്കൊടി; കുത്തിയിരിപ്പ് സമരവുമായി ഗവർണർ… കൊല്ലത്ത് നാടകീയ രംഗങ്ങള്‍

ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ നിയമവ്യവസ്ഥ തകർക്കാൻ ശ്രമിക്കുന്നു എന്ന് ഗവർണർ

കൊല്ലം:  നിലമേലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്.എഫ.്‌ഐയുടെ പ്രതിഷേധം. അന്‍പതിലധികം പ്രവര്‍ത്തകര്‍ എസ്.എഫ്.ഐയ്‌ക്കെതിരെ കരിങ്കൊടി കാട്ടി. പ്രതിഷേധം കണ്ടതോടെ ഗവര്‍ണര്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി. പൊലീസിനെ ശകാരിച്ച ഗവര്‍ണര്‍ വാഹനത്തില്‍ കയറാന്‍ കൂട്ടാക്കാതെ ഗവര്‍ണര്‍ റോഡില്‍ നില്‍ക്കുകയാണ്.

മുഖ്യമന്ത്രിക്കും ഇങ്ങനെയാണോ സുരക്ഷയെന്ന് ഗവര്‍ണര്‍  പോലീസിനോട് ചോദിക്കുന്നുണ്ടായിരുന്നു. 12 പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്്തായി ഗവര്‍ണര്‍ അറിയിച്ചു.
12 പേരെ മാത്രമാണോ അറസ്റ്റ് ചെയ്തതെന്നും ഗവര്‍ണര്‍ ചോദിച്ചു. സമരക്കാര്‍ റോഡിലേക്കിറങ്ങിയതാണ് ഗവര്‍ണറെ പ്രകോപിപ്പിച്ചത്. നിലമേലില്‍ ഒരു ചായയ്ക്കടക്ക് സമീപമാണ് ഗവര്‍ണര്‍ ഇരുന്ന് പ്രതിഷേധിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *